Peruvayal News

Peruvayal News

മഹാമാരിയെ വകവെക്കാതെ തന്റെ സഹജീവിയുടെ ദുരന്തമുഖത്തേക്ക് സേവന സന്നദ്ധതയോടെ ഓടിയെത്തിയ വനിതയുടെ പേരാണ് വെള്ളിപറമ്പ് കറ്റുതിരുത്തി ആമിന മൻസിലിൽ സിൻസിലി അഷ്റഫ്

വിമാനാപകടം: സേവന മാതൃക തീർത്ത് സന്നദ്ധപ്രവർത്തക.

കുറ്റിക്കാട്ടൂർ: മഹാമാരിയെ വകവെക്കാതെ തന്റെ സഹജീവിയുടെ ദുരന്തമുഖത്തേക്ക് സേവന സന്നദ്ധതയോടെ ഓടിയെത്തിയ വനിതയുടെ പേരാണ് വെള്ളിപറമ്പ് കറ്റുതിരുത്തി ആമിന മൻസിലിൽ സിൻസിലി അഷ്റഫ്

കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ ആശുപത്രിയിലെത്തിയ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സെക്രട്ടറിയും ടീം വെൽഫെയർ വളണ്ടിയർ ലീഡറുമായ അഷ്റഫ് വെള്ളിപറമ്പ് അടിയന്തിരമായി സ്ത്രീകളുടെ സേവനം അനിവാര്യമാണെന്ന് ഭാര്യ സിൻസിലിയെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഭാര്യ സിൻസിലി അതിശക്തമായ പേമാരിയേയും കാറ്റിനെയും അവഗണിച്ച് രാത്രിയിൽ ഇരുചക്രവാഹനത്തിൽ അവിടെ എത്തുന്നത്. ഉടനെ പി.പി.ഇ കിറ്റ് ധരിച്ച് അപകടത്തിൽ പെട്ട അഞ്ചു വയസ്സുകാരി എടവണ്ണ ജസയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. വേദന കൊണ്ട് പുളയുന്ന കുട്ടിയുടെ ബന്ധു ജസീലക്കും വലിയ സഹായമായിരുന്നവർ. കൂട്ടിന് മറ്റൊരു സ്ത്രീകളും ഇല്ലാത്ത അവസ്ഥ. കുട്ടിയേയും സ്ത്രീയേയും പരിചരിച്ചുകൊണ്ടിരിക്കെ 
അപകടത്തിൽ പെട്ട മറ്റൊരു സ്ത്രീക്കും അവർ ഭക്ഷണവും പുതിയ വസ്ത്രവും നൽകി ശ്രദ്ധിച്ചു. കണ്ടു നിന്ന ഡോക്ടർ സിൻസിലിയോട് ചോദിക്കുന്നു, ഈ കുട്ടിയുടെ മാതാവാണോ, അതോ നഴ്സോ' ഡോക്ടറോ' ആരാണ് ? അതൊന്നുമല്ല ഞാൻ വിവരമറിഞ്ഞെത്തിയ സേവന സന്നദ്ധ പ്രവർത്തക മാത്രമാണെന്നായിരുന്നു അവരുടെ മറുപടി. ബന്ധുക്കളെത്തി അവരെ ഏൽപ്പിച്ചതിന് ശേഷമാണ് ടീം വെൽഫെയർ വനിതാ ലീഡർ കൂടിയായ സിൻസിലി മടങ്ങിയത്.
സന്നദ്ധ സംഘടനകളുടെ നിരവധി പുരുഷ വളണ്ടിയർമാർക്കിടയിൽ വനിതാ വളണ്ടിയറായി ഞാൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും എക്സറേയ്ക്കും സ്കാനിങ്ങിനും പരിക്ക് പറ്റിയ സ്ത്രീകളുടെ രക്തത്തിൽ കുതിർന്ന വസ്ത്രം മുറിച്ചു മാറ്റിയതുമൊക്കെ ഒരു നെടുവീർപ്പോടുകൂടിയാണ് അവർ പിന്നീട് പങ്കുവെച്ചത്. കോവിഡ് ഭീതിയെ വകവെക്കാതെ സേവനത്തിന്റെ മഹിതമായ മാതൃകയാവുകയായിരുന്നു അവർ. സേവനം കഴിഞ്ഞ് രാത്രി ഏറെ വൈകി രണ്ടുപേരും മടങ്ങവേയാണ് മറ്റൊരു പരീക്ഷണം. അവരുടെ KL 11 T 2576 എന്ന നമ്പറിലുള്ള, മുന്നിൽ "ജന സേവനം ധൈവാരാധന" എന്ന സ്റ്റിക്കർ പതിച്ച കറുപ്പ് നിറത്തിലുള്ള ബൈക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് മോഷണം പോയി. എങ്കിലും ബൈക്ക് നഷ്ടപ്പെട്ടതിലേറെ മറ്റെന്തൊക്കെയോ ഞങ്ങൾ നേടിയിട്ടുണ്ട് എന്നാണവരുടെ ആത്മസംതൃപ്തി. രണ്ടു പേരും സ്വയം കോറന്റയ്നിൽ പോയിരിക്കുകയാണ്.
Don't Miss
© all rights reserved and made with by pkv24live