മാവൂർ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കേര ഗ്രാമം പദ്ധതി പ്രകാരം ഈ വർഷം ഉത്പാദിപ്പിച്ച 2500 തെങ്ങിൽ തൈകളുടെ വിതരണോദ്ഘാടനം പടാരുകുളങ്ങരയിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ നിർവ്വഹിച്ചു. സി.ഡി.എസ് അംഗം സത്യ അധ്യക്ഷത വഹിച്ചു. എം. ജി. എൻ.ആർ. ഇ. ജി. എ ഓവർസിയർ എ. പി. ഷിജു പദ്ധതി വിശദീകരണം നടത്തി. സാബിറ, ലിജി എന്നിവർ സംസാരിച്ചു.