നാളുകണ്ടി ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു.

കോഴിക്കോട്:  
നാളുകണ്ടി ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു.  മുന്നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി കോഴിക്കോട് വലിയ കാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തി. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും മുതിർന്ന കുടുംബാംഗങ്ങളുടെയും 44 വർഷം കാരന്തൂർ മഹല്ല് പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുന്ന നാളുകണ്ടി ബീരാൻ ഹാജിയെ ആദരിച്ചു. നാളുകണ്ടി ബീരാൻ നഗറിൽ നടന്ന പരിപാടിയിൽ കെ പി കബീർ കട്ടയാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. മാമുക്കോയ മാസ്റ്റർ, അബൂബക്കർ, പിടി ആലി, മുസ്തഫ പുത്തൂർമഠംം ,എടക്കുനി മജീദ്, സഹീർ പള്ളിത്താഴം, ഗഫൂർ ചെലവൂർ, ജംഷിദ്,മൊയ്‌തീൻകോയ കാട്ടുകുളങ്ങര. അഷ്റഫ് പുത്തൂർമഠംം, സിദ്ദിഖ് ഒളോങ്ങൽ. തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു . അബ്ദുല്ലത്തീഫ് എടക്കുനി സ്വാഗതവും. കെ പി ശാക്കിർ മൂഴിക്കൽ നന്ദിയും പറഞ്ഞു.