പെരുവയൽ പൊന്നാറത്ത് പി.സി.സാമുവൽ (84) നിര്യാതനായി

No comments
പെരുവയൽ പൊന്നാറത്ത് പി.സി.സാമുവൽ (84) നിര്യാതനായി
  ഭാര്യ: കുഞ്ഞമ്മ സാമുവൽ
 മക്കൾ: ജേക്കബ് സാം (ഖത്തർ), പരേതനായ ബിനു. 
മരുമക്കൾ: ലീന, റിനി

ചാരിറ്റി-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

No comments
അഡ്വ:ഷമീർ കുന്ദമംഗലത്തിന് സ്വീകരണം നൽകി:

കുവൈത്ത് സിറ്റി:
ഹൃസ്വ  സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പ്രമുഖ ചാരിറ്റി-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുവൈത്ത് അബ്ബാസിയയിൽ കെ എം സി സി  ഓഫീസിൽ മണ്ഡലം ഉപാധ്യക്ഷൻ ഷറഫു ചിറ്റാരിപ്പിലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റു മാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, എൻ കെ ഖാലിദ് ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ഫൈസൽ കടമേരി, അജ്മൽ വേങ്ങര, ഷാഫി കൊല്ലം അറഫാത്ത് സാഹിബ്‌, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുന്ദമംഗലം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കെ എം സി സി  ഉപാധ്യക്ഷൻ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഷമീറിന് മൊമെന്റോ നൽകുകയും ഷറഫു ചിറ്റാരിപിലാക്കൽ ഷാൾ അണിയിക്കുകയും ചെയ്തു. സാമിൽ അബ്ദുള്ള മാവിലായ് ഖുർആൻ പാരായണവും സലാം തറോൽ സ്വാഗതവും രിഫാദ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

മടവൂർ കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷൻ റൂം ശീതീകരിച്ചു നൽകി

No comments
മടവൂർ കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷൻ റൂം ശീതീകരിച്ചു നൽകി

മടവൂർ :
 മടവൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ റൂമിന്റെ നവീകരണവും ശീതീകരണവും 
മടവൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു നൽകി. പഞ്ചായത്തിലെ നിരവധി രോഗികൾക്കും കുട്ടികൾക്കും ആശ്വാസം പകരുന്ന ഈ പദ്ധതി ബേങ്കിന്റെ പൊതുനന്മാ ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് നടപ്പിലാക്കിയത്.
സമർപ്പണം ബേങ്ക് പ്രസിഡണ്ട് ടി വി അബൂബക്കർ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സുജ, ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് ബാബു,ബാങ്ക് സെക്രട്ടറി ടി.കെ ഫൈസൽ, ബേങ്ക് ഡയരക്ടർമാരായ യു.പി അസീസ് മാസ്റ്റർ, പി.ജനാർദ്ദനൻ, ഹഫ്‌സത്ത്, നജ്മുന്നിസ്സ തുടങ്ങിയവർ സംസാരിച്ചു.




പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക:സ്റ്റേറ്റ് എൻ പി എസ് കലക്ടീവ് കേരള

No comments
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,  പുനപരിശോധന സമിതി റിപ്പോർട്ടിന്മേൽ ഉടൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എൻ പി എസ് കലക്ടീവ് കേരള കോഴിക്കോട് മേഖലാ ജാഥ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 2022 നവംബർ 29 ആം തീയതി രാവിലെ 9. 30ന്  ജില്ലാ പ്രസിഡണ്ട് ബിജീഷ് പി കെ. ജാഥ ക്യാപ്ടൻ പൊന്നുമണി കെ കെ യ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിജീഷ് ഐ വി സ്വാഗതവും പ്രജിത് കുമാർ കെ നന്ദിയും രേഖപ്പെടുത്തി .വാഹന പ്രചരണ ജാഥ രാവിലെ 10 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ചു താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നീ താലൂക്കുകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്  കണ്ണൂർ സിവിൽ സ്റ്റേഷനിൽ  സമാപിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമപരമായി തടസ്സം ഇല്ലാഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ റിപ്പോർട്ട്  പുറത്ത് വിടാത്തതിന് എതിരെയും സർക്കാർ ജീവനക്കാരെ രണ്ടു തട്ടിലാക്കിക്കൊണ്ട് നടപ്പിലാക്കിയ ഈ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  2023 ജനുവരി 21ന് സെക്രട്ടറിയേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള വാഹന പ്രചരണ ജാഥയിൽ മുഴുവൻ പങ്കാളിത്ത പെൻഷൻകാരും അണിനിരന്നുകൊണ്ട് ഈ വഞ്ചനക്കെതിരെ ശക്തമായി 
പൊരുതണമെന്ന് സ്റ്റേറ്റ് എൻ പി എസ് കലക്ടീവ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം

No comments
മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം

കോഴിക്കോട്: 
മതേതരത്വവും ബഹുസ്വരതയും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനിബന്ധിച്ച് നടന്ന കോഴിക്കോട് സൗത്ത്‌ ജില്ല വളണ്ടിയർ സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് തന്നെ മതേതരത്വമാണെന്നും അത് സംരക്ഷിക്കാൻ മതേതര ജനാധിപത്യ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് മുജാഹിദ് സെന്ററിൽ വെച്ച് നടന്ന വളണ്ടിയർ സംഗമം കെ.എൻ.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. വളണ്ടിയർ വിംഗ് ചെയർമാൻ അബ്ദുറസാഖ് ചേവായൂർ അധ്യക്ഷനായിരുന്നു.ഹമീദലി അരൂർ, ഷബീർ കൊടിയത്തൂർ, വളപ്പിൽ അബ്ദുസ്സലാം, ശജീർഖാൻ, എം.എം റസാഖ്, ഇ.വി മുസ്തഫ, ഷഫീഖ് കോവൂർ, നാസർ കല്ലായി, കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.

സബ്ജില്ലാ,ജില്ല, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു

No comments
ക്രസന്റ് പബ്ലിക് സ്കൂൾ മാവൂർ
 പ്രതിഭകളെ ആദരിച്ചു
സബ്ജില്ലാ,ജില്ല, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. യു എസ് എസ്,കലാകായിക, പ്രവർത്തി പരിചയ, ഐടി, മേളകളിലെ പ്രതിഭകളെയാണ് ആദരിച്ചത്
 പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു മാവൂ ർ സബ് ഇൻസ്പെക്ടർ അബ്ബാസ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു മാനേജർ എൻ പി അഹമ്മദ്,ട്രഷറർ  എം പി കരീം, പിടിഎ പ്രസിഡണ്ട് പി എം ഹമീദ്, വിധു എന്നിവർ ആശംസകൾ  അറിയിച്ചു മിനി നന്ദിയും പറഞ്ഞു.

മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ ബാലൻ നായർ (86 ) നിര്യാതനായി.

No comments
മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ
ബാലൻ നായർ (86 ) നിര്യാതനായി.
റിട്ട: ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരൻ.
ഭാര്യ: യശോദ
മക്കൾ: കൃഷദാസൻ (കച്ചവടം)
മനോമണി,
മോഹൻദാസ് (മസ്ക്കറ്റ്)
മരുമക്കൾ:
ഷീല (എസ്. ഒ. എച്ച് എസ്.എസ് അരീക്കോട് )
രാമക്യഷ്ണൻ (മസ്ക്കറ്റ്),
ജയശ്രീ ( യൂണിറ്റിലാബ് കൊടിയത്തൂർ )
സംസ്ക്കാരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ സജ്ന ഷംസുവിന് സ്വീകരണം നൽകി

No comments
വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ സജ്ന ഷംസുവിന് സ്വീകരണം നൽകി

വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറായിരുന്ന കെ.ടി. അഷ്റഫിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ഡയറക്ടർ സ്ഥാനത്തേക്ക് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എളമരം വാർഡിൽ UDF സ്ഥാനാർത്ഥിയായി മൽസരിച്ച  ശ്രീമതി. സജ്ന ഷംസുവിനെ ഭരണ സമിതി നോമിനേറ്റ് ചെയ്ത് ഡയറക്ടറായി നിയമിച്ചു

ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഷജ്ന ഷംസുവിന് ബേങ്കിൽ വെച്ച് നടന്ന ചടങ്ങിൽ DCC മുൻ ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ KMA റഹ്മാൻ ഷാൾ അണിയിച്ചു സ്വീകരിച്ചു

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം,സർവ്വീസ് ബേങ്ക് പ്രസിഡണ്ട് അഡ്വ: എം.കെ. സി. നൗഷാദ് ,വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, ഡയറക്ടർ മാരായ മുസ്സക്കുട്ടി, എം.കെ റഷീദ്, പി.സുരേഷ്, അസ്മ, മുംതാസ്, സക്കീന , ബേങ്ക് സെക്രട്ടറി മൻസൂർ,മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഷംസുമപ്രം , കെ.ടി. ഷിഹാബ് ,ശ്രീദാസ് വെട്ടത്തൂർ , മണ്ഡലം പ്രതിനിധി അബൂബക്കർ മാസ്റ്റർ കാളൂർ, കർഷക കോൺഗ്രസ്സ്- ദളിത് കോൺഗ്രസ്സ്  മണ്ഡലം പ്രസിഡണ്ടുമാരായ അസീസ് എടപ്പെട്ടി, ബാബു എടക്കണ്ടി, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ.ബാലകൃഷ്ണൻ, ബാബു വടക്കേടത്ത്, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എം.കെ. ഉണ്ണിമോയി, ഷബ്ന ജൈസൽ, ഷംസു പുന്നാട്ടിൽ എന്നിവർ സംബന്ധിച്ചു

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്‌ബോൾ ടൂർണമെന്റിൽ സിൻസിയർ പെരുമണ്ണ ജേതാക്കളായി

No comments
സിൻസിയർ പെരുമണ്ണ ജേതാക്കൾ

പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്‌ബോൾ ടൂർണമെന്റിൽ സിൻസിയർ പെരുമണ്ണ ജേതാക്കളായി.മുപ്പത്തിരണ്ടു ടീമുകൾ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ന്യൂസോക്കർ അറത്തിൽപറമ്പിനെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സിൻസിയർ പെരുമണ്ണ ജേതാക്കളായത്.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത് വിജയികൾക്കുള്ള ട്രോഫികൾ നൽകി.
ബ്ലോക്ക്‌ പഞ്ചായത്തിൽ ബുധനാഴ്ച്ച നടക്കുന്ന കേരളോൽത്സവ ഫുട്ബാൾ മത്സരത്തിന് സിൻസിയർ പെരുമണ്ണ യോഗ്യത നേടി

യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി

No comments
       തെരുവ് വിചാരണ നടത്തി                             
പെരുമണ്ണ:
യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതത്തിലേക്ക് കേരളത്തെ തള്ളിവിടുന്ന കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തെരുവ് വിചാരണ നടത്തി.

 NSUI ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. 
KSU കോഴിക്കോട് ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാഗീഷ് എം.കെ. ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുസാഫിർ പി. സ്വാഗതവും   ജിബിൻ ദാസ് നന്ദിയുംപ്രകാശിപിച്ചു.

UDF കുന്ദമംഗലം നിയോജക മണ്ഡലം കൺ വീനർ പി. മൊയ്തീൻ മാസ്റ്റർ ,ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി  നസീം പെരുമണ്ണ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി,  ഡിസിസി മെമ്പർ എ.പി പീതാംബരൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമരായ രാജീവ് കെ.പി , ഷെബീബ് അലി,  ഷെബീർ,   കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി  രാജേഷ് കെ.സി, സേവദൾ ജില്ല സെക്രട്ടറി മുരളി ചെറുകയിൽ  കോൺഗ്രസ് മണ്ഡലം ഭാരാവാഹികളായ, ,രാധാകൃഷ്ണൻ ,ബാലൻ കിഴക്കേതൊടി എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live