Showing posts with label Education News. Show all posts
Showing posts with label Education News. Show all posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

No comments
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൻജിനിയറിങിൽ ഒന്നാം റാങ്ക് ഫയിസ് ഹാഷിമിന്
ഫാർമസി ഒന്നാം റാങ്ക് ഫാരിസ് അബ്ദുൾ നാസർ കല്ലായിലിന്
ബിആർക്ക് ഒന്നാം റാങ്ക് തേജസ് ജോസഫിന്
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റാങ്ക് പട്ടിക പ്രകാശനം ചെയ്തു. എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ 73977 വിദ്യാർത്ഥികളിൽ 51031 പേർ യോഗ്യത നേടുകയും 47629 പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതിൽ 24143 പെൺകുട്ടികളും 23486 ആൺകുട്ടികളുമുണ്ട്.
എൻജിനിയറിങിന് തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമത്തിൽ വലിയിൽ വീട്ടിൽ ഫയിസ് ഹാഷിമിനാണ്് ഒന്നാം റാങ്ക്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം. ആർ. എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി. എസ്. സി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ അമ്മു ബി. മികച്ച റാങ്ക് നേടി, റാങ്ക് 180. എസ്. ടി വിഭാഗത്തിൽ എറണാകുളം പള്ളുരുത്തി ജോനാഥൻ എസ്. ഡാനിയലിനാണ് മികച്ച റാങ്ക്, റാങ്ക്: 1577. ഫാർമസിയിൽ തൃശൂർ അമലനഗർ വിലങ്ങൻ കല്ലായിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലായിൽ ഒന്നാം റാങ്ക് നേടി. കണ്ണൂർ പരിയാരം ഗാലക്‌സിയിൽ തേജസ്വിനി വിനോദ് രണ്ടാം റാങ്കും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസിൽ അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആർക്കിടെക്ചറിൽ കണ്ണൂർ കൊട്ടിയൂർ പൂപ്പാടിയിൽ തേജസ് ജോസഫ് ഒന്നാം റാങ്കും കൊഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡിൽ അമ്രീൻ രണ്ടാം റാങ്കും തൃശൂർ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി.
എൻജിനിയറിങിൽ എച്ച്. എസ്. ഇ (കേരള) വിഭാഗത്തിൽ പരീക്ഷ എഴുതിയ 32180 പേരിൽ 2112 വിദ്യാർത്ഥികൾ ആദ്യ 5000 റാങ്കിൽ ഉൾപ്പെടുന്നു. സി.ബി.എസ്.ഇ വിഭാഗത്തിലെ 13841 വിദ്യാർത്ഥികളിൽ 2602 പേർ ആദ്യ 5000 റാങ്കിൽ ഇടം നേടി. ഐ.സി.എസ്.ഇയിലെ 1144 പേർ പരീക്ഷ എഴുതിയതിൽ 242 പേരാണ് ആദ്യ 5000 റാങ്കിലെത്തിയത്. ആദ്യ 100 റാങ്കുകളിൽ കൂടുതൽ പേരുള്ളത് എറണാകുളം ജില്ലയിലാണ്, 21. തിരുവനന്തപുരത്ത് 17 പേരും കോഴിക്കോട് 11 പേരുമുണ്ട്. ആദ്യ 100 റാങ്കിൽ 22 പെൺകുട്ടികളും 78 ആൺകുട്ടികളുമുണ്ട്.
ഫാർമസിയിൽ 60889 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 48556 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഇതിൽ 35325 പെൺകുട്ടികളും 13231 ആൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 45 പെൺകുട്ടികളും 55 ആൺകുട്ടികളുമുണ്ട്. ആർക്കിടെക്ചറിൽ 2816 വിദ്യാർത്ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 1803 പെൺകുട്ടികളും 1013 ആൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 69 പെൺകുട്ടികളും 29 ആൺകുട്ടികളുമുണ്ട്. റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.

തളിര് സ്കോളര്‍ഷിപ്പ് 2021-22 രജിസ്ട്രേഷന്‍ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

No comments

തളിര് സ്കോളര്‍ഷിപ്പ് 2021-22 രജിസ്ട്രേഷന്‍ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

• ഫോം പൂരിപ്പിക്കേണ്ടത്  ഇംഗ്ലീഷിൽ ആയിരിക്കണം.

• സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക.

• തളിര് മാസിക അയക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്.



ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് *റസീപ്റ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.


• പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല.

• വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും

• നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും. 

• സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേർത്തുപോകുന്നതാണ് നല്ലത്. എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.  



• രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.

• കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷ.

No comments


കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷ.

ജൂനിയർ ( 5,6,7), സീനിയർ (8, 9 10) വിഭാഗങ്ങളിൽ ജില്ലാ / സംസ്ഥാനതല പരീക്ഷകൾ.

ജനുവരി 8, 12 തീയതികളിൽ ജില്ലാതല പരീക്ഷ.

സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.

ജില്ലാതലത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഏറ്റവുമുയർന്ന മാർക്കു നേടുന്ന 60 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 30 )  1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. തുടർന്നുവരുന്ന  100 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 50 ) 500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.

നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനം.

പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.

രജിസ്ട്രേഷൻ വ്യവസ്ഥകൾ

1. https://scholarship.ksicl.kerala.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാനും അവസരം. 

2. വ്യക്തികൾ, സ്ഥാപനങ്ങൾ ,സംഘടനകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സ്പോൺസർ ചെയ്യാം.

3. രജിസ്ട്രേഷൻ ഫീസ് 200 രൂപ.

5. രജിസ്റ്റർ ചെയ്യുന്ന എല്ലാ  കുട്ടികൾക്കും  ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യം.

6. അവസാനതീയതി 2021 സെപ്തംബർ 30.

കൂടുതല്‍ വിവരത്തിന് 8547971483
0471-2333790

ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

No comments
ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈനിൽ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും ലഭ്യമായ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

