Peruvayal News
ജവഹർ അഖിലേന്ത്യാ സെവൻസിന് ഇന്ന് കിക്കോഫ് .
ജവഹർ അഖിലേന്ത്യാ സെവൻസിന് ഇന്ന് കിക്കോഫ് .
മാവൂർ:
ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് (വെള്ളി) കൽപ്പള്ളിയിൽ തുടക്കമാവും. ഉൽഘാടന മത്സത്തിൽ കെ.ആർ.എസ് കോഴിക്കോട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും. ടൂർണ്ണമെൻ്റ് പി.ടി.എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്യും. ഇസ്സ ഗ്രുപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഇസ്സ മുഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും.