ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം സ്നേഹ വിരുന്നൊരുക്കി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട്
കീഴ്പറമ്പിലുള്ള കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ജനകീയനായ ജന നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമക്കായ് പ്രഭാത ഭക്ഷണ വിരുന്നൊരുക്കി ആര്യാടൻ മുഹമ്മദ് സാഹിബ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി. സ്നേഹ- സൗഹാർദം പങ്കിട്ട് നേതാക്കളും സഹപ്രവർത്തകരും അന്തേവാസികൾക്കൊപ്പം ഒത്തുചേർന്നു.
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ. എം. എ റഹ്മാൻ, കൺവീനർ മാനുട്ടി കുനിക്കാടൻ, വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, ഗ്ലോബൽ OICC വാഴക്കാട് മുൻ പ്രസിഡണ്ട് ശരീഫ് കിഴക്കു വീട്ടിൽ, വൈസ് പ്രസിഡണ്ട് ഷമീർ പുളിക്കത്തൊടി, ട്രഷറർ നഫീർ തറമ്മൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീന സലീം ,കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല സെക്രട്ടറി ഫൈസൽ വി. കിഴിശ്ശേരി ,ഭാരവാഹികളായ ഷബീർ ചെറുവാടി,മുഹമ്മദ് പാറക്കൽ, ചാലിൽ ഹമീദ്, കീഴ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റഹ്മത്ത്, സെക്രട്ടറി സലിം മുക്കോളി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് പി കെ മുരളീധരൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹമീദ് ഊർക്കടവ്, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, യു.കെ അസൈൻ, അൽ- ജമാൽ അബ്ദുൽ നാസർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. കെ. എം കുട്ടി, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിച്ചാവുട്ടി, ബൂത്ത് പ്രസിഡണ്ട് നാസർ ടി.കെ. ,പി .റഫീഖ് ബാബു, നാസർ കോലോത്തുംകടവ് , സലീം എന്നിവർ സംബന്ധിച്ചു.