Peruvayal News
ഭക്തിസാന്ദ്രമായി ചെറൂപ്പ അയ്യപ്പൻ വിളക്ക്.
ഭക്തിസാന്ദ്രമായി ചെറൂപ്പ അയ്യപ്പൻ വിളക്ക്.
മാവൂർ:
ശരണം വിളികളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത പതിനൊന്നാമത് ചെറൂപ്പ അയ്യപ്പൻ വിളക്ക് ഉത്സവം ആഘോഷമായി മാറി. പെരുവയൽ കട്ടയാട്ട് ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച പാല കൊമ്പ് എഴുന്നള്ളിപ്പിൽ നെറ്റിപ്പട്ടംകെട്ടിയ ഗജവീരൻ , രഥം , താലപ്പൊലി, കഥകളി രൂപം, അയ്യപ്പൻ കളി, പൂക്കാവടി,ശിങ്കാരിമേളം തുടങ്ങിയവയുമായി നടന്ന
ഘോഷയാത്ര അയ്യപ്പൻമാരുടെയും നൂറുകണക്കിന് ഭക്തരുടെയും അകമ്പടിയോടെ ഭക്തിസാന്ദ്രമായി മാറി. വഴി നീളെ ആരതിയും ദീപാലങ്കാരങ്ങളോടെയും ഭക്തർ ഘോഷയാത്രയെ സ്വീകരിച്ചു.അയ്യപ്പൻ വിളക്ക് ചെറുപ്പ മിനി സ്റ്റേഡിയത്തിൽ തയ്യാറാക്കിയ അയ്യപ്പൻ കിഴക്ക് നഗരിയിൽ പ്രവേശിച്ചതോടുകൂടി നൃത്തം കർപ്പൂരാഴി, കരിമരുന്ന് പ്രയോഗവും നടന്നു. കോവിഡിന്റെ ഇടവേളയ്ക്കുശേഷം നടന്ന അയ്യപ്പൻ വിളക്ക് ഉത്സവം വൻ ജനപങ്കാളിത്തമായി മാറി.