No comments
പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള  നടപടിക്രമങ്ങൾ ഇവയാണ്. എസ്റ്റാബ്ലിഷ്‌മെന്റ് കൈകാര്യം ചെയ്യുന്നവർകൂടി ശ്രദ്ധിച്ചാൽ രജിസ്‌ട്രേഷനു വരുന്നവരുടെ സമയനഷ്ടവും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സാധിക്കും. സ്ഥാപനത്തിനു DDO Registration നമ്പർ ഉണ്ടായിരിക്കണം (SPARK->Administration->Code Master->Office എന്ന ഓപ്ഷനിൽ SGV…..എന്നു തുടങ്ങുന്ന നമ്പർ). സ്ഥാപനം ബില്ലു മാറുന്ന ട്രഷറിയുടെ ജില്ലാ ട്രഷറിയിലാണ് അപേക്ഷ കൊടുക്കേണ്ടത്. ബുധനാഴ്ചകളിലാണ് രെജിട്രേഷൻ നടക്കുന്നത്. സ്ഥിര നിയമനം കിട്ടിയ ജീവനക്കാർക്കേ രെജിട്രേഷൻ ഉള്ളു താത്കാലിക (Part time) ജീവനക്കാർക്കില്ല. ആദ്യമായി വേണ്ടത് PEN (Permanent Employee Number) ആണ്. സർവീസിൽ കയറുന്നവരുടെ വിവരങ്ങൾ SPARK (Service and Payroll Administrative Repository) ൽ അപ്ഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന 6 അക്ക  നമ്പർ ആണ് ഇത്. PEN ലഭ്യമാക്കേണ്ടത് ഓരോ സ്ഥാപനത്തിലെയും എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിൻറെ ചുമതലയാണ്. SPARK ൽ അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഓരോ വിവരവും ഉദ്യോഗസ്ഥാൻറെ SSLC ബുക്കുമായി (തത്തുല്യ സർട്ടിഫിക്കറ്ററുമായി) പൊരുത്തപ്പെട്ടിരിക്കണം. അടിസ്ഥാന ശമ്പളം , നോമിനേഷൻ മുതലായവയും SPARK ൽ അപ്‌ഡേറ്റ് ചെയ്യിക്കേണ്ടതാണ്. നോമിനേഷൻറെ കാര്യം പറയുമ്പോൾ SPARK->Service Matters-> Personal Details എന്ന മെനു മാത്രമല്ല NPS ൽ ചേരുന്നവർക്ക് SPARK->Service Matters -> New Pension Scheme -> NPS Nominee Details എന്ന മെനുവും നിർബന്ധമായും ചേർക്കേണം. കഴിവതും ഒരു നോമിനിയെ മാത്രം രെജിസ്ട്രേഷനായി കൊടുക്കുക. കൂടുതൽ നോമിനിയെ ചേർത്താൽ അഡീഷണൽ നോമിനേഷൻ ഫോം (Annexure III) കൂടി രെജിസ്ട്രേഷന്റെ സമയത്ത് കൊടുക്കണം. നോമിനി മൈനർ ആണെങ്കിൽ മാത്രം ജനനത്തീയതി കൊടുക്കുക. Conditions Rendering Nomination Invalid ഭാഗത്ത്  "FRESH NOMINATION FILED" എന്നും കൊടുക്കുക. (മുൻപ് SPARK ലെ വിവരങ്ങൾ ട്രഷറികളിൽ തിരുത്തൽ വരുത്താൻ സാധിക്കുമായിരുന്നു. ഇപ്പോൾ ഈ സൗകര്യം ബാധ്യപ്പെട്ട ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിനെ ലഭ്യമുള്ളൂ). അടുത്തതതായി വേണ്ടത് PAN (Issued by Income Tax Department) ൻറെ പകർപ്പാണ്. PAN കാർഡ് ലഭ്യമല്ലെങ്കിൽ NSDL സൈറ്റിൽ നിന്നും ലഭിക്കുന്ന e-PAN ൻറെ പകർപ്പായാലും മതി. ഒരു Scheduled Bank ന്റെ അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് അല്ലെങ്കിൽ കാന്സല് ചെയ്ത ചെക്ക് സമർപ്പിക്കേണ്ടതാണ് .(SBT യുടെ പാസ് ബുക്ക് കൊടുക്കുമ്പോൾ അതിൽ പുതുക്കിയ IFSC Code ഉള്ള സീൽ പതിപ്പിച്ചുണ്ടെന്ന് ഉറപ്പു വരത്തണം). അപ്പോയ്മെന്റ് ഓർഡർ. SSLC ബുക്ക് ( തത്തുല്യം ), ADHAAR, 2ഫോട്ടോ (അപേക്ഷയിൽ പറഞ്ഞ അളവിലുള്ള 3.5x2.5). എന്നിവയാണ് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടത്. ജില്ലാ ട്രഷറികളിൽ നിന്നും അയക്കുന്ന അപേക്ഷകൾ പരിശോധിച്ച് NSDL ആണ് NPS കാർക്ക് PRAN (Permanent Retirement Account Number) അനുവദിക്കുന്നത്. ഒരോ ഘട്ടത്തിലും subscriber ടെ മൊബൈലിൽ മെസ്സേജ് ലഭിക്കും. PRAN Kit delivered എന്ന മെസ്സേജ് ലഭിച്ചതിനു ശേഷം ശംബളം മാറുന്ന ട്രഷറിയിൽ ബന്ധപ്പെട്ടാൽ PRAN Kit ലഭിക്കും. മുൻപ് സെൻട്രൽ ഗവൺമെന്റ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ NPS ൽ ഉള്ളവർ സംസ്ഥാന സർവ്വീസിലേക്കു വരുമ്പോൾ പുതിയ റെജിഷ്ട്രേഷൻ എടുക്കേണ്ടതില്ല PRAN സംസ്ഥാന ഗവൺമെന്റിേലക്കു SHIFT ചെയ്യാനുള്ള അപേക്ഷ കൊടുത്താൽ മതിയാകും

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന്: ഈ സൈറ്റുകൾ വഴി ഫലമറിയാം

No comments
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന്: 
ഈ സൈറ്റുകൾ വഴി ഫലമറിയാം

+2 റിസൾട്ട് ഇന്ന് 3 മണിക്ക്: 
റിസൾട്ടുകൾ ഈ വെബ്സൈറ്റുകൾ വഴി ലഭ്യം

1. www.keralaresults.nic.in
2. www.dhsekerala.gov.in
3. www.prd.kerala.gov.in
4. www.results.kite.kerala.gov.in
5. www.kerala.gov.in
6. www.vhse.kerala.gov.in.


പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. 

July 28 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി.

ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് കാമ്പസില്‍ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍

No comments
കാലിക്കറ്റിൽ ഇന്റഗ്രേറ്റഡ് പി ജി

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് കാമ്പസില്‍ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍:
അടുത്ത മാസം പ്രവേശന പരീക്ഷ, സെപ്റ്റംബറില്‍ ക്ലാസ്:

ഗവേഷണനിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് പുതുതായി തുടങ്ങുന്നവ. ഓഗസ്റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റഗുലര്‍ രീതിയിലുള്ള കോഴ്സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷ നടത്തിയാണ് അഞ്ചുവര്‍ഷ കോഴ്‌സിന് പ്രവേശനം നല്‍കുക. സര്‍വകലാശാലാ കാമ്പസില്‍ ആദ്യമായാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ് തുടങ്ങുന്നത്.

ബയോസയന്‍സ്
ബയോസയന്‍സ് ' ഐസര്‍ ' മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ 20 സീറ്റാണുള്ളത്. ബയോളജിയാണ് പ്രധാന വിഷയം. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവ അനുബന്ധ വിഷയങ്ങളാണ്. ഫങ്ഷണല്‍ ഇംഗ്ലീഷും പാഠ്യപദ്ധതിയില്‍ അടങ്ങുന്നുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി പുറത്തു പോകുന്ന രീതിയില്ല. കോഴ്സിന്റെ അവസാന വര്‍ഷം ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം നല്‍കുമെന്ന് കോഴ്സ് കോ-ഓര്‍ഡിനേറ്ററായ ഡോ. വി.എം. കണ്ണന്‍ പറഞ്ഞു.  
അടുത്തിടെ കോഴ്‌സുകള്‍ നിര്‍ത്തലാക്കിയ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കെട്ടിടങ്ങളും ലാബുകളുമെല്ലാമാണ് പുതിയ കോഴ്‌സുകള്‍ക്ക് പ്രയോജനപ്പെടുത്തുക. സര്‍വകലാശാലാ പഠനവകുപ്പിലെ സ്ഥിരം അധ്യാപകര്‍ക്ക് പുറമെ  ആവശ്യമായ മറ്റു ഫാക്കല്‍റ്റികളെക്കൂടി നിയോഗിക്കും.
ബയോസയന്‍സിന്റെ മേല്‍നോട്ട സമിതി അംഗങ്ങളായ ഡോ. ഹരികുമാരന്‍ തമ്പി, ഡോ. ഇ. പുഷ്പലത, ഡോ. പി. സുനോജ് കുമാര്‍, ഡോ. സുബൈര്‍ മേടമ്മല്‍, യൂണിവേഴ്‌സിറ്റി അസി. എകിസ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. രഞ്ജിത്ത്, അസി. എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ആവശ്യമായ നവീകരണ പ്രവവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

കെമിസ്ട്രി, ഫിസിക്സ്
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇന്റഗ്രേറ്റഡ് കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ഫിസിക്സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്. പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്സി.-എം.എസ്സി. പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്സുകളാകും.
ആദ്യ സെമസ്റ്ററുകളില്‍ ഒരേ പാഠ്യപദ്ധതിയാകും ഇവക്ക്. അതിന് ശേഷം അതത് പഠനവകുപ്പുകളില്‍ പഠനം തുടരാനാകുമെന്ന് കോഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡോ. ആന്റണി ജോസഫ് പറഞ്ഞു.

