ഹലോ, ഹലോ, ഹലാക്കിന്റെ ഔലുകഞ്ഞി

No comments
ഡിജിറ്റൽ ലോകത്തിന്റെ പൊലിമകളിൽ ജീവിക്കുന്ന മനുഷ്യൻ ചെന്നുപെട്ട ഒരു ജീവിതശൈലീ രോഗത്തെക്കുറിച്ച് കുറേ കഥാപാത്രങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്ന നാടകമാണ്" ഹലോ, ഹലോ, ഹലാക്കിന്റെ ഔലുകഞ്ഞി".           
   

ഒരു ഹാസ്യ ചിത്രീകരണം എന്നതിലുപരി നാടകം കളിക്കുന്നവർക്കും കാണുന്നവർക്കും നേരെ തന്നെ ചൂണ്ടി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതാണ് നാടകം. 

 മൊബൈൽ ഫോൺ ദുരുപയോഗം ഒരു തലമുറയെ എത്രകണ്ട് തലതിരിഞ്ഞതാക്കുമെന്ന് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഡോക്ടർ, നഴ്സ്, അറ്റന്റർ, രോഗികൾ, കൂട്ടിരിപ്പുകാർ , എന്നിവർ ചേർന്ന് പറയുന്നതാണ് കഥ. 'അറയ്ക്കൽ ആശുപത്രി' എന്നത് 'അറക്കൽ ആശുപത്രി' ആയി അക്ഷര തെറ്റിൽ കാണുന്നത് നാടകത്തെ അർത്ഥവത്താക്കുന്നു. നാടൻ ശീലിൽ കേൾക്കുന്ന "തോണ്ടിക്കോള്യോ ..., മാന്തിക്കോള്യോ ...., കുത്തിക്കോള്യോ ....., മുട്ടിക്കോള്യോ ---.." എന്ന പാട്ടിന്റെ കൂടെ താളം ചവിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം നാടകാവതരണത്തിൽ ഉടനീളം ശരീര ഭാഗം പോലെ ഫോൺ ഉപയോഗിച്ച് കഥ പറയുന്നു. രോഗിയുടെ ഒടിഞ്ഞ കാലിനു പകരം ബൈസ്റ്റാന്ററുടെ കാലിൽ പ്ലാസ്റ്റർ ഇടുന്നതോടെ നാടകം മുഹൂർത്തത്തിലെത്തുന്നു.            അക്കങ്ങളിൽ ജീവിതം അർത്ഥമില്ലാതാകുമെന്നും ദൂരം അരികിൽ ആകുമ്പോൾ തന്നെ ദുരിതങ്ങളും കൂടുമെന്നും മൊബൈൽ ദൂരുപയോഗത്തിന്റെ വിവിധ തലങ്ങൾ കാണിച്ച്" ഹലാക്കിന്റെ ഔലും കഞ്ഞി' പറയുന്നു.           
 അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നന്മ റസിസൻസ് അസോസിയേഷൻ, കച്ചേരിക്കുന്ന് മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നാടകത്തിന്റെ ഉൽഘാടനം നടത്തി. നാടകം വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കും.            മാവൂർ വിജയൻ നാടകത്തിന്റെ രചനയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. സുബ്രമണ്ണ്യൻ. കെ , വേലായുധൻ. പി.ടി.  റഹീം.കെ.പി., ഗോപിനാഥൻ.എൻ, ജ്യൂഡി പാക്സി, ഗീതാമണി , റജി.എസ്സ്. എന്നിവർ അഭിനയിക്കുന്നു. ഷിബിൻ ലാൽ പിന്നണിയിൽ പ്രവർത്തിക്കുന്നു.            ജീവിത്തിൽ ജനപ്രതിനിധിയും , നഴ്സും , ഓട്ടോ ഡ്രൈവറും, തൊഴിലാളിയും, വീട്ടമ്മയും ഒക്കെ ആയവർ ശ്രദ്ധയോടെ പരിശീലനം നേടി ഒരു സാമൂഹ്യ വിപത്തിനെതിരെ ്് സർഗ്ഗാത്‌മകമായി പ്രതികരിക്കുന്നു എന്ന പ്രത്യേകതയും ഈ നാടകം അവകാശപ്പെടുന്നു.

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി രണ്ടു ദിവസങ്ങളിലായി നാടക കളരി സംഘടിപ്പിച്ചു.

No comments
കോവിഡ് കാലത്ത് നിശ്ചലമായ കുട്ടികളുടെ സർഗാത്മത വിണ്ടെടുക്കാൻ വിദ്യാർത്ഥികൾക്കായി രണ്ടു ദിവസങ്ങളിലായി ഹിമായത്തുൽ ഹയർ സെക്കണ്ടറി സ്കൂൾ നാടക കളരി സംഘടിപ്പിച്ചു. 

കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി. രേഖ നാടക കളരി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.പി സലിം, എ.എം നുറുദ്ധീൻ മുഹമ്മദ്  പ്രശസ്ത നാടക - സിനിമ അഭിനയ പരിശീലകൻ  കെ.വി. വിജേഷ് പ്രസംഗിച്ചു. കൺവീനർ കെ.പി.സാജിദ് സ്വാഗതവും വി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.

ലൈഫ് ഭവനപദ്ധതി: ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു

No comments
ലൈഫ് ഭവനപദ്ധതി: ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു

ലൈഫ് ഭവന പദ്ധതികളുടെ പൂര്‍ത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ നിര്‍വഹിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1081 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 682 വീടുകളും നഗരസഭകളില്‍ 399 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്.  ഭവന നിര്‍മാണത്തിനായി ലൈഫ് മിഷന്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ്  അനുവദിച്ചത്.  
ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടോമി കെ.ജെ., ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയരക്ടര്‍ ഡി. സാജു, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

വാഴക്കാട് മാണിയോട്ടു മൂല, കൊയങ്ങംപുറത്ത് മർഹൂം മുഹമ്മദ് എന്നവരുടെ മകൾ നഫീസ (47 ) എന്നവർ മരണപ്പെട്ടു.

No comments
വാഴക്കാട് മാണിയോട്ടു മൂല, കൊയങ്ങംപുറത്ത് മർഹൂം  മുഹമ്മദ് എന്നവരുടെ മകൾ നഫീസ (47 ) എന്നവർ മരണപ്പെട്ടു.
ഉമ്മ : പരേതയായ ആമിന

സഹോദരങ്ങൾ:
അബ്ദുൽ കരീം
യൂസുഫ്
സിദ്ധീഖ്
സുലൈഖ
ഫാത്തിമ
സുൽമത്ത്
ആയിശാബി
ജമീല.
മയ്യിത്ത് നിസ്ക്കാരം നാളെ 18/05/2022 ബുധൻ രാവിലെ 8.30 ന് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ .

എസ്.പി സി യൂണിറ്റിനുള്ള ഫണ്ട് കൈമാറി

No comments
എസ്.പി സി യൂണിറ്റിനുള്ള ഫണ്ട് കൈമാറി

പെരുമണ്ണ : 
പെരുമണ്ണ ഇ.എം എസ് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്റ്റിന് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് (50,000/-) പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി പുത്തലത്ത് സ്കൂളിന് കൈമാറി. 

സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണൻ മല്ലിശ്ശേരി അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പ്രതീഷ്, വാർഡ് മെമ്പർ ശ്രീ. ഷമീർ , എസ്.പി.സി പി.ടി.എ പ്രസിഡന്റ് ശ്രീ. സുബ്രമഹ്മണ്യൻ, സെക്രട്ടറി ശ്രീ.സജീവ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജയനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇ. വത്സരാജ് സ്വാഗതവും, സി.പി.ഒ ശ്രീ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

പെരുമണ്ണ ചാമാടത്ത് പറമ്പിൽ കദീശ(67) നിര്യാതയായി.

No comments
പെരുമണ്ണ ചാമാടത്ത് പറമ്പിൽ കദീശ(67) നിര്യാതയായി. 
ഭാർത്താവ്: പരേതനായ സൈതാലിക്കുട്ടി. മക്കൾ: സെമീറ, സഹനാസ്,  സെറീന. മരുമക്കൾ: അബ്ദുറഹ്മാൻ, സുനീഷ്, മുഹമ്മദ് ബീനിയ, മയത്ത് നമസ്കാരം. 9.30ന് ചാമാടത്ത് പള്ളിയിൽ.

കൂളിമാട് കടവിലെ പാലത്തിൻ്റെ ബീമുകളുടെ തകർച്ചയെ തുടർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

No comments
നിർമ്മാണം പുരോഗമിക്കുന്ന കൂളിമാട് കടവിലെ പാലത്തിൻ്റെ ബീമുകളുടെ തകർച്ചയെ തുടർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. 
കൂളിമാട് അങ്ങാടിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുസ്ലിം ലീഗും പ്രതിഷേധ സമരങ്ങൾ നടത്തിയത്
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തേക്കെത്തുന്ന തൂണുകൾക്കു മുകളിലെ ബീമുകളാണ് തകർന്നു വീണത്.
കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കി കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായിരുന്നത്.


ഇത് ജീവനക്കാരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്.

