Showing posts with label Special Story. Show all posts
Showing posts with label Special Story. Show all posts

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങൾ സംതൃപ്തനാണോ......?

No comments
ഇന്ന് സമൂഹത്തിൽ ഒരുപാട് നിർധനരായ കുടുംബങ്ങളുണ്ട്.
ആരും തിരിഞ്ഞു നോക്കാതെ ഒറ്റപ്പെട്ടവർ. രോഗങ്ങൾ വന്ന് തുടർചികിൽസക്ക് പണമില്ലാത്തത് കാരണത്താൽ പുറന്തള്ളപ്പെട്ടവർ. അവരെയെല്ലാം സഹായിക്കുന്ന സമയത്ത് നിങ്ങൾ സംതൃപ്തരാണോ.
സമൂഹത്തിൽ നിന്നും എതിർപ്പുകൾ വന്നാൽ പോലും അതൊന്നും വകവെക്കാതെ യാതൊരു ലാഭവും ഇല്ലാതെ ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ഒരുപാടുണ്ട്. അവരെല്ലാം തന്നെ ഇത്തരം കാര്യങ്ങളിൽ സംതൃപ്തരാണ്.
കാരണം നമുക്ക് കൈകാലുകൾ ഉണ്ട് അതെല്ലാം തന്നെ അനക്കാൻ പറ്റുന്നതും ആണ്. എന്നാൽ കണ്ണും കാതും കാലുകളും കൈകളും പ്രവർത്തനരഹിതമായ ഒരുപാട് ആളുകൾ ഇന്ന് സമൂഹത്തിൽ അധിവസിച്ചു കൊണ്ടിരിക്കുന്നു.
അവിടെ ചെന്ന് അവരോടൊപ്പം കുശലം പറയാനോ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനോ ചിലർ വിസമ്മതം കാണിക്കുന്നു. അവരെ നാം നെഞ്ചോട് ചേർത്തു പിടിക്കുകയല്ലേ വേണ്ടത്..
സോഷ്യൽ മീഡിയ ചാരിറ്റി ഇന്ന് വളരെ സജീവമാണ്.... ഒരുപാട് കുടുംബങ്ങൾക്ക് അത്താണിയായി സോഷ്യൽ മീഡിയ ഇന്ന് വളർന്നു കഴിഞ്ഞു...
അർഹതപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ അവർക്ക് വേണ്ടി നാം ഓരോരുത്തരും ശബ്ദിക്കുമ്പോൾ അനുയോജ്യമായ രീതിയിൽ ആ കുടുംബം രക്ഷപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നുതന്നെയാണ്....
ഒരുപക്ഷേ നമ്മൾ കാരണമായിരിക്കും ആ കുടുംബം രക്ഷപ്പെടുന്നത്...
ജീവിച്ചിരിക്കുന്ന സമയത്ത് നാം ഓരോരുത്തരും സമൂഹത്തിന് എന്ത് ചെയ്തു എന്നുള്ള ചോദ്യത്തിന് ചിലർക്ക് ഉത്തരം കിട്ടുക എന്നത് വളരെ ദുർബം ആയിരിക്കും....
എന്നാൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അത്തരം ചോദ്യങ്ങൾക്ക് തലകുനിക്കാതെ മറുപടി പറയാൻ കഴിയും...
നമുക്ക് സമൂഹത്തിന് ജീവിച്ചിരിക്കുന്ന സമയത്ത് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ അതെല്ലാം തന്നെ ചെയ്തുകൊണ്ടേയിരിക്കുക...
നമ്മൾ കാരണം ഒരു കുടുംബം രക്ഷപ്പെട്ടാൽ
അതിനെക്കാൾ പുണ്യകർമ്മങ്ങളിൽ മറ്റൊന്നുമില്ല....
     ലേഖനം ഫൈസൽ പെരുവയൽ

അധ്യാപനം എന്നെ പഠിപ്പിച്ചത്:എ ആർ കൊടിയത്തൂർ എഴുതുന്നു.....സ്നേഹ നിധിയായ ഗൗരവക്കാരൻ

