Showing posts with label Kozhikode News. Show all posts
Showing posts with label Kozhikode News. Show all posts

പന്നൂർ ഹയർ സെക്കൻഡറിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി.

No comments


പന്നൂർ ഹയർ സെക്കൻഡറിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി.

കൊടുവള്ളി:  പന്നൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി ലഭിച്ചു എന്ന് ഡോ. എം. കെ. മുനീർ എം.എൽ.എ അറിയ്ച്ചു. വിദ്യാഭ്യാസ മേഖലയിൽ വളരെയധികം പരീക്ഷണങ്ങൾ നടന്നുവരുന്ന മേഖലയാണ് നിർമ്മിത ബുദ്ധി. ഹൈസ്കൂൾ തലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് എ.ഐ. ലാബിൽ പരീക്ഷണ പഠനങ്ങൾ ആരംഭിക്കാൻ സാധിക്കും. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും ഇന്ന് ആഗോളതലത്തിൽ വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് .കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവൺമെൻറ് തലത്തിൽ ഇത്തരത്തിൽ ഒരു ലാബ് സജ്ജമാവുന്നത്. ലാബിൽ വിവിധ ഘട്ടങ്ങളിലായി ഓട്ടോമാറ്റഡ് റീസണിങ്, നോളജ് റെപ്രസന്റേഷൻ ആൻഡ് റീസണിങ്,  ഓട്ടോമാറ്റഡ് പ്ലാനിങ് ആൻഡ് ഷെഡ്യൂളിംഗ്,  മെഷീൻ ലേർണിംഗ്,  നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്, മെഷീൻ പെർപെഷൻ എന്നീ പഠന സാധ്യതയും തുടങ്ങുന്നതാണ്. നിയോജകമണ്ഡലത്തിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി കൊടുവള്ളിയിലും ലാബ് തുടങ്ങുന്നത് പരിഗണനയിലാണ്. ഒഴിവ് ദിനങ്ങളിൽ മണ്ഡലത്തിലെ  മറ്റു സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന രീതിയിലാണ് ലാബ് ക്രമീകരിക്കുന്നത്.  മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി - ജനകീയ വിജ്ഞാനം മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും നിർമ്മിതി ബുദ്ധി പഠനം സാധ്യമാക്കും.

മുജാഹിദ് സമ്മേളനം സര്‍ഗമേള ഇന്ന് നരിക്കുനിയില്‍

No comments
മുജാഹിദ് സമ്മേളനം സര്‍ഗമേള ഇന്ന് നരിക്കുനിയില്‍

കോഴിക്കോട് : 
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ സംഘടിപ്പിക്കുന്ന സര്‍ഗമേള 20ന് നരിക്കുനി മലബാര്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 70 ഇനങ്ങളിലായി 1000ല്‍ അധികം പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് എം.കെ.രാഘവന്‍ എം.പി മേള ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍, പാലത്ത് അബ്ദു റഹിമാന്‍ മദനി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷിര്‍ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലിം, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കെ.സര്‍ജാസ്, അബൂബക്കര്‍ നന്മണ്ട, എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി. മരക്കാരുട്ടി , വളപ്പില്‍ അബ്ദുസ്സലാം, സുബൈര്‍ മദനി, മുസ്തഫ നുസ്‌രി എന്നിവര്‍ സംബന്ധിച്ചു.

മടവൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു...

No comments
മടവൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു... 
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി താഴാട്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബ്ന അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ് പുല്ലാളൂർ, വാസുദേവൻ, ബാബു അങ്കത്തായി ,ഷക്കീല ബഷീർ ,കേരളോത്സവം ജനറൽകൺവീനർ സലീം മുട്ടാഞ്ചേരി, ടി ഹമീദ് മടവൂർ ,സലാം കൊട്ടക്കാവയിൽ , അബു കൊട്ടക്കാ വയൽ  .അസ്ഹർ കോട്ടക്കാവയൽ അൻവർ ചക്കാലക്കൽ അഡ്വക്കറ്റ് അബ്ദുറഹിമാൻ അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു എപി യൂസഫലി സ്വാഗതവും ജംഷീർ എപി നന്ദിയും പറഞ്ഞു

കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേള - മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ ജേതാക്കൾ

No comments
കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേള - മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ ജേതാക്കൾ

 നരിക്കുനി : 
മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേളയിൽ യു.പി വിഭാഗത്തിൽ 27 പോയിന്റ് കരസ്ഥമാക്കി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ജേതാക്കളായി. ഉപ ജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളെ പിറകിലാക്കിയാണ് ഹസനിയ സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.കലോത്സവ ഓവറോൾ കിരീടത്തിന് പിന്നാലെയാണ് കായികമേളയിലും സ്കൂൾ ഈ നേട്ടം കൈവരിച്ചത്. മടവൂർ പഞ്ചായത്തിന്റെ  അഭിമാനമുയർത്തിയ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ അധികൃതരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ,വിവിധ ജനപ്രതിനിധികൾ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ,പിടിഎ ,എം.പി .ടി .എ കമ്മിറ്റി ,എസ്.എസ്.ജി, പ്രാദേശിക ക്ലബ്ബ് കൂട്ടായ്മകൾ തുടങ്ങിയവർ അഭിനന്ദിച്ചു.



നോക്കി നിൽക്കുകയല്ല ഇടപെടുകയാണ്: ജനകീയ സദസ്സുകൾ ആരംഭിച്ചു

No comments
നോക്കി നിൽക്കുകയല്ല ഇടപെടുകയാണ്:
 ജനകീയ സദസ്സുകൾ ആരംഭിച്ചു

മലപ്പുറം: ലഹരി ഉപയോഗത്തിനും വിപണത്തിനും വിതരണത്തിനുമെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം മലപ്പുറംജില്ലാ കമ്മറ്റി 'നോക്കി നിൽക്കുകയല്ല ഇടപെടുകയാണ് ' എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്താനിരിക്കുന്ന ആയിരം ജനകീയ സദസ്സുകളുടെ ഉദ്ഘാടനം മലപ്പുറം നഗരസഭ കൗൺസിലർ സി.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നാസർ ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എ ജലീൽ മാസ്റ്റർ, കെ.വി. ബാലസുബ്രഹ്മണ്യൻ , അൽത്താഫ് പമ്മന, മുഹമ്മദലി മലപ്പുറം , മൊയ്തീൻ പെരിന്തൽമണ്ണ, മുരളീധർ കൊല്ലത്ത് , ഏ.ജെ.ആൻറണി, പി.എൻ. ബി മലപ്പുറം, മുഹ്സിൻ പഞ്ചിളി, അസീസ് ഖാൻ മഞ്ചേരി, മൻസൂർ കോയ തങ്ങൾ, ഹേമ ചുള്ളിക്കോട്, മൊയ്തീൻ കോട്ടക്കൽ, മുസ്തഫ ടി ടി, ഫാത്തിമ പടപ്പറമ്പ്, അക്മൽ പൊന്മള തുടങ്ങിയവർ പ്രസംഗിച്ചു

UDF വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മദ്യം - ലഹരി മാഫിയക്കെതിരെ...ജാഗ്രതാവലയം തീർത്തു

No comments
UDF വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
മദ്യം - ലഹരി മാഫിയക്കെതിരെ...
ജാഗ്രതാവലയം തീർത്തു
വാഴക്കാട് ബസ് സ്റ്റാറ്റ് പരിസരത്ത് വെച്ച് ജാഗ്രതാ വലയം തീർക്കുകയും, പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഉൽഘാടനം ചെയ്തു
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി. എ ഹമീദ് മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു
UDF ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
DCC മുൻ ജനറൽ സെക്രട്ടറി കെ.എം എ.റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി ,സർവ്വീസ് ബേങ്ക് പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ഒ. അലി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മോട്ടമ്മൽ മുജീബ് മാസ്റ്റർ, ഹംസത്തലി, ടി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു
UDF കൺവീനർ കെ.അലി സ്വാഗതവും, ഫാത്തിമ മണ്ണറോട്ട് നന്ദിയും പറഞ്ഞു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷരീഫ ചിങ്ങം കുളത്തിൽ, സ്ഥിരാധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, തറമ്മൽ അയ്യപ്പൻ കുട്ടി, ആയിഷ മാരാത്ത്, ബ്ലോക്ക് മെമ്പർമാരായ പി. അബൂബക്കർ , കുഴിമുള്ളി ഗോപാലൻ, സർവ്വീസ് ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ , പി.എ. അസീസ്, സി.കെ. കമ്മു, കെ. ഷറഫുന്നീസ, ചന്ദ്രമതി, മുസ്തഫ വാഴക്കാട്, എം.സി. നാസർ, സൈനുദ്ധീൻ മുണ്ടുമുഴി,  കെ.ടി. ഷിഹാബ്, യു.കെ. നാസർ, ബാബു എടക്കണ്ടി, മാനുമപ്രം , എന്നിവർ സംബന്ധിച്ചു

ഫുട്ബോൾ ലഹരിയിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

No comments
ഫുട്ബോൾ ലഹരിയിൽ   
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ
എൻഎസ്എസും, സ്പോർട്സ് ക്ലബ്ബും സംയുക്തമായി വേൾഡ് കപ്പ് വിളംബര ജാഥ സംഘടിപ്പിച്ചു.
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ നാടോടുമ്പോൾ ഹിമായത്തിലെ  ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ഫാൻസുകാർക്കും തങ്ങളുടെ കരുത്തറിയിക്കണമെന്ന ആഗ്രഹം അധ്യാപകരും  കുട്ടികളും കൂടി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഗോളടിച്ച് ലോകകപ്പിനെ വരവേറ്റ് ആഗ്രഹം  സഫലമാക്കി.
 കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളുടെ ജേഴ്സിയണിഞ്ഞ് സ്കൂൾ ഗ്രൗണ്ടിലും പിന്നീട് കോഴിക്കോട് ബീച്ച് അങ്ങാടിയിലൂടെ റാലി നടത്തി. കാൽപന്തുകളിയോടുള്ള കുട്ടികളുടെ ആവേശത്തോടൊപ്പം അധ്യാപകരും ചേർന്നപ്പോൾ ഫുട്ബാൾ ലഹരി ഹിമായത്തിലെ  കുട്ടികൾക്ക് വേറിട്ട അനുഭവമായി.
മുൻ ദേശീയ ഫുട്ബോൾ താരം സാഹിദ് ബിൻ വലീത് വിളംബരജാതക്ക് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
കായികാധ്യാപകനായ സിടി ഇല്യാസ് സ്വാഗതവും,
പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ അധ്യക്ഷതയും നിർവഹിച്ചു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ, പി ടി എ പ്രസിഡണ്ട് പി എൻ വലീത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാറലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ലഹരിക്കെതിരെ സന്ദേശവുമായി കണ്ണുകൾ കെട്ടി ബൈക്ക് യാത്ര

No comments
ലഹരിക്കെതിരെ സന്ദേശവുമായി കണ്ണുകൾ കെട്ടി ബൈക്ക് യാത്ര



മടവൂർ : മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 
ലഹരി ക്കെതിരെ സന്ദേശവുമായി
കേരളത്തിലെ പ്രശസ്ത മാന്ത്രികൻ മജീദ് മടവൂർ കണ്ണുകൾ മൂടിക്കെട്ടി ബൈക്ക് യാത്ര നടത്തി. കൊട്ടക്കാവയലിൽ നിന്നും തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പതിനഞ്ചു കിലോമീറ്റർ ദൂരം സഞ്ചരിച്ചു സി.എം. നഗറിൽ സമാപിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട്‌ അൻവർ ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി, ട്രഷറർ ഒ.കെ. ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വി. ലളിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബുഷ്‌റ പൂളോട്ടുമ്മൽ, ഷൈനി താഴാട്ട്, ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ഷക്കീല കോട്ടക്കൽ, ഫാത്തിമ മുഹമ്മദ്‌, സോഷ്മ സുർജിത്, പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ കെ.പി. അബ്ദുസ്സലാം, പി. മുഹമ്മദലി മാസ്റ്റർ, ടി. അബ്ദുറഹിമാൻ മാസ്റ്റർ, കെഎംസിസി പ്രതിനിധി ഫൈസൽ അരിയിൽ,യു.വി. മുഹമ്മദ്‌ മൗലവി, ബഷീർ മില്ലത്ത്,പി.സി. മുഹമ്മദ്‌, മുസ്തഫ ചക്കാലക്കൽ, നാസർ. കെ.കെ, വി.സി.റിയാസ് ഖാൻ, എ.പി. ബാബു, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, മടവൂർ സൈനുദ്ദീൻ, ജംഷീർ. എ.പി, സാലിഹ് മുട്ടാഞ്ചേരി, ഉബൈബ് എ.കെ, ഷമീർ എ.പി തുടങ്ങിയവർ സംബന്ധിച്ചു. കണ്ണുകൾ കെട്ടിയത് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ് അഴിച്ചു.
ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും സാലിഹ് പി.യു നന്ദി യും പറഞ്ഞു.






