Showing posts with label Latest News. Show all posts
Showing posts with label Latest News. Show all posts

ലക്ഷദ്വീപിലെ തനിമയെ തൊട്ടുണർത്തിയ അമിനിയിലെ തെക്കൻ തനിമ

No comments

ലക്ഷദ്വീപിലെ തനിമയെ തൊട്ടുണർത്തിയ അമിനിയിലെ തെക്കൻ തനിമ ക്ലബ്ബ് 9 മാസത്തെ ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തതിന്റെ കാരണത്താൽ 15/09/2023 അതായത് ഇന്ന് തെക്കൻ തനിമ ക്ലബ്ബിലേക്ക് വിലമതിക്കാനാവാത്ത ഒരു പുരസ്കാരം ലഭിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്ന് പരിധികൾ വേണം: മൊറോക്കോസമ്മേളനം സമാപിച്ചു.

No comments
ആവിഷ്കാര സ്വാതന്ത്ര്യത്തിന്ന് പരിധികൾ വേണം: മൊറോക്കോ
സമ്മേളനം സമാപിച്ചു.

റബാത്ത്:
മൊറോക്കൊവിൻ്റെ തലസ്ഥാനമായ റബാത്തിൽ നടന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് സമ്മേളനം സമാപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം ഇസ്ലാമിലും അന്താരാഷ്ട്ര നിയമങ്ങളിലും: ചട്ടക്കൂടിൻ്റെ ആവശ്യകത എന്നതായിരുന്നു സമ്മേളത്തിലെ ചർച്ചാ വിഷയം.
ഏഴ് സെഷനുകളിലായി  ഇരുപത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യാവകാശത്തിൽ പെട്ടതാണ്.
എന്നാൽ അതിൻ്റെ പേരിൽ ജനങ്ങൾ പവിത്രമായി കരുതുന്ന മതങ്ങളെയും വേദങ്ങളെയും പ്രവാചകന്മാരെയും പരിഹസിക്കുന്നത് ശരിയല്ല. സ്വീഡനിലും ഡൻമാർക്കിലും വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഈജിപ്തിലെ ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്, മൊറോക്കോവിലെ ഇസ്ലാമിക് എഡുക്കേഷനൽ, സയിൻ്റിഫിക് ആൻറ് കൾച്ചറൽ ഓർഗനൈസേഷൻ ( ICESCO ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം വിദ്യാഭ്യാസ വിചക്ഷണരും സർവ്വകലാ ശാലാ പ്രതിനിധികളും പങ്കെടുത്തു. മക്കയിലെ മുസ്ലിം വേൾഡ് ലീഗ് (റാബിത്ത) സെക്രട്ടരി ജനറൽ ഡോ.അബ്ദുൽ കരീം അൽ ഈസാ, 
ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് പ്രൊഫസർ സാമീ അൽ ശരീഫ് , ICESCO ജനറൽ സെക്രട്ടരി ഡോ. സാലിം ബിൻ മുഹമ്മദ് അൽ മാലിക്, മൊറോക്കോ മുഹമ്മദിയ്യാ  പണ്ഡിതസഭാ സെക്രട്ടരി ഡോ. അഹ്മദ് അൽ അബ്ബാദി, ഈജിപ്ഷ്യൻ മുഫ്തി ശൈഖ് ഡോ. ശൗഖി ഇബ്റാഹിം അല്ലാം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യയിൽ നിന്നും ഡോ. ഹുസൈൻ മടവൂർ, ഡോ.അബ്ദുൽ ഹകീം അസ്ഹരി, അർഷദ് മുഖ്താർ  മുംബൈ, എന്നിവരാണ് പങ്കെടുത്തത്.
ഹുസൈൻ മടവൂർ പ്രബന്ധം അവതരിപ്പിച്ചു.
വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്കാരസ്വതന്ത്ര്യവും എല്ലാവർക്കും അനുവദിക്കപ്പെട്ടതാണെന്നും എന്നാൽ അത് മതനിന്ദയിലേക്കെത്തുന്നത് നിയന്ത്രിക്കാൻ നിയമമുണ്ടാവണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണം വിപണി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു

No comments
സഹകരണ ഓണം വിപണിക്ക് തുടക്കമായി

ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണം വിപണി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീ ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.പി.അനിത, ബേങ്ക് മുൻ പ്രസിഡണ്ട് ശ്രീ.കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡണ്ട് ശ്രീ.കെ.പ്രേമരാജൻ സ്വാഗതവും, ബേങ്ക് സെക്രട്ടറി വിശ്വനാഥൻ .ഇ നന്ദിയും പറഞ്ഞു.