No comments
അന്ന് ബലി പെരുന്നാൾ
 മജീദ് മാസ്റ്റർക്ക് വിശ്വൻ മാഷിന്റെ വീട്ടിലായിരുന്നു .പെരുന്നാളിന്ന് സ്വന്തം വീട്ടിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ എല്ലാം ഒരുക്കി മജീദിനെ മാഷ് സൽക്കരിച്ചു .അരിമുള എ .യു പി സ്കൂളിന് അടുത്ത് തന്നെ താമസമാക്കിയ കെ .കെ .വിശ്വനാഥൻ മാസ്റ്റർ പത്തു വർഷം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്നു .എന്റെ നാട്ടുകാരനായ മജീദിനെ ഞാൻ തന്നെയാണ് വയനാട്ടിലേക്ക് ചുരം കയറ്റിയത് .ഉർദു പഠിപ്പിക്കാൻ ആണെങ്കിലും ,ചുറു ചുറുക്ക് കണ്ടിട്ട് സ്‌കൗട്ട് തലയിൽ ഇട്ടു കൊടുത്തു .നന്നായി പാട്ടു പാടുന്ന മജീദ് മാഷിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ആ ബലി പെരുന്നാൾ ദിവസത്തിന്നായി ഞാൻ നാട്ടിൽ പോരാൻ ഒരുങ്ങിയപ്പോൾ വിശ്വൻ മാഷ് എന്നോട് പറഞ്ഞു .ഈ പെരുന്നാൾ മജീദിന് ഇവിടെ ആയിക്കോട്ടെ ,സ്കൂളിൽ കുറെ പണിയുണ്ട് .പാവം മജീദ് ,മാഷ് പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ല .മുൻ മന്ത്രി കെ .കെ .രാമചന്ദ്രൻ മാസ്റ്ററുടെ അനുജനായ വിശ്വൻ മാസ്റർ കോൺഗ്രസ്സ് പാർട്ടിയുടെ വലിയ നേതാവായിരുന്നു .ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന വിശ്വൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു സോമൻ മാസ്റ്റർ .
കേണിച്ചിറ ആയിരുന്നു രണ്ടു പേരുടെയും തട്ടകം .വലിയ നേതാക്കൾ ആയതു കൊണ്ട് വലിയ പിടിപാടും ഉണ്ടായിരുന്നു .രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കലായിരുന്നു രണ്ടു പേരുടെയും മുഖ്യ ഹോബി .
ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു .സ്കൂൾ സമയത്തു രാഷ്ട്രീയം പുറത്തായിരുന്നു .രണ്ടു പേരും നന്നായി പഠിപ്പിക്കും അന്നുണ്ടായിരുന്ന സംസ്‌കൃതം സാർ ദാമോദരൻ മാസ്റ്റർ ആർ എസ് എസ് പ്രവർത്തകൻ ആയിരുന്നു . സ്കൂളിൽ അദ്ദേഹം മാതൃകാ അധ്യാപകൻ .
വിശ്വൻ മാഷെ ഞങ്ങൾക്കെല്ലാം പേടിയായിരുന്നു .എന്തിനായിരുന്നു പേടിച്ചിരുന്നത് എന്നെനിക്കറിയില്ല .ഞാനൊക്കെ ചില കാര്യങ്ങൾ പറയാൻ മനസ്സിൽ മെനഞ്ഞുണ്ടാക്കി ഹെഡ് മാസ്റ്റർ ചെയറിന്റ അടുക്കൽ ചെല്ലും .പറഞ്ഞു തുടങ്ങുമ്പോൾ സാർ തല ഉയർത്തി "ങ്‌ഹേ "എന്നു ചോദിക്കും .അതോടെ എല്ലാം പോകും .പിന്നെ രണ്ടാമത് മെനഞ്ഞുണ്ടാക്കി പറയണം .
ധാരാളം ഉന്നത ബന്ധങ്ങൾ സാറിനുണ്ടായിരുന്നു .അതിന്റെ ഗുണം ഞങ്ങൾക്ക് നന്നായി ലഭിച്ചിട്ടുണ്ട് .ഇപ്പോഴും കിട്ടി കൊണ്ടിരിക്കുന്നു .മാഷിനെ കാണാൻ പല പോലീസ് ഉദ്യോഗസ്ഥരും വരാറുണ്ടായിരുന്നു. കുറച്ചു മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ കണ്ടു മുട്ടിയപ്പോൾ നിങ്ങൾ വയനാട്ടിൽ ഉണ്ടായിരുന്നില്ലേ എന്നാണ് ചോദിച്ചത് .
വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും ശരിയാവേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് പെട്ടെന്ന് ശരിയാകുമായിരുന്നു .
ആരോടും മുഖത്ത് നോക്കി കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതമാണ് മാഷിന്റേത് .ഡി പി ഇ പി നടപ്പാക്കിയ കാലം .ചെറിയ ക്ലാസ്സുകളിൽ അക്ഷരത്തിന്നു  പ്രാധാന്യം കൊടുക്കേണ്ട ,വാക്കുകൾ പഠിപ്പിച്ചാൽ മതി എന്നതായിരുന്നു പുതിയ രീതി .ഞങ്ങൾ പഴയ രീതിയിൽ അക്ഷരം പഠിപ്പിച്ചു കൊണ്ട് തന്നെ ക്ലാസ്സ്‌ തുടർന്നു .ഒരിക്കൽ ഒരു ട്രെയിനർ വന്നു മാഷുമായി ഈ വിഷയത്തിൽ സംവദിച്ചു .ഞങ്ങൾ ഇങ്ങനെയേ പഠിപ്പിക്കൂവെന്ന് സാർ ശക്തമായ ഭാഷയിൽ പറഞ്ഞു .
സാറിന്റെ നിലപാട് ആയിരുന്നു ശരിയെന്നു കാലം തെളിയിച്ചു .മാനേജർ ദിവാകരൻ അവർകളിൽ സമ്മർദ്ദം ചെലുത്തി ,സ്കൂളിൽ ധാരാളം പുരോഗതിയുണ്ടാക്കി .വിശ്രമ ജീവിതം നയിക്കുന്ന സാറിന്ന് എന്നും താങ്ങും തുണയുമായി മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അധ്യാപികയായി സേവനം ചെയ്തു വിരമിച്ച രാജമ്മ ടീച്ചറുണ്ട് .മാതാപിതാക്കളുടെ ഇഷ്ട ഭാജനങ്ങളായ സന്ധ്യയും സിന്ധുവും സ്നേഹം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു .കാനഡയിൽ ഒന്റാറിയോ എന്ന സ്ഥലത്ത് ഫുഡ്‌ ക്വാളിറ്റി അശ്യുറൻസ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുന്ന മകൾ സിന്ധു മോൾ ഭർത്താവ്  CNC പ്രോഗ്രാമറായ വിനോദിനോടൊപ്പം കഴിയുന്നു. മകൾ സന്ധ്യാ റാണി ബാംഗ്ലൂരിൽ സീനിയർ ക്ലിനിക്കൽ ഡാറ്റാ കോർഡിനേറ്ററായി ജോലി ചെയ്യുന്നു.ഭർത്താവ് സുശാന്ത്‌ സൈബർ സെക്യൂരിറ്റി മാനേജരായി സേവനം ചെയ്യുന്നു.
സേവന നിരതനായിരുന്ന മാഷ് ഇന്നും മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. തികഞ്ഞ കോൺഗ്രസുകാരനായ സാർ വളരെ കാലം പൂതാടി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. അതിനിടയിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ പദവികൾ അലങ്കരിച്ചിട്ടുണ്ട്.സെൻട്രൽ ടീ ബോർഡ് മെമ്പർ, സ്റ്റേറ്റ് കോപറേറ്റിവ് ബാങ്ക് മെമ്പർ, കോഴിക്കോട് ടെലിഫോൺ അഡ്വായ്‌സറി ബോർഡ് മെമ്പർ, വയനാട് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.ഞങ്ങൾ കാണുന്ന അന്ന് മുതൽ മാഷിന്ന് ഒരു പണിയുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു കൊടുത്ത് അകന്നു നിൽക്കുന്നവരെ അടുപ്പിക്കാൻ മാഷ് ശ്രമിച്ചിരുന്നു ഇന്നും സാർ അക്കാര്യത്തിൽ ആത്മ നിർവൃതി അടയുന്നുണ്ട്.34വർഷക്കാലമായി  പൂതാടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് മെമ്പറാണ്.14 വർഷം പ്രസിഡന്റ് സ്ഥാനത്ത്. ഇപ്പോഴും ആ പദവിയിൽ തുടരുന്നു.തന്റെ ജീവിത കാലം മുഴുവൻ ജന സേവനത്തിൽ ഏർപ്പെടാനാണ് വിശ്വൻ മാസ്റ്ററുടെ ഉള്ളിലിരിപ്പ്.

