ജവഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ തുടക്കം

ജവഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ തുടക്കം

മാവൂർ:
ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ (വെള്ളി) തുടക്കമാവും.  ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണ്ണമെൻ്റിൽ 24 ടീമുകൾ മാറ്റുരക്കും. ഉൽഘാടന മത്സത്തിൽ കെ.ആർ.എസ് കോഴിക്കോട്  ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും. ടൂർണ്ണമെൻ്റ്  പി.ടി.എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്യും. ഇസ്സ ഗ്രുപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഇസ്സ മുഹമ്മദ് മുഖ്യ അതിഥിയായിരിക്കും. നൈജീരിയ, ഘാന, ഐവറി കോസ്റ്റ്, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും. നിർദ്ധരരായ 18 കിഡ്നി രോഗികൾക്ക്  ധനസഹായം നൽകുമെന്ന് ഭാരവാഹികൾ  അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.പി വിച്ചാവ, കൺവീനർ അഡ്വ: ഷമീം പക്സാൻ, സലാമുട്ടി കുതിരാടം, ഹബീബ്, ജാബിർ, റിയാസ്, കെ.ടി അഹമ്മദ് കുട്ടി, പി എം ഹമീദ്, ഷാജഹാൻ ടി. എം, പരപ്പൻ ബഷീർ, പി.സാദത്ത്, കെ.ടി. ഷമീർ ബാബു എന്നിവർ പങ്കെടുത്തു.