Kozhikode News
DRS റസിഡന്റ്സ് അസോസിയേഷൻ*CCTV ക്യാമറ സ്ഥാപിച്ചു.
DRS റസിഡന്റ്സ് അസോസിയേഷൻ*
CCTV ക്യാമറ സ്ഥാപിച്ചു.
ഫ്രാൻസിസ് റോഡ് അൽ ഫലാഹിൽ വെച്ച് നടന്ന ചടങ്ങിൽ ഇതിന്റെ ഉൽഘാടനം തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡണ്ട് സി.പി.മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു.
നഗരത്തിൽ നിന്ന് തെക്കേപ്പുറത്തേക്കുള്ള പ്രധാന പ്രവേശന കവാടമായ ഫ്രാൻസിസ് റോഡ് ജംഗ്ഷനിലും, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും, വർഷ കാലത്ത് വെള്ളക്കെട്ട് മൂലം മഴക്കെടുതി നേരിടുന്ന തോട്ടുളി പാടത്തെ വെള്ളക്കെട്ടിന്ന് പരിഹാരമെന്നോണം റെയിലിന്റെ കിഴക്ക് ഭാഗത്ത് നിന്ന് ഒഴുകി വരുന്ന മഴവെള്ളം നേരിട്ട് തന്നെ മനന്തല തോട്ടിലേക്ക് ഒഴുക്കിവിടുന്നതിന്ന് സംവിധാനം ചെയ്യണമെന്നുമുള്ള രണ്ട് നിവേദനങ്ങൾ അസോസിയേഷൻ മന്ത്രിക്ക് കൈമാറി.
അസോസിയേഷൻ വൈസ് പ്രസിഡണ്ട് എം.വി. റംസി ഇസ്മായിൽ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
സി.ബി.വി.സിദ്ധീഖ്, വി.കെ.വി. റസാഖ്,എ.ടി. അബ്ദു, പി.ടി.ഗഫൂർ എന്നിവർ സംസാരിച്ചു.
DRS റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷഹദാബ് മുഹമ്മദ് സ്വാഗതവും ട്രഷറർ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.