യൂത്ത് കോൺഗ്രസ് ആണ് ആദ്യം പ്രതിഷേധവുമായി രംഗത്ത് എത്തിയത്



 യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പാലത്തിലേക്ക് മാർച്ചും മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോലം കത്തിച്ചും ആണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
 . കുളിമാട് അങ്ങാടിയിൽ നിന്ന് തുടങ്ങിയ മാർച്ച് പാലത്തിന് സമീപം പോലിസ് തടഞ്ഞു.

 മാർച്ച്  യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു  ഹർഷൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.. കുറ്റക്കാരെ മാത്യകാപരമായി ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഫഹദ് പാഴൂർ,ടി വി - ഷാഫി മാസ്റ്റർ, വിശ്വൻ വെള്ളലശ്ശേരി, ഒ.പി -അബ്ദുർ സമദ്, ജിനിഷ് കുറ്റിക്കാട്ടൂർ, രാഹുൽ മനതാരത്ത് എന്നിവർ സംസാരിച്ചു. സജി മാവൂർ ,സജി -പി എച്ച് ഇ ഡി, ദിലിപ് -സി, 'ഇ പി -ഫൈജാസ്., കെ ടിമുഷറഫ് എന്നിവർ നേതൃത്വം നൽകി.


കൂളിമാട് പാലത്തിന്റെ ബീം തകർച്ചയിൽ സമഗ്ര അന്വേഷണം വേണം മുസ്ലിം ലീഗും ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നടത്തിയ പ്രകടനത്തിൽ
. എൻ എം ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, കെ.എ. റഫീഖ് , റഈസ് താത്തൂർ, സജീർ മാസ്റ്റർ പാഴൂർ, ടി. സഫറുള്ള, സി.എ. അലി, വി.എ.മജീദ്, സി. യാസീൻ എന്നിവർ  നേതൃത്വം നല്കി.

പെരുമണ്ണയിൽ തുള്ളത്ത് നീർത്തടത്തിൽ നീരുറവ് നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി

No comments
പെരുമണ്ണയിൽ തുള്ളത്ത് നീർത്തടത്തിൽ നീരുറവ് നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി

പ്രകൃതിയുടെ ജീവ നാഡികളായ ജല സ്രോതസ്സുകളെ സംരക്ഷിക്കുക,ജല സുരക്ഷയും പാരിസ്ഥിക സുസ്ഥിരതയും ഭാവി തലമുറയ്ക്ക് കൂടി ഉറപ്പാക്കുക തുടങ്ങി യ ലക്ഷ്യത്തോടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തുള്ളത്ത് നീർത്തടത്തിൽ "നീരുറവ്" നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ തുള്ളത്ത് നീർത്തട കമ്മിറ്റി രൂപീകരണവും,പ്രാഥമിക നീർത്തട കമ്മിറ്റി യോഗവും തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തുള്ളത്ത് നീർത്തടത്തിന്റെ അതിർത്തിയായ പുവ്വോടു കുന്നിൽ വെച്ചു നടന്നു.പ്രസ്തുത പരിപാടിയിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അവരുകളുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് ബി ഡി ഒ ബിജിൻ  ജേക്കബ്‌,തൊഴിലുറപ്പ് പദ്ധതി എൻജിനീയർ വി.മജ്‌നാസ് എന്നിവർ നീരുറവ് പദ്ധതി വിശദീകരിച്ചു.നീർത്തട കമ്മിറ്റി കൺവീനർ ,വി ഇ ഒ സിംലി യോഗത്തിന് സ്വാഗതം പറഞ്ഞു.കുന്നമംഗലം ജോയിന്റ് ബി ഡി ഒ രാജീവ്,പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ,തുള്ളത്ത് നീർത്തടം ഉൾപ്പെടുന്ന വാർഡ് 5,6,7,8,9,10,11 ജനപ്രതിനിധികൾ,വി ഇ ഒ മാർ,തൊഴിലുറപ്പ് ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ,കർഷകർ,പരിസ്‌ഥിതി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ, എഡിഎസ്സ് ചെയർപേഴ്‌സൺ പ്രതിനിധികൾ, തൊഴിലുറപ്പ് മേറ്റുമാർ,നീർത്തട അയൽ കൂട്ടങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.നീർത്തട കമ്മിറ്റി യോഗത്തിൽ തുള്ളത്ത് നീർത്തട പരിധിയിലെ കുന്നുകൾ ഇടിച്ചു നിയമ വിരുദ്ധമായി മണ്ണിട്ട് നികത്തുന്നതിനെ യോഗത്തിൽ പങ്കെടുത്ത പരിസ്ഥിതി വാദികൾ ശക്തമായ അമർഷം രേഖപ്പെടുത്തി.

