പന്തീരാങ്കാവ് ജങ്ഷനിൽ പെരുമണ്ണ റോഡിൽ ഐ ആർ എസ് ആർകിടിൽ പ്രവർത്തിക്കുന്ന ലീ ഗാമാ ട്രേഡേഴ്സിൽ വൻ മോഷണം.
പെരുമണ്ണ : പന്തീരാങ്കാവ് ജങ്ഷനിൽ പെരുമണ്ണ റോഡിൽ ഐ ആർ എസ് ആർകിടിൽ പ്രവർത്തിക്കുന്ന ലീ ഗാമാ ട്രേഡേഴ്സിൽ വൻ മോഷണം.
ഇന്നലെ പുലർച്ചെ 12 മണിയുടെയും 2 മണിയുടെയും ഇടയിലാണ് മോഷണം നടന്നത് . കടയുടെ ഷട്ടർ വിദഗ്ധമായി തകർത്തതിന് ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്.
ബ്രാസ് കേബിൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. കടയുടെ പുറത്തു സ്ഥാപിച്ച സി സി ടി വി ക്യാമറയും ഹാഡിസ്‌ക്കും മറ്റും മോഷ്ടാവ് കൈക്കലാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി കടയുടമ സിറാജിനോട് പറഞ്ഞു.
കടയുടെ ഷട്ടർ പാതി തുറന്നു കിടക്കുന്നത് വെളുപ്പിന് പത്ര വിതരണക്കാരന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഒളവണ്ണ പഞ്ചായത്ത് കണ്ടൈൻറ്മെൻറ് സോണായതിനാൽ വെള്ളി മുതൽ കടക്ക് അവധി ആയിരുന്നു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സി ഐ സൈജു കെ ജോസ് എസ് ഐ അനിൽ എസ് സി പി ഒ ശ്രീജിത് ഹാരിസ് തുടങ്ങിവരുടെ നേത്രത്വത്തിൽ പോലീസും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കടയുടമയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട്