മടവൂർ പഞ്ചായത്ത് കേരളോത്സവം വോളിഫ്രണ്ട്സ് ജേതാക്കൾ

No comments
മടവൂർ പഞ്ചായത്ത് കേരളോത്സവം വോളിഫ്രണ്ട്സ് ജേതാക്കൾ


മടവൂർ :മടവൂർ പഞ്ചായത്ത് കേരളോത്സവം വോളിബോൾ ടൂർണമെന്റ് മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ഇ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പോളോട്ടുമ്മൽ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് മെമ്പർ ജുറൈജ് പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് നവോദയ കാമ്പ്രത്ത് കുന്നിനെ പരാജയപ്പെടുത്തി വോളി ഫ്രണ്ട്സ് ജേതാക്കളായി. ചടങ്ങിൽ   കേരളോത്സവം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി,രഘു.കെ, വി.സി റിയാസ് ഖാൻ, നൗഷാദ് മുട്ടാഞ്ചേരി വിപിൻ, കെ.ടി അസീസ് പുല്ലാളൂർ മുനീർ പുതുക്കുടി, അൻവർ ചക്കാലക്കൽ, അഷ്റഫ് മണ്ണാരത്ത്,  എ.ആർ റസാഖ് , യൂത്ത് കോഡിനേറ്റർ അഡ്വ.അബ്ദുറഹിമാൻ, മടവൂർ മുക്ക് പ്രജീഷ് എന്നിവർ  സംബന്ധിച്ചു.
എ.പി യൂസഫലി മടവൂർ സ്വാഗതവും ജംഷീർ എ.പി നന്ദിയും പറഞ്ഞു.





വള്ളത്തോൾ സാഹിത്യ സാംസ്കാരിക സമിതിയുടെ ഭാഗമായി നടത്തിയ കവിതാലാപന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഫറൂക്ക് കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും സജീവ എൻ എസ് എസ് വളണ്ടിയറുമായ ദേവിക.

No comments
വള്ളത്തോൾ സാഹിത്യ സാംസ്കാരിക സമിതിയുടെ ഭാഗമായി നടത്തിയ കവിതാലാപന  മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഫറൂക്ക് കോളേജ്  രണ്ടാം വർഷ ഇംഗ്ലീഷ്  വിദ്യാർത്ഥിനിയും സജീവ എൻ എസ് എസ് വളണ്ടിയറുമായ ദേവിക.വള്ളത്തോളിന്റെ 'മഗ്ദലന മറിയത്തിലെ വരികൾ ചൊല്ലുന്ന ദേവികയെ അഭിമാനപൂർവമാണ് സദസ്സ് നോക്കി കണ്ടത്. വളത്തോൾ സാഹിത്യ സാംസ്കാരിക സമിതി സെക്രട്ടറി ശ്രീ എം. മുരളീധരൻ സമ്മാനദാനം നിർവഹിച്ചു. പരിമിതികളെ സർഗാത്മകത കൊണ്ട് നേരിടുന്ന ദേവിക മലപ്പുറം വള്ളിക്കുന്ന് പോഴിമഠത്തിൽ പാതിരാത്ത് വീട്ടിൽ സജീവിന്റെയും സുജാതയുടെയും മകളാണ്.

ഗതാഗത തടസ്സം പതിവായ ഫറോക്കിലെ പഴയ പാലത്തിന് സമീപം പുതിയ പാലം നിർമ്മിച്ച് ഫറോക്ക് ടൗണിലെ വാഹന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഫറോക്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

No comments
ഫറോക്കിൽ പുതിയ പാലം വേണം 


ഗതാഗത തടസ്സം പതിവായ ഫറോക്കിലെ പഴയ പാലത്തിന് സമീപം പുതിയ പാലം നിർമ്മിച്ച് ഫറോക്ക് ടൗണിലെ വാഹന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഫറോക്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 

സമ്മേളനം സമിതി ജില്ലാ പ്രസിഡൻ്റ് സൂര്യ അബ്ദുൾ ഗഫൂർ ഉൽഘാടനം ചൈതു .  സെക്രട്ടറി കെ.വി.എം. ഫിറോസ് സ്വാഗതവും പ്രസിഡൻ്റ് ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. മരക്കാർ,മധുസൂദനൻ ടി. . , എ. എം. അബ്ദുൾ നാസർ, പി. മുഹമ്മദ് അഷറഫ് , ജലീൽ ചാലിൽ , സിറാജ്,സുരേഷ് ,വിനോദ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. 

