സഹകരണ അംഗ സമാശ്വാസ നിധി
പദ്ധതി നിന്നും മാവൂർ സർവീസ് സഹകരണ ബാങ്ക് മുഖേന ലഭിച്ച ചികിത്സാ സഹായം വിതരണം ചെയ്തു.
ചികിത്സ സഹായ വിതരണം നടത്തി.
മാവൂർ:
സഹകരണ അംഗ സമാശ്വാസ നിധി
പദ്ധതി നിന്നും മാവൂർ സർവീസ് സഹകരണ ബാങ്ക് മുഖേന ലഭിച്ച ചികിത്സാ സഹായം വിതരണം ചെയ്തു. ആദ്യഗഡു എന്ന നിലയ്ക്ക് അഞ്ച് പേർക്കാണ് ഇപ്പോൾ സഹായ ധനം നൽകിയത്. മാവൂർ സർവീസ് സഹകരണ ബാക്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് മാവൂർ വിജയൻ സഹായ വിതരണം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ദേവദാസൻ ഇ എൻ അധ്യക്ഷത വഹിച്ചു.
ശിവദാസൻ നായർ ,പുഷ്പലത, ഇ എൻ പ്രേംനാഥ് , സുരേഷ് പുതുക്കുടി ,എം .പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഡയറക്ടർ ടി. കുഞ്ഞൻ സ്വാഗതവും ശോഭന കെ നന്ദിയും പറഞ്ഞു.