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ (CITU) കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

No comments
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ (CITU) കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗർ ചാത്തമംഗലം എ.യു.പി.സ്ക്കൂൾ വെച്ച് സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗവും, ജനറൽ വർക്കേഴ്സ് യൂണിയൻ (CITU) ജില്ലാ സെക്രട്ടറി സഖാവ് ഇ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം സഖാവ് ടി.ഷെമീനയും, അനുശോചന പ്രമേയം സഖാവ് പി.പി. ഷിനിലും അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് എൻ.ഗിരീഷ് കുമാർ, വൈസ് പ്രസിഡണ്ടുമാരായ പി.പി. ഷിനിൽ, ടി.ഷെമീന എന്നിവർ അsങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.പ്രവർത്തന റിപ്പോർട്ട് ഏരിയാ സെക്രട്ടറി പി.രാജൻ, വരവ് - ചെലവ് കണക്ക് വി.വിനോദ് കുമാറും , സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി എം.കെ.ശശി എന്നിവരും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ജില്ലാ പ്രസിഡണ്ട് കെ.ബാബുരാജ്, സംസ്ഥാന കമ്മിറ്റിയംഗം പി.പ്രബിത, ജില്ലാ ജോ: സെക്രട്ടറിമാരായ കെ.പ്രദീപൻ, കെ.ഹനീഫ, ജില്ലാ വൈസ് പ്രസിഡണ്ട് വിശ്വനാഥൻ. ഇ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.പി.മുരളിധരൻ, സി.ടി.അബ്ദുൾ ഗഫൂർ, എ.ജനാർദനൻ എന്നിവർ സംസാരിച്ചു.25 അംഗ ഏരിയാ കമ്മിറ്റിയേയും 18 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി.എ.രമേശൻ സ്വാഗതവും, സ്വാഗത സംഘം കൺവീനർ വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
പ്രസിഡണ്ട്.എൻ.ഗിരീഷ് കുമാർ
വൈസ് പ്രസിഡണ്ടുമാർ 1) വത്സരാജ് .പി.കെ
2) ഷിനിൽ .പി .പി
3) സന്തോഷ്.പി.പി
4) ബിന്ദു.ടി.എം
5) ജിതിൻ .കെ.കെ
സെക്രട്ടറി - ഗോപൻ.കെ.കെ
ജോ: സെക്രട്ടറിമാർ
1) പി.രാജൻ
2) വി.വിനോദ് കുമാർ
3) ടി. ഷമീന
4) സുമേഷ്.എം
5) ജിതേഷ്.വി.എസ്
ട്രഷറർ _ അനൂപ്.പി.ജി
എന്നിവരെ തെരഞ്ഞെടുത്തു.

പാഴൂർ ചിറ്റാരിപ്പിലാക്കൽ പറമ്പിൽ മുഹമ്മദ് ഹാജി (72) അന്തരിച്ചു. പഴയ കാല മരക്കച്ചവടക്കാരനായിരുന്നു

No comments
പാഴൂർ ചിറ്റാരിപ്പിലാക്കൽ പറമ്പിൽ മുഹമ്മദ് ഹാജി (72) അന്തരിച്ചു. പഴയ കാല മരക്കച്ചവടക്കാരനായിരുന്നു. 
ഭാര്യ: ആമിന. മക്കൾ:അബ്ദുൽ ജലീൽ (ജിദ്ദ), അബ്ദുറഊഫ് (പരിസൺ ഇർഫ്രാ സ്റ്റക്ച്ചർ, മംഗലാപുരം), സുലൈഖ (എരഞ്ഞിപ്പറമ്പ്), ജമീല (തെങ്ങിലക്കടവ്). മരുമക്കൾ: സെയ്തുമുഹമ്മദ് (എരഞ്ഞിപ്പറമ്പ്), അബ്ദുന്നാസർ (തെങ്ങിലക്കടവ്), ഷാക്കിറ (ചെറൂപ്പ ), ഖദീജ ജാസ്മിൻ (വാഴക്കാട്). സഹോദരങ്ങൾ: ആലിഹാജി (പ്രസി : മസ്ജിദുൽ ഹിദായ ചിറ്റാരിപ്പിലാക്കൽ ), അബ്ദുറഹിമാൻ (റഹ്മത്ത് ഫ്ലോർ മിൽ, ചിറ്റാരിപ്പിലാക്കൽ ), അബ്ദുൽ ഖാദർ (റ്റിട്ട :അധ്യാപകൻ, ചീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ, ചീക്കോട്), അലി (റിട്ട: അധ്യാപകൻ, ഹയർ സെക്കണ്ടറി സ്കൂൾ , മാവൂർ ), ആയിശക്കുട്ടി (വാഴക്കാട് ),പരേതരായ മുഹമ്മദ് എന്ന ബീച്ചി, അബ്ദുള്ള, ഫാത്തിമക്കുട്ടി, ആസ്യ.

പ്ലാസ്റ്റിക് കത്തിച്ച സ്ഥാപനത്തിന് പൂട്ടിട്ട് പെരുവയൽ പഞ്ചായത്ത്

No comments
പ്ലാസ്റ്റിക് കത്തിച്ച കുറ്റിക്കാട്ടുരിലെ കച്ചവട സ്ഥാപനം പെരുവയൽ ഗ്രാമപഞ്ചായത്ത് ജീവനക്കാർ താഴിട്ട് പൂട്ടുന്നു.

പ്ലാസ്റ്റിക് കത്തിച്ച സ്ഥാപനത്തിന് പൂട്ടിട്ട് പെരുവയൽ പഞ്ചായത്ത്

പ്ലാസ്റ്റിക് മാലിന്യം  കൂട്ടിയിട്ട് കത്തിച്ച കച്ചവട സ്ഥാപനം  പെരുവയൽ ഗ്രാമ പഞ്ചായത്ത് താഴിട്ട് പൂട്ടി. കുറ്റിക്കാട്ടുർ മുണ്ടുപാലം റോഡിലെ പല ചരക്ക് കടയാണ് ഇന്നലെ കാലത്ത് അടച്ചത്. പിന്നീട് പിഴ അടച്ചതിനെ തുടർന്ന് വൈകീട്ട് തുറന്ന് കൊടുത്തു.
പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെയോ മാലിന്യം വലിച്ചെറിയുന്നതിന്റെയോ വീഡിയോ അയച്ച് കൊടുക്കുന്നവർക്ക് ഗ്രാമ പഞ്ചായത്ത് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന്  കഴിഞ്ഞ ആഴ്ചയാണ് ഒരു വ്യക്തി കച്ചവട സ്ഥാപനത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്ന വീഡിയോ പഞ്ചായത്തിന് അയച്ചത്. ഇത് പ്രകാരം സ്ഥാപനത്തിന് പിഴ ചുമത്തിയെങ്കിലും അടക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സിന്ധുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ നേരിട്ടെത്തി പ്രത്യേക താഴിട്ട് പൂട്ടിയത്.
വീഡിയോ അയച്ചു നൽകിയ വ്യക്തിക്ക് പാരിതോഷികം ഉടൻ കൈമാറുമെന്ന് സെക്രട്ടറി പി. എസ് സിന്ധു അറിയിച്ചു.

 

മികച്ച സംരംഭകനുള്ള ഡ്രീം വെസ്റ്റർ അവാർഡ് : രാമനാട്ടുകര സ്വദേശി പി.അർജുനന്

No comments
മികച്ച സംരംഭകനുള്ള ഡ്രീം വെസ്റ്റർ അവാർഡ് : 
രാമനാട്ടുകര സ്വദേശി പി.അർജുനന്രാമനാട്ടുകര വ്യവസായവകുപ്പും കേരള
സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് നൽകുന്ന മികച്ച സംരംഭകനുള്ള അവാർഡിന് രാമനാട്ടുകര വൈദ്യരങ്ങാടി വേലപ്പമേനോൻ റോഡ് ശ്രീപത്മത്തിൽ പി.അർജുനൻ അർഹനായി.
അഞ്ചു ലക്ഷം രൂപയുടേതാണ് പുരസ്കാരം. മുട്ടയുടെ പൊടി ഉൾപ്പെടെയുള്ളവ അടങ്ങിയ രുചിക്കൂട്ട് ഉപയോഗിച്ച് ഒരു മിനിറ്റുകൊണ്ട് തയ്യാറാക്കുന്ന ഇൻസ്റ്റന്റ് ഓംലറ്റ് വിപണിയിലെത്തിച്ചതിനാണ് അംഗീകാരം. അർജുനന്റെ നേതൃത്വത്തിലുള്ള ധൻസ് ഡ്യൂറബിൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ക്വീൻസ് ഇൻസ്റ്റ എന്ന ഈ ഉൽപന്നം അടുത്ത മാസം വിപണിയിലിറങ്ങും.

ഹർഷിനക്ക് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യം

No comments
ഹർഷിനക്ക്
 വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യം

 പിണറായി സർക്കാറിന്റെ, ആരോഗ്യവകുപ്പിന്റെ അനാസ്ഥ കൊണ്ട് ഓപ്പറേഷൻ സമയത്ത് വയറ്റിൽ  കത്രിക കുടുങ്ങിയതിൽ മാനസികമായും ശാരീരികമായും പ്രയാസപ്പെടുന്ന കോഴിക്കോട് ജില്ല - പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ സ്വദേശിയായ ഹർഷിന  കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മുമ്പിൽ  നീതിക്കായ്  സമരം നടത്തുന്ന (ആഗസ്ത് 23 ന്) 94-ാം ദിനത്തിൽ ഹർഷിനക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരത്തിൽ  പങ്കുചേരുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഐക്യദാർഢ്യ ചടങ്ങ്  ഉദ്ഘാടനം ചെയ്തു.

 സമരസമിതി ചെയർമാനും ' കോഴിക്കോട് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ദിനേശ് പെരുമണ്ണ അധ്യക്ഷതവഹിച്ചു.


വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് സി. കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ഡി.സി.സി മെമ്പർ എം മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, സേവാദൾ ജില്ലാ പ്രസിഡണ്ട് പി. സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം,പി. കെ ആലിക്കോയ, കെ. ടി.ശിഹാബ്, OICC ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ,  ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ഷമീന സലീം, പി.ടി വസന്തകുമാരി,  പ്രവാസി - സേവാദൾ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി. പി അബൂബക്കർ,സി. പി ശ്രീധരൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ നാസർ ചൂരപ്പട്ട,  പെരിങ്കോളി കരീം, പി. റഫീഖ് ബാബു എന്നിവർ സംബന്ധിച്ചു.

സമര സമിതി വൈസ് ചെയർമാൻ എം.ടി സേതുമാധവൻ സ്വാഗതവും ഗ്ലോബൽ OICC വാഴക്കാട് ട്രഷറർ നഫീർ തറമ്മൽ നന്ദിയും പറഞ്ഞു.

കാളപൂട്ട് മത്സരം കാണാൻ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളും

No comments
കാളപൂട്ട് മത്സരം കാണാൻ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളും

എരവന്നൂർ:
കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായ പുല്ലാളൂരിലെ കാളപൂട്ട് മത്സരം കാണാൻ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളും എത്തി.കുറച്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് പുല്ലാളൂരിൽ നടന്ന കാളപൂട്ടു മത്സരം കാണാനാണ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം എത്തിയത്.ഒരു കാലത്ത് വളരെ പ്രസിദ്ധമായ കാളപൂട്ട് മത്സരമാണ് ഇന്ന് പുല്ലാളൂരിൽ വീണ്ടും നടന്നത്.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതോളം ജോഡി ഉരുക്കൾ പങ്കെടുത്ത മത്സരം കാണാൻ അനവധി നാട്ടുകാരും എത്തിച്ചേർന്നിരുന്നു.കാളപൂട്ട് മത്സരത്തിന്റെ രീതികളും ചരിത്രവും മുൻ വാർഡ് മെമ്പറായ കെ.ടി.അബ്ദുൽ അസീസ്, അബ്ദുൽ മജീദ് മാസ്റ്റർ,കാളപൂട്ട് നടത്തിപ്പുകാരൻ കൂടിയായ  ഇസ്മായിൽ അങ്കത്തായി എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.സ്കൂൾ സീഡ് കോർഡിനേറ്റർ ജമാലുദ്ദീൻ പോലൂർ, ടി.കുഞ്ഞിമാഹിൻ ,സഫ്നാസ്.പി, സഫിയ ബദരി,കെ. സുഹൈറ, മുനീർ എന്നിവർ നേതൃത്വം നൽകി.

നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ മഷി നനവുള്ള കടലാസു തുണ്ടുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.

No comments
നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ മഷി നനവുള്ള കടലാസു തുണ്ടുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്. ഇരു ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളിൽ കൊല്ലം ജില്ലയിൽ കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗമായ ശ്രീ ബെന്നി കക്കാടും ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലറായ ശ്രീ സനീഷ് ജോർജുമാണ് പ്രകാശനം നിർവഹിച്ചത്.


തൊടുപുഴയിലെ പ്രകാശന ചടങ്ങിൽ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രട്ടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങിൽ KSC സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സിജോ ഡാനിയേൽ,യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ആഷിഖ് പള്ളിമുക്ക്, മാധ്യമ പ്രവർത്തകൻ ശ്രീ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു..


സിനിമ താരവും  പത്തനാപുരത്തിന്റെ എം എൽ എയുമായ ശ്രീ ഗണേഷ് കുമാർ, പ്രസിദ്ധ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ,കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ,പ്രശസ്ത പിന്നണി ഗായകരായ ശ്രീ കെ ജി മാർക്കോസ്,ശ്രീ ഗണേഷ് സുന്ദരം, നാടക നടനും സിനിമ സീരിയൽ താരവുമായ ശ്രീ നന്ദകിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു..


