Peruvayal News
കുന്ദമംഗലം നിയോജക മണ്ഡലം വനിത ലീഗ് സംഗമം സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു
ആവേശത്തേരിലേറി വനിത ലീഗ് സംഗമം
പെരുവയൽ :
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ ഭാഗമായുള്ള വനിത സംഗമം നേതാക്കളിലും പ്രവർത്തകരിലും പുത്തനുണർവ്വേകി .
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറ് കണക്കിന് വനിത ലീഗ് പ്രവർത്തകർ
പെരുവയൽ വെഡ് ലാൻ്റ് കൺവൻഷൻ സെൻ്ററിൽ ഒത്ത് കൂടി .
വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മുന്നേറ്റത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും മുസ്ലീം ലീഗ് നൽകിയ സംഭാവന നിസ്തുലമാണെന്ന് സുഹറ മമ്പാട് പറഞ്ഞു.
കദീജ കരീം അധ്യക്ഷത വഹിച്ചു .
നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
സ്ത്രീ ശാക്തീകരണം ജനാധിപത്യത്തിന് കരുത്ത് പകരുമെന്നും ഇന്ത്യയുടെ ഭരണഘടന നൽകുന്ന സുരക്ഷിതത്വം മഹത്വരമാണെന്നും അദ്ദേഹം പറഞ്ഞു.
വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി നടരാജൻ മുഖ്യ പ്രഭാഷണം നടത്തി .
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ ,
ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷ ബാനു .
കെ.എ ഖാദർ മാസ്റ്റർ ,
കെ. മൂസ്സ മൗലവി
ഖാലിദ് കിളിമുണ്ട,
എൻ.പി ഹംസ മാസ്റ്റർ,ഷറഫുന്നിസ ടീച്ചർ, ടി.പി മുഹമ്മദ്, മുജീബ് റഹ്മാൻ ഇടക്കണ്ടി ,
എ പി സഫിയ, സി.കെ ഫസീല ,എം.കെ നദീറ ,
ടി.കെ സീനത്ത് ,
മുംതാസ് ഹമീദ്,
ഷറഫുന്നിസ മാവൂർ ,നുസ്റത്ത് ചാത്തമംഗലം ,പത്മിനി രാമൻ ,സുബൈദ ഇ.എം , റംല പെരുമണ്ണ ,റഹ്മത്ത് പെരുമണ്ണ ,സാജിദ ഒളവണ്ണ ,സൗദ ഒളവണ്ണ ,ജുമൈല കുന്നുമ്മൽ ,
ബുഷറ പി, സംസാരിച്ചു.
ചടങ്ങിൽ എ.പി സഫിയ ,ഹാജറ മാവൂർ ,ഉമ്മയ്യ കുന്ദമംഗലം ,ഫാത്വിമ മാവൂർ എന്നിവരെ ആദരിച്ചു.