ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള താക്കീതായി യൂത്ത് മാർച്ച് മാറും:
ടി. മൊയ്തീൻ കോയ
കുറ്റിക്കാട്ടൂർ : കേന്ദ്രം ഭരിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള താക്കീതായി യൂത്ത് മാർച്ച് മാറുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം ചേർന്ന കുന്ദമംഗലം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ.എം.എ റഷീദ്, വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, സെക്രട്ടറി ഒ.എം നൗഷാദ്, കെ. ജാഫർ സാദിഖ്, പി.കെ അബ്ദുൽ ഹക്കീം, ടി.പി എം സാദിഖ്, അഡ്വ: ജുനൈദ്, മുഹമ്മദ് കോയ കായലം,,സി.ടി ശരീഫ്, എൻ.ടി.അബ്ദുള്ള നിസാർ, പി.പി അബ്ദുൽ സലാം, അഡ്വ. ജുനൈദ് മൂർക്കനാട്, ഷാക്കിർ പാറയിൽ സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.