നാട്ടുകാർ റോഡ് നന്നാക്കുന്ന രംഗമാണ്, ഇന്ന് കൊടിയത്തൂർ കോട്ടമ്മൽ ചെന്നപ്പോൾ കണ്ടത്.

No comments
ഒരു റോഡ് പണിയും, നാട്ടുകാരും.

നാട്ടുകാർ റോഡ് നന്നാക്കുന്ന രംഗമാണ്, ഇന്ന് കൊടിയത്തൂർ കോട്ടമ്മൽ ചെന്നപ്പോൾ കണ്ടത്.
മണാശ്ശേരി -കൊടിയത്തൂർ --ചെറുവാടി റോഡിന്ന് നല്ലൊരു സംഖ്യ സർക്കാർ വകയിരുത്തിയിട്ടുണ്ട്. പണി നടക്കുന്നുമുണ്ട്. മണാശ്ശേരി --പുൽപറമ്പ്,,--ചെന്നമംഗല്ലൂർ ഭാഗത്ത്‌ റോഡ് ഉയർത്തൽ പണികൾ നടക്കുന്നു. കൊടിയത്തൂർ ഭാഗത്ത്‌ റോഡിന്റെ വശത്തു കൂടി വെള്ളം ഒഴുകി പോവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
പണികളൊക്കെ സാവധാനമാണ് നടക്കുന്നത്. പണിയുടെ ഈ ഇഴഞ്ഞു പോക്ക് കണ്ടപ്പോൾ ഒരു കാരണവരോട് ചോദിച്ചപ്പോൾ, അയാളുടെ മറുപടി ഇപ്രകാരമായിരുന്നു :കരാറുകാരന്ന് പൊതു മരാമത്ത് വകുപ്പ് നിശ്‌ചയിച്ചു കൊടുത്ത സമയം കൊണ്ട് പണി തീർത്താൽ മതിയല്ലോ. അപ്പോൾ അത്രയും കാലം റോഡിലൂടെ പോകുന്നവർ ദുരിതം അനുഭവിക്കണം, അല്ലേ, ഒരു പണി ഒരു കരരുകാരൻ ഏറ്റെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അത് പൂർത്തീകരിക്കുകയാണ് വേണ്ടത്. നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്ഥാപനത്തിലെ അധികാരികൾ കരാരുകാരനിലും ഉത്തരവാദപ്പെട്ട എഞ്ചിനീയർമാരിലും സർക്കാരിലും സമ്മർദം ചെലുത്തണം. ഫലം കാണും തീർച്ച.
എന്തും സഹിക്കാനുള്ള മനസ്സുമായി നാട്ടുകാർ നടക്കരുത്
റോഡ് പണി വേഗത്തിലാക്കാനുള്ള ശ്രമം നടത്തണം.നല്ല കാര്യത്തിലേക്കുള്ള ഒറ്റക്കെട്ടായുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലേക്കെത്തിക്കും.
നമുക്ക് ഒന്നായി നമ്മുടെ നാടിന്റെ കാവലാളുകളാവാം.
          എ ആർ കൊടിയത്തൂർ.

ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികൾ...ഇന്ന് സമൂഹം പലതരത്തിലുള്ള ചതിക്കുഴികളിലും അകപ്പെട്ടിരിക്കുന്നു..

No comments
ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികൾ...

