നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ
വിദ്യാർത്ഥികളെ വലയ്ക്കുന്ന സർക്കാർ നടപടി പുനപരിശോധിക്കുക:
എം എസ് എഫ് മാവൂരിൽ
പ്രതിഷേധ സമരം നടത്തി.
എം എസ് എഫ് മാവൂരിൽ
പ്രതിഷേധ സമരം നടത്തി.
നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ
വിദ്യാർത്ഥികളെ വലയ്ക്കുന്ന സർക്കാർ നടപടി പുനപരിശോധിക്കുണമെന്നാവശ്യപ്പെട്ട്
എം എസ് എഫ് മാവൂരിൽ
പ്രതിഷേധ സമരം നടത്തി.
മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ സമരം
ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു .
എം എസ് എഫ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് മുസമ്മിൽ തെങ്ങിലക്കടവ്
അധ്യക്ഷത വഹിച്ചു.
എം എസ് എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ശാക്കിർ പാറയിൽ,
അമൽ മുഴാപാലം, അസീബ് തയ്യിൽ
എന്നിവർ പങ്കെടുത്തു.
നിസാം ചെറൂപ്പ സ്വാഗതവും ഹാഷിർ അലി മാവൂർ നന്ദിയും പറഞ്ഞു.
