എം.എസ്.എം നേതൃസംഗമം സംഘടിപ്പിച്ചു
മുക്കം: എം.എസ്.എം മുക്കം ഏരിയ നേതൃസംഗമം കക്കാട് വെച്ച് നടന്നു.എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി ഒക്ടോബർ 22 ന് മുക്കം - പുൽപ്പറമ്പിൽ വെച്ച് നടത്തുന്ന ഹൈസ്ക് - ജില്ല ഹയർ സെക്കൻഡറി സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. ഹൈസകിന്റെ പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നേതൃസംഗമം എം.എസ്. എം ജില്ല പ്രസിഡണ്ട് അസ് ജദ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. എം.എസ് എം മുക്കം മുക്കം മണ്ഡലം സെക്രട്ട മുഫസ്സിൻ അധ്യക്ഷത വഹിച്ചു. സി.കെ ഉമർ സുല്ലമി, എം.എസ്.എം ജില്ല സെക്രട്ടറി ഷമൽ മദനി, ഐ.എസ്.എം മണ്ഡലം സെക്രട്ടറി ഫസ് ൽ റഹ്മാൻ മാസ്റ്റർ, ജാനിഷ് മദനി, ശിബിലി മുഹമ്മദ്, ജാസിൽ, അമീൻ തിരുത്തിയാട്, അർഷദ് , സബീൽ, ജിനു ജസ്ലിൻ, ഫാദി ബഷീർ എന്നിവർ സംസാരിച്ചു