Peruvayal News

Peruvayal News

മുഹമ്മദ് റസലിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം

മുഹമ്മദ് റസലിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം 

മുഹമ്മദ് റസലിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം 

കോഴിക്കോട്: 
സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കെ മരണപ്പെട്ട കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് റസലിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. റസല്‍ കുടുംബ സഹായ കമ്മറ്റി കണ്‍വീനര്‍ പി പി റഷീദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് പുവ്വാട്ടുപറമ്പ് യൂനിറ്റ് പ്രസിഡന്റ് പി കെ ശറഫുദ്ദീന്‍ താക്കോല്‍ ഏറ്റുവാങ്ങി. പുവ്വാട്ടുപറമ്പ് അലുവിന്‍പിലാക്കല്‍ മഹല്ല് ഖാസി മുഹമ്മദ് സാലിഹ് ഫൈസി, മഹല്ല് കമ്മറ്റി സെക്രട്ടറി വി പി മൊയ്തീന്‍, പോപുലര്‍ ഫ്രണ്ട് കുന്ദമംഗലം ഡിവിഷന്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് അഹമ്മദ് നദ് വി, എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ മണക്കടവ്, ടി പി സി അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഡ്വ. എം എം റഫീഖ് സ്വാഗതവും പി പി അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live