ചടങ്ങിൽ സംഘടനാ നേതൃത്വ രംഗത്ത് മികച്ച സംഭാവന നൽകി സംഘടനയെ ഉന്നതിയിലെത്തിച്ച ശ്രീ  തേനേരി ബാലകൃഷ്ണൻ സ്നേഹോപകാരം നൽകി ആദരിച്ചു.

പുതിയ പ്രസിഡൻ്റായി എ എം അബ്ദുൾ നാസറിനേയും , സെക്രട്ടറിയായി കെ.വി. എം. ഫിറോസിനേയും ട്രഷററായി മുഹമ്മദ് അഷറഫിനേയും തെരെഞ്ഞെടുത്തു.

ബേപ്പൂർ മേഖലയിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ ആദരിച്ചു

No comments
ബേപ്പൂർ മേഖലയിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ ആദരിച്ചു

കോഴിക്കോട്:
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം 
ബേപ്പൂർ മേഖലയിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ കൺവെൻഷനിൽ വെച്ച് ആദരിച്ചു
മൊയ്തീൻ ചെറുവണ്ണൂർ ,മാറ ണങ്ങാട് സുലേഖ രാമനാട്ടുകര എന്നിവരെ
HRPC മേഖലാ ഭാരവാഹികളായി
സുനിൽ മണ്ണൂർ (പ്രസിഡൻറ്
സുലേഖ രാമനാട്ട് കര
(സെക്രട്ടറി
അഹമ്മത് കുമിൾ
(ട്രഷറർ
എന്നിവരെ തെരഞ്ഞടുത്തു
മൊയ്തീൻ ചെറുവണ്ണൂർ ബേപ്പൂർ മേഖലാ രക്ഷാധികാരിയാകും
ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ,
ഷാഹിനി ,
സഫിയ ,
ഗോവിന്ദൻ അടക്കമുള്ള എക്സി.കമ്മിറ്റി മേഖലയിൽ സംഘടനയെ നയിക്കും

ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗം മത്സരത്തിൽ നാജിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി

No comments
ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗം മത്സരത്തിൽ നാജിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ലാ ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗ മത്സരത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നാജിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂളിലെ ഉറുദു അധ്യാപകനായ എ കെ അഷ്റഫാണ് പരിശീലനം നൽകിയത്

ഉന്നതി ഹെഡ് ടോക്ക് വേറിട്ട അനുഭമായി

No comments
ഉന്നതി ഹെഡ് ടോക്ക് വേറിട്ട അനുഭമായി
കൊടുവള്ളി:  
നിയോജകമണ്ഡലത്തിൽ ഡോ. എം.കെ. മുനീർ എം.എൽ. എ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഹെഡ് ടോക്ക് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഷബാന ഫൈസൽ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ കോട്ടിക്കുളം, ശബാന ഫൈസൽ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രൈമറി സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഉന്നതി പ്രൊജക്ടിൻ്റെ ഭാഗമാവും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകൾ കണ്ടെത്താനുള്ള അഭിരുചി പരീക്ഷകളും മാർഗനിർദ്ദേശങ്ങളും നൽകി ദേശീയ അന്തർദേശീയ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് കൊടുവള്ളി മണ്ഡലത്തിലെ യുവതലമുറയെ പ്രാപ്തമാക്കുകയാണ് ഉന്നതി പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തി ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഉന്നതി ഹെഡ് ടോക്ക് വർഷത്തിൽ രണ്ട് തവണ നടക്കുന്നതാണ് . പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷകർ, സംരഭകർ, ശാസ്ത്രജ്ഞന്മാർ , വ്യവസായ പ്രമുഖർ എന്നിവർ സെമിനാറുകൾ നയിക്കും. തെരെഞ്ഞെടുത്ത കോളേജ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ ഹെഡ് ടോക്കിൽ പങ്കാളികളായി. വിവിധ കോളേജ് സ്കൂൾ വിദ്യാർത്ഥികൾ മുഖാമുഖത്തിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ കൂടാതെ ജനപ്രതിനിധിളും പൊതുജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ഡോ. എം.കെ. മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് തോമസ് പ്രസംഗിച്ചു.



വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം മലപ്പുറം മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സഫറുള്ള ഉദ്ഘാടനം നിർവഹിച്ചു.

