മദ്റസ ലീഡർ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി
ഈസ്റ്റ് മലയമ്മ: മദ്റസ ലീഡറെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തിയ തെരെഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാർത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയായി.നൂറുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി മദ്റസയിലാണ് ലീഡർ തെരെഞ്ഞെടുപ്പ് നടന്നത്.ലീഡർ സ്ഥാനാർത്ഥികളായി അഞ്ച് പേർ മത്സരിച്ചു.190 വിദ്യാർത്ഥികൾ വോട്ടർമാരാണ്.ഫലപ്രഖ്യാപനം നാളെ നടക്കും.പ്രധാനാദ്ധ്യാപകൻ എ.പി സൽമാൻ ദാരിമി,അലി മുസ്‌ലിയാർ,അബ്ദുള്ള അശ്അരി,റമീസ് അശ്അരി,അദ്നാൻ യമാനി നേതൃത്വം നൽകി.