ഇന്ന് സമൂഹം പലതരത്തിലുള്ള ചതിക്കുഴികളിലും അകപ്പെട്ടിരിക്കുന്നു.. അതിൽ ഏറെക്കുറെയും വിദ്യാർത്ഥികൾ തന്നെയാണ്....
മദ്യം മയക്കുമരുന്ന് കഞ്ചാവ് വാഹനമോഷണം ഭവന കവർച്ച എന്നിങ്ങനെ നീണ്ടുനിൽക്കുന്ന നിര തന്നെയുണ്ട്..
വിദ്യാർത്ഥികൾ ഒരുതവണ ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും മോചിതരാവാൻ സാധിക്കുന്നില്ല.....
ഒരു ഓൺലൈൻ ഗെയിം പോലെ തുടരുകയാണ്......
ഇന്ന് സോഷ്യൽ മീഡിയ എന്നു പറയുന്നത് നിറസാന്നിധ്യമാണ്...
പലതരം ചതിക്കുഴികളിൽ അകപ്പെടുന്നതും ഇതിലൂടെ തന്നെയാണ്...
വിദ്യാർത്ഥികൾ ഇത്തരം ചതിക്കുഴികളിൽ വീഴാൻ കാരണമെന്താണ്........
സ്വന്തം മാതാപിതാക്കളുടെ കഴിവുകേട് കൊണ്ടോ അതല്ലെങ്കിൽ ഗുരുനാഥന്മാരുടെ പിടിപ്പുകേടുകൊണ്ടോ......
ഇൻഫർമേഷൻ ടെക്നോളജി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമൂഹവും വളരുന്നു.. പണ്ടുകാലത്ത് നമ്മൾ മറ്റൊരാൾക്ക് ഇമെയിൽ സന്ദേശം അയക്കണം എങ്കിൽ ഒന്നുകിൽ ഇൻറർനെറ്റ് കഫേ തിരഞ്ഞു നടക്കേണ്ട ഒരു അവസ്ഥയുണ്ടായിരുന്നു.... ഇന്ന് ലോകം കീഴടക്കാൻ പറ്റുന്ന രീതിയിൽ എല്ലാം വിരൽതുമ്പിലും ആയി....
ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് വരുന്ന സമയത്ത് അവനെ പിന്തുടരാൻ സമൂഹത്തിൽ അറിഞ്ഞും അറിയാത്തതുമായ ചതിക്കുഴികൾ ഒളിഞ്ഞു കിടക്കുന്നുണ്ട്... 
അതിൽ ചിലതെല്ലാം അറിവോടയും എന്നാൽ മറ്റു ചിലത് അറിവില്ലായ്മ കൊണ്ടാണ്..... എല്ലാം പണത്തിനു വേണ്ടി മാത്രം.....
ആദ്യം മധുരം നൽകും പിന്നീട് അതിന് അടിമയാകും..
പിന്നീട് അവനെ അത് വിപണനം ചെയ്യുന്ന ഒരു മിനി കച്ചവടക്കാരൻ ആക്കി മാറ്റുന്നു...
ഒരു വിദ്യാർത്ഥി സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ബാഗുകൾ ചെക്ക് ചെയ്യുന്ന മാതാപിതാക്കൾ വിരലിൽ എണ്ണാവുന്നവർ മാത്രം... കാരണം മാതാപിതാക്കൾക്ക് തീരെ സമയമില്ല ഇപ്പോൾ.... അവരുടെ ഫ്രണ്ട്‌സ് വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ തിരക്കായി പോയില്ലേ.....
ഏതൊരു വിദ്യാർത്ഥിക്കും തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം....
ചെറുപ്രായത്തിൽ തന്നെ ഓരോ തെറ്റുകൾക്കും തിരുത്തലുകൾക്ക് വിധേയമായാൽ ഒരുപക്ഷേ നമ്മുടെ കുട്ടികളെ നമുക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കും....
നല്ലൊരു ഭാവി തലമുറയെ നമുക്ക് വളർത്തിയെടുക്കേണ്ടതായിട്ടുണ്ട്..
അതിനായി നമുക്കൊരുമിച്ച് ഒറ്റക്കെട്ടായി പരിശ്രമിക്കാം....

            
               ലേഖനം തയ്യാറാക്കിയത്
                 ഫൈസൽ പെരുവയൽ...

മുന്നോട്ടുള്ള ചൂവട് വളരെ കരുതലോടെ യാവണം....

