Kozhikode News
ജില്ല ഉപജില്ല മേളകളിലും എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിലും ഉജ്വല നേട്ടം: വിദ്യാർത്ഥികൾക്കുള്ള ആദരം പൊൻ തൂവൽ ഗ്രാമോത്സവമായി
ജില്ല ഉപജില്ല മേളകളിലും എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിലും ഉജ്വല നേട്ടം:
വിദ്യാർത്ഥികൾക്കുള്ള ആദരം പൊൻ തൂവൽ ഗ്രാമോത്സവമായി
മുക്കം:
ഉപജില്ല, ജില്ല കലാ-കായിക മേള, ശാസ്ത്രമേള, ഉർദു ടാലൻ്റ് ടെസ്റ്റ്, ഉപജില്ല തല പെൺകുട്ടികളുടെഫുട്ബോൾ മത്സരം, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിലെ മികച്ച വിജയം തുടങ്ങി നാടിന് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ പന്നിക്കോട് എ യു പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.വിവിധ വിഭാഗങ്ങളിലായി തൊണ്ണൂറോളം വിദ്യാർത്ഥികളാണ് നേട്ടം കരസ്ഥമാക്കിയത്.ഉപ ജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ റണ്ണറപ്പ്, കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്, ഒപ്പനയിൽ ഉപജില്ലയിൽ ഫസ്റ്റ് എ ഗ്രേഡും ജില്ലയിൽ എ ഗ്രേഡും തിരുവാതിരക്കളിയിൽ സെക്കൻ്റും കരസ്ഥമാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ സബ് ജൂനിയർ ഫുട്ബോളിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് മുഖ്യാതിഥിയായി. പി.ടി എ പ്രസിഡൻ്റ് സി.ഹരീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു പൊലുകുന്ന്, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ, സ്കൂൾ മാനേജർ സി.കേശവൻ നമ്പൂതിരി, ഉണ്ണി കൊട്ടാരത്തിൽ, യു.പി മമ്മദ്, മജീദ് പുതുക്കുടി, ബാബു മൂലയിൽ, ബഷീർ പാലാട്ട്, സി. ഫസൽ ബാബു, രമേശ് പണിക്കർ, റസീന മജീദ്, പി .വി അബ്ദുല്ല, പ്രധാനാധ്യാപിക വി.പി ഗീത, പി.എംഗൗരി, പി.കെ ഹഖീം കളൻ തോട് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രവാസി കൂട്ടായ്മയായ പാം സ്കൂളിന് നൽകിയ സഹായം യു.പി മമ്മദിൽ നിന്ന് പ്രധാനാധ്യാപിക വി.പി ഗീത ഏറ്റുവാങ്ങി