മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ ഫാത്തിമ ഉണിക്കൂരിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണയനുസരിച്ച് വൈസ് പ്രസിഡൻറ് കോൺഗ്രസിലെ ജയശ്രീ ദിവ്യ പ്രകാശ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. നന്ദിനിയെ ഏഴിനെതിരെ ഒമ്പത് വോട്ടുകൾ തോൽപ്പിച്ചാണ് വൈസ് പ്രസിഡൻറ് ആയത്. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽനിന്നാണ് ഫാത്തിമ ഉണിക്കൂർ തിരഞ്ഞെടുക്കപ്പെട്ടത്.