തുശാരഗിരി ഇക്കോ ടൂറിസം പദ്ധതിയും ജീരകപ്പാറ വനമേഖലയും സംരക്ഷിക്കണം:
വെൽഫെയർ പാർട്ടി.
തുശാരഗിരി ഇക്കോ ടൂറിസം പദ്ധതിയും ജീരകപ്പാറ വനമേഖലയും സംരക്ഷിക്കണം:
വെൽഫെയർ പാർട്ടി.
കോടഞ്ചേരി:
വടക്കൻ കേരളത്തിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രവും അനുബന്ധ വനമേഖലയുമായ തുശാരഗിരി ഇക്കോ ടൂറിസം കേന്ദ്രവും ജീരകപ്പാറ വനമേഖലയും സംരക്ഷിക്കപ്പെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം അവിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കോടഞ്ചേരി പഞ്ചായത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട തുശാരഗിരി - ജീരകപ്പാറ വനപ്രദേശം സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള കോടതി വിധി പുനപരിശോധിക്കാനും പ്രദേശം സ്വാഭാവിക വനമായി നിലനിർത്താനും സർക്കാർ അടിയന്തിരമായി ഇടപെടണം. പരിസ്ഥിതി ലോല പ്രദേശമായ ഈ ഭൂമി സ്വകാര്യ വ്യകതികളുടെ കൈവശമെത്തുന്നത് പ്രദേശത്തിൻ്റെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കും. കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സർക്കാർ അഭിഭാഷകർ അടിക്കടി തോറ്റു കൊടുക്കുന്നത് ദുരൂഹമാണ്. വൻകിടക്കാർക്ക് വേണ്ടിയുള്ള ഒളിച്ചുകളി അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധത്തിന് വെൽഫെയർ പാർട്ടി നേതൃത്തം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി, മണ്ഡലം പ്രസിഡണ്ട് അൻവർകെ.സി, ജില്ലാസമിതി അംഗം ഷംസുദീൻ ചെറുവാടി, സാലിം ജി റോഡ്, നാസർ മണക്കടവ്, സി.കെ.അബ്ദുറഹിമാൻ മുറമ്പാത്തി, തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം അവിടം സന്ദർശിച്ചു.
