Peruvayal News

Peruvayal News

സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിനു പകരം ജീവിത പങ്കാളി

സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിനു പകരം ജീവിത പങ്കാളി

തിരുവനന്തപുരം: 
സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യയില്ല. ഭാര്യയെന്ന് എഴുതുന്നതിനു പകരം ജീവിത പങ്കാളി എന്നാണ് എഴുതേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
നിലവില്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്. അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ഉപയോഗിക്കാനും നിര്‍ദേശിച്ചു. അപേക്ഷാ ഫോമുകളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Don't Miss
© all rights reserved and made with by pkv24live