അക്ഷരങ്ങളോട് പ്രിയമുള്ള എഴുത്തുകാർക്കും വായനക്കാർക്കും കുട്ടികൾക്കുമായി കവിതകളും കഥകളും ചിത്ര രചനകളുമുൾപ്പെടെ തുടങ്ങിയ നിഴൽ ഓൺലൈൻ മാഗസിന്റെ യാത്രയുടെ ഒരു വർഷം പൂർത്തീകരിച്ച വേളയിലാണ് ഇങ്ങനെയൊരു പുസ്തകം ലോകത്തിനു മുന്നിലേക്ക് മാഗസിൻ ടീം നൽകിയത്.1200 ലധികം രചനകൾ പല വിഭാഗങ്ങളിലായി നിഴൽ ഓൺലൈൻ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള അക്ഷരങ്ങളോട് ഇഷ്ടമുള്ള 75 പേരുടെ  ചിന്തകളും കാഴ്ചപ്പാടുകളുമാണ് മഷി നനവുള്ള കടലാസു തുണ്ടുകളിൽ കവിതകളായായിട്ടുള്ളത്.മൈത്രി പബ്ലിക്കേഷൻസ് തിരുവനന്തപുരമാണ് പുസ്തകത്തിന്റെ പ്രസാധകർ.
തുടർന്നും ധാരാളം എഴുത്തുകാരെ ഒരുമിച്ചു കൂട്ടുവാനുള്ള  അടുത്ത പുസ്തകങ്ങളുടെ  തയാറെടുപ്പിലാണ് എഡിറ്റേഴ്സ് ആയ നിഥിൻകുമാർ ജെയും അലീഷ മാഹിനും.

chandrayaan-3 is scheduled to land on 23.08.2023 @ 06.04 pm

No comments

 chandrayaan-3 is scheduled to land on 23.08.2023 @ 06.04 pm


ഹര്‍ഷിനയോടൊപ്പമാണ് എന്ന് ഇടയ്ക്കിടെ പറയുന്നത് കൊണ്ട് അവര്‍ക്ക് നീതി ലഭ്യമാകില്ല- കെ. എം. ഷാജി

No comments
ഹര്‍ഷിനയോടൊപ്പമാണ് എന്ന് ഇടയ്ക്കിടെ പറയുന്നത് കൊണ്ട് അവര്‍ക്ക് നീതി ലഭ്യമാകില്ല- കെ. എം. ഷാജി

ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി  കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ 93 ആം ദിവസം സമരപന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രിക്ക് ഞൊടിയിടയില്‍ ഒരു ഉത്തരവ് കൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നമാണ് ഇന്ന് സാധാരണക്കാരിയായ ഒരു വീട്ടമ്മയെ 100 ദിവസത്തോളമായി തെരുവില്‍ നീതിക്കായി അലയേണ്ട അവസ്ഥയിലെത്തിച്ചത്. പോലീസ് അന്വേഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് കൈപ്പിഴ പറ്റിയതെന്ന് തെളിഞ്ഞിട്ടും, തുടര്‍ നടപടികളില്‍ ദുരൂഹത നിലനില്‍ക്കുന്നത് സംശയാസ്പദമാണ്. പാവപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ സ്വാഭാവിക ജീവിതം അട്ടിമറിക്കപ്പെട്ട കുറ്റകരമായ അനാസ്ഥ സംഭവിച്ചിട്ടും, കുറ്റവാളികളെ കണ്ടെത്തുന്നതിനും, ഹര്‍ഷിനക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമുണ്ടാകുന്ന കാലതാമസം പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസത്തെ തകര്‍ക്കും. ഓണത്തിന്റെ ഒരുമയുടെ ഉല്‍സവകാലത്ത് ഹര്‍ഷിനയ്ക്ക് തെരുവില്‍ നീതിക്കായി യാചിക്കേണ്ട അവസ്ഥയില്‍ കാണേണ്ടിവരുന്നത് എല്ലാ മലയാളികളുടെ മനസിലും വിങ്ങലായി തുടരും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുന്ന ഹര്‍ഷിനയുടെ പോരാട്ടത്തിന്  എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സമരസമിതി ചെയർ
മാൻ ദിനേശ് പെരു
മണ്ണ അധ്യക്ഷത വഹിച്ചു , മുസ്ലിം ലീഗ് നേതാക്കളായ കെ മൂസ മൗലവി, ആഷിഖ് ചെലവൂർ
അദ്ദേഹത്തോടൊപ്പം സമരപന്തലിൽ എത്തി.സുജിത്ത് കാഞ്ഞോളി,ഷൗക്കത്ത് വിരുപ്പിൽ, എം ടി സേതുമാധവൻ,ഇ പി അൻവർ സാദത്ത്, മഠത്തിൽ അബ്ദുൽ അസീസ്, ടി കെ സിറാജുദ്ദീൻ,എം വി അബ്ദുൽ ലത്തീഫ്, അൻഷാദ് മണക്ക
ടവ്,മഹ്റഊഫ് മണക്കടവ് ,ആയിഷ കുരുവട്ടൂർ,റഹ്യാനത്ത് കല്ലുരുട്ടി,ആശ ബാലൻ ,റെഹ്മത്ത് അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു

മാവൂരിലെ സത്യദാസ് സംവിധാനം ചെയ്ത് അഭിനയിച്ച ആദ്യ പരസ്യം

No comments

 മാവൂരിലെ സത്യദാസ് സംവിധാനം  ചെയ്ത് അഭിനയിച്ച ആദ്യ പരസ്യം
ഹ്രസ്വ സന്ദർശനാർത്ഥം ഒമാനിലെത്തിയ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരിക്ക് ഹോപ്പ് ഒമാൻ വിംഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ..

No comments
സ്വീകരണം നൽകി ..
ഹ്രസ്വ സന്ദർശനാർത്ഥം ഒമാനിലെത്തിയ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരിക്ക് ഹോപ്പ് ഒമാൻ വിംഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ..


ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഒമാൻ വിംഗ് കോർഡിനേറ്റർമാരായ മുസ്തഫ കാപ്പാട്,ഷമീം അത്തോളി(ലുലു),ശിഹാബ് നീലഗിരി എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത് ..
സമീർ K.O,നൗഫൽ Ak,വിജിത്ത്കുമാർ,റോബിൻ കോട്ടയം തുടങ്ങിയവരും സന്നിഹിതരായിരുന്നു ..
പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 42 ഓളം പേർ പങ്കെടുത്തു ..

ഒമാനിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ് നടത്തി

No comments
ഒമാനിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ് നടത്തി

കഴിഞ്ഞ 8 വർഷത്തോളമായി കേരളത്തിൽ രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ഒമാൻ വിംഗിന്റെ നേതൃത്വത്തിൽ ബോഷെർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി ..
42ഓളം പേർ ക്യാമ്പിൽ പങ്കെടുത്തതിൽ 31 പേർ രക്തം ദാനം ചെയ്തു ..
ഹോപ്പിന് നാട്ടിലുള്ള 22 ചാപ്റ്ററുകൾക്ക് പുറമെ GCC രാജ്യങ്ങളായ സൗദി,ഖത്തർ,UAE,കുവൈത്ത്,ഒമാൻ എന്നിവിടങ്ങളിലും വിംഗുകൾ ഉണ്ട് ..
വനിതകൾക്ക് വേണ്ടിയും,നെഗറ്റീവ് ഗ്രൂപ്പ് ദാതാക്കൾക്ക് വേണ്ടിയും,പ്ലേറ്റ്ലെറ്റ് ദാതാക്കൾക്ക് വേണ്ടിയും ഹോപ്പിന് പ്രത്യേകം ഗ്രൂപ്പുകൾ നിലവിലുണ്ട് ..
രക്തദാന രംഗത്തെ സംശയനിവാരണങ്ങൾക്കായി 'ജീവരക്ഷ' എന്ന പേരിൽ ഡോക്റ്റർമാർ ഉൾകൊള്ളുന്ന ഗ്രൂപ്പും,രക്തദാന മേഖലയിലെ ഏതൊരു കൂട്ടായ്മയുടെയും പ്രവർത്തനങ്ങൾ അറിയിക്കുവാൻ 'രക്തം ന്യൂസ്' എന്ന പേരിൽ വാർത്താ ഗ്രൂപ്പും ഹോപ്പിന്റെ കീഴിൽ ഉണ്ട് ..
ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകളിൽ രക്ത ദാതാക്കളെ എത്തിക്കുവാനും രക്തദാന ക്യാമ്പുകൾ സങ്കടിപ്പിക്കുവാനും ഹോപ്പിന് 57 പേരടങ്ങിയ ജില്ലാ,പ്രാദേശിക കോർഡിനേറ്റർമാരും അഡ്മിന്മാരും നിലവിലുണ്ട് ..
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഹോപ്പിന് നാസർ മാഷ് ആയഞ്ചേരി പ്രസിഡന്റും ജംഷാദ് പതിയാരക്കര ജനറൽ സെക്രട്ടറിയും ഗിരീഷ്ബാബു ശാരദാമന്ദിരം ട്രഷററുമായ ശക്തമായ 13 അംഗ സംസ്ഥാന കമ്മറ്റിയും ഉണ്ട് .
ക്യാമ്പിന് ഹോപ്പ് ബ്ലഡ് ഒമാൻ വിംഗ് കോർഡിനേറ്റർമാരായ മുസ്തഫ കാപ്പാട് ,ഷമീം അത്തോളി ,ഹോപ്പ് സ്റ്റേറ്റ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി,ബോഷർ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അഹ്‌മദ്‌ അൽകാശിഫ്,ബ്ലഡ് ബാങ്ക് നഴ്‌സ്‌ രാജേഷ്‌ കോട്ടയം,ബ്ലഡ് ബാങ്ക് സീനിയർ ടെക്നോളോജിസ്റ്റ് സഈദ് എന്നിവർ നേതൃത്വം നൽകി..

ഒമാനിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ രക്തദാന ക്യാമ്പ് നടത്തുന്നു..

No comments

 ഒമാനിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ രക്തദാന ക്യാമ്പ് നടത്തുന്നു..

ഹോപ്പ് ബ്ലഡ് ഒമാൻ വിംഗിന്റെ ആഭിമുഖ്യത്തിൽ 28.07.2023 വെള്ളിയാഴ്ച്ച ഒമാൻ ബോഷർ ബ്ലഡ് ഡൊണേഷൻ സെന്റർ മസ്കറ്റിലാണ് രാവിലെ 8 മുതൽ 12 വരെ ക്യാമ്പ് ..

ഹോപ്പ് സ്റ്റേറ്റ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരിയും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ..

ഷമീം അത്തോളി 0096891755450

കബീർ യൂസുഫ് തലശേരി 78547461

മുസ്തഫ കാപ്പാട് 97416767

നാസർ മാഷ് ആയഞ്ചേരി 78834484

തെരുവ് നായ ശല്യം ഒഴിവാക്കാന്‍ പരിഹാരം വേണം സംസ്ഥാന തല ക്യാമ്പയിന്‍ സംഘടിപ്പിച്ചു കൊണ്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

No comments
തെരുവ് നായ ശല്യം ഒഴിവാക്കാന്‍ പരിഹാരം വേണം സംസ്ഥാന തല ക്യാമ്പയിന്‍ സംഘടിപ്പിച്ചു കൊണ്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

കാഞ്ഞങ്ങാട് : തെരുവുനായ്ക്കളുടെ ആക്രമണം  സമൂഹത്തില്‍ ഭീതി പരത്തിയ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തലത്തില്‍  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെവി സുജാത ടീച്ചര്‍ക്ക് സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് നിവേദനം നല്‍കി തുടക്കമായി. ജില്ല പ്രസിഡന്റ് ഷോബി ഫിലിപ് ജില്ല സെക്രട്ടറി അഹമ്മദ് കിര്‍മാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന തലത്തില്‍ കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷന്‍  മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് നല്‍കുന്ന നിവേദനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആണ് കാഞ്ഞങ്ങാട് നിര്‍വഹിച്ചത്. വിവിധ ജില്ലകളില്‍ ഇതോടനുബന്ധിച്ച് നിവേദന ക്യാമ്പയിന്‍ നടന്നു വരുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍
സുരക്ഷിത ബാല്യം സുരക്ഷ സേന എന്ന കൂട്ടായ്മ  സംഘടനയുടെ കീഴില്‍ വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് ഇതിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് .മലയാളികളായ ആയിരത്തിലധികം പേര്‍ അംഗങ്ങളാണ്.

തെരുവ് നായ്ക്കളുടെ ശല്യം ഭയാനകമായി വര്‍ധിച്ചിരിക്കുകയാണ്.
മനുഷ്യ മനസാക്ഷിക്ക് എന്നും മുറിവായി തെരുവ് നായ് ആക്രമത്തില്‍ ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ഭീകരമായ പേവിഷബാധ ഏല്‍ക്കേണ്ടിയും വന്നിരിക്കുന്നു.

കാല്‍ നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയും തെരുവുനായ പേടിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കേണ്ടിയും വന്നിരിക്കുന്നു. ആയതിനാല്‍ തെരുവ് നായ്ക്കളെ ഇല്ലാതാക്കുന്നതിന് ശാശ്വത നടപടികള്‍ ഉടന്‍ സ്വീകരണം എന്ന് ആവശ്യപ്പെട്ട് ആണ് നിവേദനം നല്‍കിയത്.

കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തി ലഹരിക്കെതിരെ സംസ്ഥാന തലത്തില്‍ ഫോഴ്‌സ് ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങള്‍ കൂടി തുടങ്ങിയിട്ടുണ്ട്..