ഡെവലപ്മെന്റ് സ്റ്റഡീസ്
ഏത് വിഷയത്തില്‍ പ്ലസ്ടു നേടിയവര്‍ക്കും എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പ്രവേശന പരീക്ഷ എഴുതാനാകും. 30 സീറ്റാണ് പരിഗണിക്കുന്നത്. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പഠനങ്ങളിലൂടെ വികസനം സാധ്യമാക്കുന്നതിന്റെ ശാസ്ത്രീയ പഠനം വഴി നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഇക്കണോമിക്‌സിന് തുല്യമായ
യു.ജി.സി. നെറ്റ് യോഗ്യത നേടാനാകും.
ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നിവയാണ് പ്രധാനമായും പാഠ്യപദ്ധതി ഉള്ളടക്കമെന്ന് ഇക്കണോമിക്സ് പി.ജി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡി. ഷൈജന്‍ പറഞ്ഞു.

ഓൺലൈൻ പഠനം സുഗമമാക്കുന്നതിനും മികവിന്റെ വിദ്യാഭ്യാസം നേടിയെടുക്കന്നതിനുംസ്മാർട്ട് ചലഞ്ച്

No comments

സ്മാർട്ട് ചലഞ്ച്:
വിതരണോദ്ഘാടനം 
 

രാമനാട്ടുകര :
കൊവിഡ് മഹാമാരി കൊണ്ട് പഠനം നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സുഗമമാക്കുന്നതിനും മികവിന്റെ വിദ്യാഭ്യാസം നേടിയെടുക്കന്നതിനും വേണ്ടി രാമനാട്ടുകര നഗരസഭ ആവിഷ്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ചാലഞ്ചിലൂടെ ലഭിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം  എം കെ രാഘവൻ എം.പി  നിർവഹിച്ചു
 നഗരസഭാധ്യക്ഷ  ബുഷറ റഫീഖ് അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ സുരേഷ്
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രായ
പി.ടി നദീറ, പി. കെ അബ്ദുൽ ലത്തീഫ്,കെ.എം യമുന കൗൺസിലർമാരായ എം .കെ ഗീത,റീന സംസാരിച്ചു. സി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
 നോർത്താംപ്ടൻ യൂനിവേഴ്സിറ്റിയിൽ എം.ബി. എ ക്ക് സ്കോളർഷിപ്പോടെ അഡ്മിഷൻ ലഭിച്ച അൻസില പർവീനെ അനുമോദിച്ചു
 വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് സ്വാഗതവും
അൻവർ സാദിഖ് പൂവഞ്ചേരി നന്ദിയും പറഞ്ഞു

റയ്‌സ് കരിയർ ഗൈഡൻസ് ക്യാമ്പ്

No comments

റയ്‌സ് കരിയർ ഗൈഡൻസ് ക്യാമ്പ്

രാമനാട്ടുകര മുനിസിപ്പാലിറ്റി ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി (RAES)യുടെ നേതൃത്വത്തിൽ പരിധിയിലെ വിദ്യാർത്ഥി കൾക്കായി കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു .
എസ്.എസ്.എൽ.സി , പ്ലസ് റ്റു , ഡിഗ്രി , പി ജി , മെഡിക്കൽ , എഞ്ചിനീയറിങ് തുടങ്ങി ഏതു തലത്തിലുമുള്ള അവസാന വർഷ വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിന് വഴികാട്ടിയാകുവാൻ മുനിസിപ്പാലിറ്റി ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന ക്യാമ്പുകളിൽ വച്ച്  കരിയർ ഗുരുനാഥന്മാർ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .
ആദ്യ ക്യാമ്പ് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന ഉടനെ  നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
ഇത്തരം അഭിരുചി പരീക്ഷകൾക്ക് വലിയ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഈ കോവിഡ് കാലത്ത് ഏതു രക്ഷിതാവിനും സഹായകമാവുന്ന രീതിയിൽ വെറും നൂറു രൂപ രജിസ്‌ട്രേഷൻ ഫീസ് മാത്രം വാങ്ങിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മിടുക്കരായ കരിയർ ഗുരുനാഥന്മാരാണ്  ക്യാംപിൽ കുട്ടികളെ തുടർ പഠനത്തിന് ഉപദേശ നിർദ്ദേശങ്ങൾ നൽകുവാൻ അണിനിരക്കുന്നത് .
എല്ലാ രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് 
പ്രൊജക്ട് കോ ഓഡിനേറ്റർ   വി.എം.ബഷീർ , 
പ്രോഗ്രാം ഇംപ്ളിമെന്റേഷൻ കോ-ഓർഡിനേറ്റർ അൽത്താഫ് പമ്മന , പ്രോഗ്രാം കൺവീനർ. എം.പി.മോഹനൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
രജിസ്‌ട്രേഷനായി 8111868386 , 
98477 63465 എന്ന നമ്പറുകളിൽ വിദ്യാർത്ഥി കളുടെ പേരു വിവരങ്ങൾ വാട്സ്ആപ് മെസ്സേജുകളായും അയക്കാം 