No comments
മുന്നോട്ടുള്ള ചൂവട് വളരെ കരുതലോടെ യാവണം

പ്രതിസന്ധികൾക്കിടയിലൂടെയാണ് ഓരോ മനുഷ്യരും ജീവിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ഭാഗത്ത് കോവിഡ് മഹാമാരിയും
മറ്റൊരു ഭാഗത്ത് ശക്തിയായ മഴയും പെയ്യുന്നത് കൊണ്ട് തന്നെ വെള്ളം ഏത് നിമിഷവും വീടിനുള്ളിൽ കയറാം എന്ന ഭയവും.
പ്രതിസന്ധികളാണ് മനുഷ്യനെ അതിജീവിക്കാനുള്ള ശക്തിയും ധൈര്യവും നൽകുന്നത്.
കോഴിക്കോട് വലിയങ്ങാടിയിൽ ചുമട് എടുക്കുന്നവരെ നാം കണ്ടിട്ടില്ലേ.....
വളരെ പ്രയാസം നിറഞ്ഞ രീതിയിലാണ് അവരുടെ കാൽവെപ്പ്.
കോഴിക്കോട്ടെ അങ്ങാടിയിലൂടെ ഭാരം ചുമന്ന് റാലി വലിക്കുന്നവനെയും ചുമട് എടുക്കുന്നവരെയും ഞാൻ പലപ്പോഴും നോക്കി നിൽക്കാറുണ്ട്.
സ്വന്തം മക്കളെയും കുടുംബത്തെയും യാതൊരുവിധത്തിലുള്ള പോറലും ഏൽക്കാതെ ഭദ്രതയോടു കൂടി ജീവിതം തള്ളിനിൽക്കാൻ അവരവരുടെ ജീവിതവുമായി മുന്നോട്ടു നീങ്ങുകയാണ്....

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് 
സഞ്ചരിക്കാനുള്ള ദൂരം.
ഉപേക്ഷിക്കപ്പെടേണ്ടതല്ല 
നാം കണ്ട സ്വപ്നങ്ങളൊന്നും. 
പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, 
മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് 
കാലുകൾക്ക് കരുത്ത് പകരേണ്ടത്...
ലേഖനം
ഫൈസൽ പെരുവയൽ

ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനമോ.........?

No comments
                   ഗുരുശിഷ്യബന്ധം

ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനമോ.........?


 മാതാ പിതാ ഗുരു ദൈവം എന്നല്ലേ.....
 മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരെയും ദൈവത്തിനു തുല്യം ബഹുമാനിക്കുകയും ആദരവുകൾ കൊടുത്തുകൊണ്ട് അവരെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും എന്നല്ലേ......
 എന്നാൽ ഇന്നത്തെ യുവത്വം ഇങ്ങനെയൊക്കെയാണോ......?
 
ഇങ്ങനെയൊന്നുമല്ല എങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്......?
 
ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനം മാത്രമാകുന്നുവോ.......?
 
ഇന്നത്തെ യുവ തലമുറ ഇൻഫർമേഷൻ ടെക്നോളജിയുടെ ഒരു കാലഘട്ടത്തിലാണ്.
 മാതാവിനെയും പിതാവിനെയും ഗുരുനാഥന്മാരെയും അനുസരിക്കാത്ത തക്കതായ കാരണങ്ങളും ഒരുപക്ഷേ ഇതു തന്നെയായിരിക്കാം...!!!
 ഒരു വിദ്യാർത്ഥി വീട്ടിൽ നിന്നും സ്കൂളിലെത്തിയാൽ ആ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം പിന്നെ ആ സ്കൂളിലെ പ്രധാന അധ്യാപകനും ക്ലാസ് ടീച്ചേഴ്സിനുമാണ്. അത്തരം ഉത്തരവാദിത്വങ്ങൾ പ്രധാന അധ്യാപകനും ടീച്ചേഴ്സും നിറവേറ്റി പോരുന്നുമുണ്ട്. പക്ഷേ...
 ഇന്നത്തെ പുതിയ തലമുറയിൽ പെട്ട വിരലിലെണ്ണാവുന്നവർ മാത്രം ഗുരുശിഷ്യ ബന്ധത്തെ വിച്ഛേദിച്ചു കൊണ്ടിരിക്കുന്നു.
 അത്തരം വിദ്യാർഥികളാണ് ഭാവിയിൽ ക്രിമിനലുകളും, പിടിച്ചുപറി, മറ്റു സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത പല ഗുണ്ടായിസങ്ങളിലും അകപ്പെട്ട്  പോകുന്നത്...
 