വിശ്വാസികൾ ലോകസമാധാനത്തിന്നായി പരിശ്രമിക്കണം: അറഫാ ഇമാം.

No comments
വിശ്വാസികൾ ലോകസമാധാനത്തിന്നായി പരിശ്രമിക്കണം: അറഫാ ഇമാം.

മക്ക: സമാധാന സന്ദേശമായ ഇസ്ലാമിൽ വിശ്വസിക്കുന്നവർ ലോകസമാധാനത്തിന്ന് വേണ്ടി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അറഫാ ഇമാം ഡോ. ശൈഖ് യൂസുഫ് ബിൻ മുഹമ്മദ് സഈദ് ആഹ്വാനം ചെയതു.
ഹജ്ജ് വേളയിൽ മക്കയിലെ അറഫയിൽ സമ്മേളിച്ച ഇരുപത് ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകരെ അഭിമുഖീകരിച്ച് ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഖുർആനും നബിചര്യയുമനുസരിച്ച് ജീവിക്കുവാൻ അദ്ദേഹം മുസ്ലിംകളെ ഉപദേശിച്ചു. മുസ്ലിംകൾ  മാതൃകാ ജീവിതം നയിക്കണം.
ഇസ്ലാം മിതത്വത്തിൻ്റെയും ശാന്തിയുടെയും സന്ദേശമാണ്. ഭീകരവാദവും ഭീകരതയും മതവിരുദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരേ സ്രഷ്ടാവിൻ്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമായ മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യർക്കിടയിൽ യാതൊരു വിധത്തിലുള്ള ഉച്ചനീചത്വവും അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ ഉന്നത പണ്ഡിത സഭാ അംഗവും ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്സിറ്റി സീനിയർ പ്രൊഫസറുമായ ഡോ.യൂസുഫ് സഈദ് മതകാര്യ വകുപ്പിൻ്റെ ഡപ്യൂട്ടി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. സലഫി പണ്ഡിതന്മാരുടെ രചനകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.   ബിരുദാനന്തര ബിരുദത്തിനു സമർപ്പിച്ചത് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ അൽ മസാഇൽ എന്ന ഗ്രന്ഥത്തിലെ വിഷയങ്ങളാണ്.
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പരിഗണിച്ച് ഇമാം മുഹമ്മദ് ബിൻ സഊദ് യൂണിവേഴ്സിറ്റിയിൽ നിന്നും  അദ്ദേഹത്തിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇമാമിൻ്റെ പ്രസംഗം അറഫയുടെ എല്ലാ ഭാഗങ്ങളിലും കേൾക്കുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ സംവിധാനിച്ചിട്ടുണ്ടായിരുന്നു.
ലോക ദൃശ്യമാധ്യമങ്ങൾ തൽസമയ പ്രക്ഷേപണം നടത്തി.
വിവിധ ഭാഷകളിലുള്ള വിവർത്തനവുമുണ്ടായിരുന്നു.

സംസ്ഥാനത്തു ബലി പെരുന്നാൾ 29നു

No comments
സംസ്ഥാനത്തു ബലി പെരുന്നാൾ 29നു

മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാൽ കേരളത്തിൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി 20.6.2023 ചൊവ്വ ദുൽഹിജ്ജ 1 ആയും അതനുസരിച്ച് ബലിപെരുന്നാൾ 29.6.2023 വ്യാഴം ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് - ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

No comments
കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് - ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മേധാവി 
Prof. ഡോക്ടർ ഷൈനി ഡൊമിനിക്ക് ഉദ്ഘാടനം നിർവഹിച്ചു.

 സംസ്ഥാന ഫാർമസി കൗൺസിൽ മുൻ അംഗം പ്രൊഫ. ഡോക്ടർ പത്മജ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

 കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ദീപു RS ചടയമംഗലം  ചടങ്ങിന്  അധ്യക്ഷം വഹിച്ചു.
 അനീഷാ ബീഗം സ്വാഗതം ആശംസിച്ചു.


 ഫാർമസി കോളേജ് പ്രൊഫസർമാരായ ശ്രീമതി ഇന്ദിര, അജിത് കുമാർ, അജിത കുമാരി, എന്നിവരെയും, മികച്ച ഫാർമസി വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട  അക്ഷയ്  കുമാറിനെയും, ഡോക്ടർ പത്മജയേയും  ആദരിച്ചു.

ഫാർമസിസ്റ്റ് മാരായ  ശ്രീ സുജിത് കുമാർ, ശ്രീമതി അനില,  എന്നിവർ ആശംസകൾ അർപ്പിച്ചു...

 ശ്രീമന്തി പ്രിജി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി
Don't Miss
© all rights reserved and made with by pkv24live