അധ്യാപക നിയമനം: നിയമന ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

No comments

അധ്യാപക നിയമനം: നിയമന ഉത്തരവ് 
ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം


അധ്യാപക നിയമനം: നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം ;ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമനം ലഭിക്കുക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. പി എസ് സി നിയമനം കൊടുക്കുന്നവർക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവർക്കും ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാവുന്നതാണ്.

സർക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍ സെക്കന്റ‍റി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തിൽ 579 പേരും ഹയര്‍ സെക്കന്ററി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ 3 പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 501 പേരും യു.പി സ്കൂള്‍ ടീച്ചര്‍  വിഭാഗത്തിൽ 513 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 709 പേരും  മറ്റ് അധ്യാപക തസ്തികകളിൽ 281പേരും ഉൾപ്പെടുന്നു.

ഇത് കൂടാതെ നിയമന ശുപാർശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതിൽ ഹൈസ്കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്കൂൾ
ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 
190 പേരും നിയമിക്കപ്പെടും.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2019- 20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021 -22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ തന്നെ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കേണ്ടതാണ്.

എയ്ഡഡ് സ്കൂളിലെ അനധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കും

No comments

എയ്ഡഡ് സ്കൂളിലെ അനധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കും

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021

എയ്ഡഡ് സ്‌കൂളുകളിലെ അനധ്യാപകർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ  വിദ്യാഭ്യാസ മന്ത്രി  ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായ  ദിനേശ്, പി. രാമചന്ദ്രൻ നായർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

അനധ്യാപകരുടെ വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താമെന്നും ചർച്ച ക്കായി യോഗം വിളിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും, നിയമസഭയിൽ  ഹയർ സെക്കണ്ടറിയിൽ അനദ്ധ്യാപക തസ്തികകൾ അനുവദിക്കുന്ന വിഷയം അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാമെന്നു പ്രതിപക്ഷ നേതാവും ഉറപ്പു നൽകിയിട്ടുണ്ട്. സംസ്‌ഥാന പ്രസിഡന്റ്. N V. മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, സംസ്ഥാന സെക്രട്ടറി ഗോപകുമാർ, ചാവക്കാട് ജില്ലാ സെക്രട്ടറി ദീപുകുമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമേർപ്പെടുത്തി.

No comments

സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമേർപ്പെടുത്തി. 

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️29-06-2021

അക്ഷരദീപം എന്ന് പേരിട്ട പദ്ധതി വഴി
ജില്ലയിൽ 35 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണുകൾ കൈമാറുന്നത്. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ്  അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അക്ഷരദീപം പദ്ധതിയുടെ ഉൽഘാടനം മാവൂർ ജി.എം.യു.പി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് എം.പി.ശിവാനന്ദൻ നിർവ്വഹിച്ചു.ചടങ്ങിൽ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ,ബ്ലോക്ക് അംഗം മൈമൂന കടുക്കാഞ്ചേരി ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ധർമ്മജൻ, അക്ഷരദീപം കൺവീനർ അരുൺ മോഹൻ, 
A I B. E A വൈസ് പ്രസിഡണ്ട് എം.പി.വിജേഷ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ജേർണലിസം കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

No comments

ഫോട്ടോ ജേർണലിസം കോഴ്‌സ്: 
സ്‌പോട്ട് അഡ്മിഷൻ


കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത.
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിളിക്കേണ്ട നമ്പർ: 0484 2422275, 9447225524.

