Peruvayal News

Peruvayal News

കെ റെയിൽ പദ്ധതി കേരളത്തെ അഭയാർത്ഥികേന്ദ്രമാക്കും: എംഎം ഹസ്സൻ

കെ റെയിൽ പദ്ധതി കേരളത്തെ അഭയാർത്ഥികേന്ദ്രമാക്കും:
 എംഎം ഹസ്സൻ 


കെ റെയിൽ പദ്ധതി കേരളത്തെ അഭയാർത്ഥികേന്ദ്രമാക്കും:
 എംഎം ഹസ്സൻ 

തിരുവനന്തപുരം
കേരള സർക്കാർ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടി ചിലവാക്കി  
ജനവാസ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുന്ന കെ റെയിൽ  പദ്ധതി അശാസ്ത്രീയവും കേരളരത്തെ ഭവന രഹിതരുടെ അഭയാർത്ഥി കേന്ദ്രമാക്കി മാറ്റുന്നതുമാണെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ പ്രസ്താവിച്ചു

രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മറ്റി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

20000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും ഒരു ലക്ഷത്തിലധികം ആളുകളെ ദുരിതത്തിലാക്കുന്നതും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയുടെ നാശത്തിനും വ്യാപകമായ പരിസ്ഥിതി ആഘാതത്തിനും പദ്ധതി  കാരണമാക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു 

പദ്ധതിയുമായി ബന്ധപ്പെട്ട് വിശധമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് യു ഡി എഫ്  ഡോ.എം കെ മുനീർ എംഎൽ എ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി 

രാഷ്ട്രീയ ജനതാദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുംകര  അധ്യക്ഷം വഹിച്ചു 
സെക്രട്ടറി ജനറൽ ജോർജ് ജോസഫ് സമര സന്ദേശം നൽകി 
സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ രാഷ്ട്രീയ കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി തോമസ് ജോർജ് നോബർട്ട്  താഹിർ നൗഷാദ്  എന്നിവർ സംസാരിച്ചു  സംസ്ഥാന ജനറൽ സെക്രട്ടറി എ ജെ ഷൈല സ്വാഗതവും  
തൽഹത്ത് തിരുവനന്തപുരം നന്ദിയും പറഞ്ഞു....
Don't Miss
© all rights reserved and made with by pkv24live