മാറണം ഓരോ വിദ്യാർത്ഥിയും.....
 മാറ്റിയെടുക്കണം ഓരോ ഗുരുനാഥന്മാരും....
 അപ്പോഴാണ് ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനം ആവാതിരിക്കുക....

രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മളെ വിട്ടു പിരിഞ്ഞു എന്നറിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം നമുക്ക് അനുഭവപ്പെടാറുണ്ട്.....

No comments

സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, എന്നിങ്ങനെ പലരും രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മളെ വിട്ടു പിരിഞ്ഞു എന്നറിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം നമുക്ക് അനുഭവപ്പെടാറുണ്ട്.
 പലപ്പോഴും അത്തരം വാർത്തകൾ നമ്മളറിയുമ്പോൾ അതല്ലെങ്കിൽ പത്രമാധ്യമ ദൃശ്യത്തിലൂടെ അറിയുമ്പോൾ ഇങ്ങനെ ചിന്തിക്കാറില്ലേ......
 
എന്റെ അമ്മോ....!!! ഇതെന്തുപറ്റി ഇന്നലെ രാവിലെ തൊട്ട് വൈകീട്ട് വരെ നമ്മൾ രണ്ടുപേരും ഓഫീസിലിരുന്ന് കണക്കുകൾ എല്ലാം ശരിയാക്കി എല്ലാ ഫയലുകളും അതാത് സ്ഥലത്ത് വയ്ക്കുകയും മറ്റു ഓഫീസിലേക്ക് അയക്കണ്ട ഫയലുകൾ എല്ലാം ഞങ്ങൾ ഒരുമിച്ച് നേരിട്ട് കൊടുക്കുകയും ചെയ്തു..
 
മറ്റുചിലർ ഇങ്ങനെയും ആവാം......!

കഴിഞ്ഞ ആഴ്ചയിലെ ഒരു ഞായറാഴ്ച ഞാനും എന്റെ കുടുംബം ആ വീട്ടിൽ പോവുകയും കുറേനേരം കുടുംബത്തോടൊപ്പം ഫോട്ടോയെടുക്കുകയും
കളിതമാശകൾ പറയുകയും അതും കഴിഞ്ഞു ഊണ് കഴിച്ച് പിറ്റേദിവസം നമ്മൾ തിരിച്ചു വരികയും ചെയ്തു....
 ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചത്....!!
 
അതുമല്ലെങ്കിൽ ഇന്നലെ രാത്രി ഞങ്ങൾ കുറെ ഫോണിൽ സംസാരിക്കുകയും കുറേ ചാറ്റ് ചെയ്യുകയും ചെയ്തു.
 ഇന്ന് രാവിലെ എന്റെ മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞാണ് ഞാനീ മരണവാർത്ത അറിയുന്നത്......


 അപ്പോൾ നാം എല്ലാവരും മനസ്സിലാക്കേണ്ടത് ഇത്രയേ ഉള്ളൂ.....
 ഏതൊരു മനുഷ്യൻ്റെയും മരണമെന്നത് ഒരു നിമിഷത്തിനുള്ളിൽ ആണ്....
 ഇന്ന് കണ്ടവനെ നാം നാളെ കാണുന്നില്ല...

 ജീവിച്ചിരിക്കുന്ന സമയത്ത് നാം കുടുംബത്തിനും സഹപ്രവർത്തകർക്കും അതുമല്ലെങ്കിൽ ബന്ധുമിത്രാദികൾക്കും സഹായങ്ങൾ 'ചെയ്യുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്താൽ അത്തരം പുണ്യകർമ്മങ്ങൾ മാത്രമാണ് നമുക്കെല്ലാവർക്കും ബാക്കി വെക്കാൻ ഉള്ളത്........
Don't Miss
© all rights reserved and made with by pkv24live