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

No comments

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്,  പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായം

No comments

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായം

കൂടുതൽ വിവരങ്ങൾക്ക് താഴെ ഓർഡർ കാണുക
       👇

പെരുമണ്ണ എ എൽ പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമാനുഭവിക്കുന്ന കുട്ടികൾക്കായുള്ള രണ്ടാംഘട്ട ഡിവൈസ് ചാലഞ്ചിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും നൽകി വിദ്യാർത്ഥി മാതൃകയായി.

No comments

സമ്പാദ്യക്കുടുക്ക ഡിവൈസ് ചാലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
 👁️‍🗨️27-06-2021

പെരുമണ്ണ:
പെരുമണ്ണ എ എൽ പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമാനുഭവിക്കുന്ന കുട്ടികൾക്കായുള്ള രണ്ടാംഘട്ട ഡിവൈസ് ചാലഞ്ചിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും നൽകി വിദ്യാർത്ഥി മാതൃകയായി.
 പെരുമണ്ണ എ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്നാൻ പി പി  യാണ് ഈ സന്മനസ്സിന്നുടമ.
 സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി എൻ മിനിത തുക ഏറ്റുവാങ്ങി. അധ്യാപകരായ പി കെ അഖിലേഷ്, കെ ഇ നജീബ് എന്നിവർ സംബന്ധിച്ചു.
 പെരുമണ്ണ പുതിയപറമ്പത്ത് മുജീബ് റഹ്മാൻ ഷെറീന ദമ്പതികളുടെ  മകനാണ്.

2020-21 വർഷത്തെ TDS തീയ്യതികൾ നീട്ടി

No comments
2020-21 വർഷത്തെ TDS തീയ്യതികൾ നീട്ടി

പുതുക്കിയ അവസാനതീയ്യതികൾ:
Q4 E-TDS : ജൂലൈ 15

രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കെമിസ്ട്രി ടിച്ചേഴ്സ് തെരഞ്ഞെടുത്ത സ്കൂളുകളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു.

No comments

രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കെമിസ്ട്രി ടിച്ചേഴ്സ് തെരഞ്ഞെടുത്ത സ്കൂളുകളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️25-06-2021

സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിന് ഹക്കീം സാർ മൊബൈൽ ഫോൺ കൈമാറി

കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ "അസോസിയേഷൻ ഓഫ് കെമിസ്ട്രി ടിച്ചേഴ്സ്" തെരഞ്ഞെടുത്ത സ്കൂളുകളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു. സാമ്പത്തീക പ്രയാസമനുഭവി ക്കുന്ന കുട്ടികൾക്ക് ഓൺ പഠന സഹായമായാണ് ഫോൺ നൽകിയത്.

7000 രൂപ വീതം വിലയുള്ള 6 ഫോണുകളാണ് വിതരണം ചെയ്തത്.

കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിന് സുജിത്ത് മൊബൈൽ ഫോൺ കൈമാറി



കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്താറുള്ള സൗഹൃദവിരുന്ന് ഈ വർഷം ഒഴിവാക്കി ആ തുക ഉപയോഗിച്ചാണ് കുട്ടികൾക്ക് പഠന സഹായം നൽകിയത്. സ്കൂളുകളിൽ ഫോൺ എത്തിക്കുന്ന പ്രവർത്തനത്തിൽ അസോസിയേഷൻ  പ്രസിഡന്റ് ഷാംജിത്ത്,
സെക്രട്ടറി
മുഹമ്മദ് ഷഫീൻ, എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത്, സുജിത്ത്,അബ്ദുൽ ഹക്കിം, സന്തോഷ് എന്നിവർ പങ്കെടുത്തു.

