ഇൻഡ്യൻ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഒളിമ്പ്യൻ പി.ടി.ഉഷക്ക് സ്വീകരണം നൽകി.

ഒളിമ്പ്യൻ പി.ടി.ഉഷക്ക് സ്വീകരണം നൽകി.

കോഴിക്കോട് : 
ഇൻഡ്യൻ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പദ്മശ്രീ ഒളിമ്പ്യൻ പി.ടി.ഉഷക്ക് സംസ്ഥാന അത് ലറ്റിക്സ് അസ്സോസിയേഷനും, ഒളിമ്പിക് അസ്സോസിയേഷനും  കോഴിക്കോട് എയർപോർട്ടിൽ സ്വീകരണം നൽകി. സംസ്ഥാന അത് ലറ്റിക്സ് അസ്സോസിയേഷൻ വൈ പ്രസിഡന്റ് വി.കെ. തങ്കച്ചൻ , കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ,  ഡെപ്യൂട്ടി ഡയക്ടർ ഡോ. കെ.പി.മനോജ് കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം.അബ്ദുറെ ഹിമാൻ , ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡണ്ട് കെ.ടി. ജോസഫ് ,  ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ കെ.വി. അബദുൾ മജിദ്, റോയ് ജോൺ , സി. സത്യൻ, സി.ടി. ഇല്യാസ് . ആരീഫ്, തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.