കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കുറ്റിക്കാട്ടൂർ ഡിവിഷൻ 2022-23വാർഷിക പദ്ധതിയായ എടക്കുനി കുറ്റ്യാൽതോട് ഹാൻഡ്‌ഗ്രിൽ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. മാധവൻ നിർവഹിച്ചു.
വാർഡ് മെമ്പർ സലിം. എം. പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ
കെ. പി. അശ്വതി. അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ ശ്രീ. പൊതാത്ത് അഹമ്മദ് ഹാജി, എം. ടി. മാമുക്കോയ,അസീസ്, സുരേന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വാർഡ് വികസനസമിതി അംഗം ഉസ്മാൻ ഈയക്കുനി നന്ദി പറഞ്ഞു.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.