       
 നീർത്തട കമ്മിറ്റി യോഗത്തിനു ശേഷം പുവ്വോട്‌കുന്നിൽ നിന്നും ഉത്ഭവിക്കുന്ന 1°ഓർഡർ നീർച്ചാലിൽ നിന്നും തുടങ്ങി പാറമ്മൽ,കോട്ടാഴിത്താഴം,അറത്തിൽപറമ്പ വഴി ഒഴുകുന്ന 2° ഓർഡർ തോടിനു സമാന്തരമായി നീർത്തട നടത്തം(transect walk) നടത്തി.നീരുറവ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ലഭ്യമായ ഡ്രൈനേജ് മാപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഒന്നാം ഘട്ടം നീർത്തട നടത്തം.പഴയ കാലങ്ങളിൽ ആറു അടിയോളം വീതിയുള്ള തോടുകൾ നികത്തി റോഡ് ആയി മാറിയത് കണ്ടെത്തി.നീർച്ചാലുകളിലെ വശങ്ങളിലെ പാടങ്ങൾ മണ്ണിട്ടു നികത്തിയതും ശ്രദ്ധയിൽ പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ നീർത്തടങ്ങളിലെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മറ്റു എല്ലാ നീർച്ചാലുകളിൽ നീർത്തടം നടത്തം ഉണ്ടായിരിക്കും.
       നീരുറവ് പദ്ധതിയുടെ ഭാഗമായി വിളംബര ജാഥകൾ,ഫീൽഡ് സർവ്വേകൾ,നീർത്തട അയൽ കൂട്ട യോഗങ്ങൾ,സംയോജന സാധ്യതയുള്ള വകുപ്പുകളുമായുള്ള യോഗങ്ങൾ, നീർത്തട ഗ്രാമസഭകൾ എന്നിവ സംഘടിപ്പിച്ച ശേഷമായിരിക്കും തുള്ളത്ത് നീർത്തടത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുക.
             പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തുള്ളത്ത് നീർത്തടം ഉൾകൊള്ളുന്ന 435 ഹെക്ടർ പ്രദേശമാണ് കുന്നമംഗലം ബ്ലോക്കിൽ പൈലറ്റ് അടിസ്‌ഥാനത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നീർത്തടത്തിൽ എല്ലാ നീരുറവകളും വ്യക്തമായി അടയാളപ്പെടുത്തി കൊണ്ട് സമഗ്ര വികസനത്തിനും കാർഷികോൽപാദന വർധനവിനും മണ്ണ് ജല സംരക്ഷണത്തിന് മുൻഗണന  നൽകിക്കൊണ്ടും മണ്ണും മനുഷ്യനും സസ്യ ജന്തുജാലങ്ങളും തമ്മിലുള്ള ജൈവബന്ധം ഉറപ്പിച്ചു കൊണ്ടും ഒരു നിശ്ചിത കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2022 -23 അദ്ധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.

No comments
മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അടിവാരം 
അടിവാരം നൂറുൽഹുദാ ഹയർസെക്കൻഡറി മദ്രസയിൽ 2022 -23 അദ്ധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.

മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി  മഹല്ല് പ്രസിഡണ്ട് കെ,മജീദ് ഹാജി യുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഉവൈസ് വാഫി ഉദ്ഘാടനകർമ്മം നിർവഹിച്ചു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മദ്രസയിൽ നിന്നും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും,അവരുടെ ഉസ്താദുമാരെയും ചടങ്ങിൽ ആദരിച്ചു.

മഹല്ല് സെക്രട്ടറി പുറായിൽ മുഹമ്മദ്‌ ഹാജി ,വളപ്പിൽ  മൊയ്തീൻ ഹാജി,എ കെ അഹമ്മദ് കുട്ടി ഹാജി,കെഎം അബ്ദുറഹ്മാൻ (കുഞ്ഞി),തുടങ്ങിയവർ പ്രസംഗിച്ചു ,
 
മദ്രസ സദർ അബ്ദുസ്സലാം അസ്ഹരി സ്വാഗതവും,അലി ഫൈസി നന്ദിയും പറഞ്ഞു.

മാവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

No comments
മാവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡ്, പുന്നപ്പുറത്ത്താഴം ക്രോസ് തണ്ടാൻകടവ് റോഡ് എന്നിവയാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നുകൊടുത്തത്. 

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡിന് 10 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നപ്പുറത്ത്താഴം ക്ലാസ് തണ്ടാൻകടവ് റോഡിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. 

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി റീന, ജില്ലാപഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ രജിത സത്യൻ, വാർഡ് മെമ്പർ എൻ രജിത, വി.എം ബാലചന്ദ്രൻ, പി സുനോജ് കുമാർ സംസാരിച്ചു. എൽ.എസ്.ജി.ഡി ഓവർസിയർ കെ സജിന റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് പുതുക്കുടി സ്വാഗതവും പി പ്രതീഷ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live