വിദ്യാതരംഗിണി: വിദ്യാർത്ഥികൾക്ക് മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ

No comments
വിദ്യാതരംഗിണി:  വിദ്യാർത്ഥികൾക്ക് മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ

തിരുവനന്തപുരം: 
ഓൺലൈൻ പഠന സൗകര്യത്തിന് മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി വിദ്യ തരംഗിണി  പലിശ രഹിത വായ്പ പദ്ധതിയുമായി സഹകരണ സംഘം രജിസ്ട്രാർ.  പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങൾ/ ബാങ്കുകൾ വഴി പലിശ രഹിത വായ്പകൾ അനുവദിക്കാം. മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി 10,000 രൂപ വരെ പലിശ രഹിത വായ്പ നൽകാവുന്നതാണ്.  പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിൽ പരമാവധി അഞ്ച് ലക്ഷം വരെ വായ്പ നൽകാവുന്നതാണ്.  അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി  വായ്പ നൽകാവുന്നതാണ്. ഈ വായ്പ പദ്ധതി പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്. ഈ പദ്ധതി മുഖാന്തരം വായ്പ അനുവദിക്കുന്നത് ജൂൺ 25,2021 മുതൽ ജൂലൈ 31,2021 വരെ ആയിരിക്കും. പദ്ധതി മുഖാന്തരം വായ്പ അനുഭവിച്ചിട്ടുള്ള ഗുണഭോക്താക്കൾ കാലയളവിൽ വിദ്യാർത്ഥിയുടെ രക്ഷകർത്താവ് വാങ്ങിയ മൊബൈൽ ഫോണിന്റെ ബില്ല് സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പ കാലാവധിക്ക് ശേഷം ബാക്കി നിൽക്കുന്ന തുക പരമാവധി 8 ശതമാനം പലിശ ഈടാക്കാവുന്നതാണ്.

കൂടുതൽ അറിയാൻ:

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ : പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി

No comments

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ :പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി



എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.   എസ്.എസ്.എല്‍.സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്. 
 ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കണം. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം മൈക്രോപ്ലാന്‍ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍, പി.ടി.എ. എന്നിവയുടെ സഹായത്തോടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കും.
 പരീക്ഷ എഴുതുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ മൈക്രോപ്ലാനില്‍ ഉള്‍പ്പെടുത്തണം.
 സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം. സ്വന്തം വാഹനമുള്ള രക്ഷിതാക്കള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തണം. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്കായി സ്‌കൂള്‍ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അവസാന ഘട്ടത്തില്‍ മാത്രമേ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ.
 സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ സ്‌കൂള്‍ പ്രവേശനകവാടത്തില്‍ തന്നെ ഉറപ്പാക്കണം. തെര്‍മല്‍സ്‌കാനര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയില്‍ അലംഭാവം ഉണ്ടാവരുത്.
  കുട്ടികളും പരീക്ഷാ ജോലിയില്‍ ഉള്ളവരും മൂന്ന് ലയറുള്ള മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ഇതില്ലാതെ വരുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍നിന്നും മൂന്ന് ലയറുള്ള മുഖാവരണം നല്‍കണം.
 മുഖാവരണം, സാനിറ്റൈസര്‍, മുതലായവ വാങ്ങുന്നതിന് എസ്.എസ്.കെയില്‍ നിന്ന് ലഭ്യമായിട്ടുള്ള സ്‌കൂള്‍ ഗ്രാന്റ് ഉപയോഗിക്കാവുന്നതാണ്.
   മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും സഹകരണം ഉറപ്പാക്കണം.
 പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടാവരുത്. സ്‌കൂള്‍ ഗ്രൗണ്ട്, ബസ് സ്റ്റോപ്പ് എന്നിടത്തെല്ലാം അധികൃതരുടെ ശ്രദ്ധയുണ്ടാകണം.
നിലവിലുള്ള പരീക്ഷാ സ്‌ക്വാഡിന് പുറമെ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി എ.ഇ.ഒ., ബി.പി.സി., ഡയറ്റ് ഫാക്കല്‍റ്റി എന്നിവരടങ്ങുന്ന ഉപജില്ലാതല മോണിറ്ററിങ് ടീം സ്‌കൂളുകള്‍ സന്ദര്‍ശിക്കണം.  
 വിദ്യാഭ്യാസ ഉപഡയറക്ടര്‍, സമഗ്ര ശിക്ഷാ ഡി.പി.സി, ഡയറ്റ് പ്രിന്‍സിപ്പാള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍, ഹയര്‍ സെക്കണ്ടറി/ വി.എച്ച്.എസ്.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യേണ്ടതാണ്.
Don't Miss
© all rights reserved and made with by pkv24live