No comments
വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഉദ്ഘാടന കർമ്മം മലപ്പുറം മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സഫറുള്ള നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ഐ പി അബ്ദുസ്സലാം , മുഹമ്മദ് ഇർഷാദ് വി പി, ജുനൈസ് ടി പി, ഡോ. മൊയ്തീൻകുട്ടി മഠത്തിൽ എന്നിവർ സംസാരിച്ചു.
കരിയർ മേഖലയിലെ നൂതന മാറ്റങ്ങളെ തിരിച്ചറിഞ്ഞ് വിദ്യാർഥികൾ വ്യത്യസ്ത കോഴ്സ്, പ്രോഗ്രാമുകളിലൂടെ കഴിവുകൾ വളർത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

30 കേരള ബറ്റാലിയൻ എൻ സി സി ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടി

No comments
30 കേരള ബറ്റാലിയൻ എൻ സി സി ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടി

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റിലെ വിദ്യാർത്ഥികളായ അബ്ദുൽ അഹദിനെയും, റെനാന്‍ പിവിയേയും അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 30 കേരള ബറ്റാലിയൻ എൻ സി സി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
10 ദിവസത്തെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുവാനായി ഇവർക്ക് അവസരം ലഭിച്ചു.
കോഴിക്കോട് വെസ്റ്റ്ഹിൽ ഗ്രൗണ്ടിൽ വച്ചായിരുന്നു ഒന്നാംഘട്ട സെലക്ഷൻ നടന്നത്.
ഹിമായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും അതിൽ 6 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
ജെഡിടി ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിൽ വച്ച് നടന്ന രണ്ടാം സെലക്ഷനിലാണ് 30 കേരള ബറ്റാലിയൻ എൻ സി സി ടീമിലേക്ക് യോഗ്യത നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചത്.
എൻസിസി കോഡിനേറ്ററായ ജദീർ, കായികാധ്യാപകനായ സി ടി  ഇല്യാസ്, തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനം നൽകിയത്

കെ.ടി.സി.യിൽ നിന്നും വിരമിച്ചവരും ഇപ്പോൾ ജോലി ചെയ്യുന്ന വരുമായ തൊഴിലാളികളുടെ സംഗമം കോട്ടുളി ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു.

No comments
കെ.ടി.സി തൊഴിലാളികളുടെ സംഗമം
കെ.ടി.സി.യിൽ നിന്നും വിരമിച്ചവരും ഇപ്പോൾ ജോലി ചെയ്യുന്ന വരുമായ തൊഴിലാളികളുടെ സംഗമം കോട്ടുളി ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു.
  വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു.
സുരേഷ് .വി.പി അദ്ധ്യക്ഷനായി. ടി.പി. മുരളീധരൻ സംസാരിച്ചു. പരിപാടിയിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ ആളുകൾ അനുഭവങ്ങൾ പങ്കുവെച്ചു. സി.ശ്രീധരൻ നന്ദി പറഞ്ഞു

ഖത്തർ ലോകകപ്പ് വരവേല്പുമായി ആഴ്ചവട്ടം കാളൂർ റോഡിലെ ബ്രസീൽ ഫാൻസ്.

No comments
ഖത്തർ ലോകകപ്പ് വരവേല്പുമായി ആഴ്ചവട്ടം കാളൂർ റോഡിലെ ബ്രസീൽ ഫാൻസ്. പ്രസിഡൻ്റ് മണ്ണ് ക്കണ്ടി.സന്തോഷ് അധ്യക്ഷത വഹിച്ചു.വാടിയിൽ നാസർ, സിയാവുൽ ഹഖ് ,സന്തോഷ് ബാബു.
 ഖലീൽ അങ്ങാടിപ്പാടം,യാ സിൻ മുഹമ്മദ്, രൂപേഷ് എന്നിവർ നേതൃത്വം നൽകി.

ലഹരിവിരുദ്ധ സന്ദേശയാത്രയും ബോധവൽക്കരണക്ലാസും നടത്തി.

No comments
ലഹരിവിരുദ്ധ സന്ദേശയാത്രയും ബോധവൽക്കരണ
ക്ലാസും നടത്തി.



മടവൂർ : എം. വി. അഹമ്മദ് കോയ സ്മാരക വായനശാല വിമുക്തി ക്ലബ് ലഹരി വിരുദ്ധ സന്ദേശയാത്രയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് അലി ക്ലാസെടുത്തു.
വാർഡ് മെമ്പർമാരായ പ്രജിന അഖിലേഷ്,ഫെബിന, വായനശാല പ്രസിഡന്റ്‌ ഒ കെ. മോഹൻദാസ്, സെക്രട്ടറി ഇ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.






Don't Miss
© all rights reserved and made with by pkv24live