Peruvayal News

Peruvayal News

സേവന രംഗത്ത് കെ യു ടി എ യുടെ പ്രവർത്തനം മാതൃകാപരം : പി ഉബൈദുല്ല എം എൽ എ

സേവന രംഗത്ത് കെ യു ടി എ യുടെ പ്രവർത്തനം മാതൃകാപരം : 
പി ഉബൈദുല്ല എം എൽ എ


സേവന രംഗത്ത് കെ യു ടി എ യുടെ പ്രവർത്തനം മാതൃകാപരം : 
പി ഉബൈദുല്ല എം എൽ എ

മലപ്പുറം:
 കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി മലപ്പുറം താലൂക്ക് ഹോസ്പിറ്റലിന് മൂന്ന് സ്ട്രക്ചർ ഉൾപ്പെടെയുള്ള മെഡിക്കൽ സാമഗ്രികൾ കൈമാറി. സേവന രംഗത്തെ ഇത്തരം പ്രവർത്തികൾ മാതൃകപരമാണെന്ന്  പി ഉബൈദുല്ല എം എൽ എ പറഞ്ഞു. വിതരണോൽഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം പി സത്താർ അരയങ്കോട് അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻസിപ്പാലിറ്റി കൗൺസിലർ എ സുരേഷ്, സംസ്ഥാന സെക്രട്ടറി എൻ സന്തോഷ്, സംസ്ഥാന ട്രഷറർ എൻ ബഷീർ, മുൻ റിസർച് ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ, ജില്ലാ സെക്രട്ടറിമാരായ എം കെ അബ്ദുന്നൂർ പടിഞ്ഞാറ്റുമുറി, പി പി മുജീബ് റഹ്മാൻ വടക്കേമണ്ണ, ട്രഷറർ എം പി ഷൗക്കത്തലി, കെ വി സുലൈമാൻ, നൗഷാദ് റഹ്മാനി മേൽമുറി എന്നിവർ പ്രസംഗിച്ചു.

Don't Miss
© all rights reserved and made with by pkv24live