Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്തിൽ മാവൂർ ബി.ആർ.സിയുടെ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം പഞ്ചായത്തിൽ മാവൂർ ബി.ആർ.സിയുടെ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു


ചാത്തമംഗലം പഞ്ചായത്തിൽ മാവൂർ ബി.ആർ.സിയുടെ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം പഞ്ചായത്തിലെ നായർകുഴി സ്കൂളിൽ മാവൂർ ബി.ആർ.സിയുടെ സ്പെഷ്യൽ കെയർ സെന്റർ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് വീടുകളിൽ അടച്ചിടപ്പെട്ട കുട്ടികൾ വലിയ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുകയാണ്. പ്രത്യേക പരിഗണനയർഹിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ നേരിൽ കാണാൻ കഴിയാത്തത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സമഗ്ര ശിക്ഷ കേരള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വിദ്യാലയങ്ങളിലെ റിസോഴ്സ് റൂമുകളെല്ലാം മാനസികപിന്തുണ ഉറപ്പാക്കുന്നതിനായുള്ള സെന്ററുകളാക്കുന്നത്. 

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി.പി.എ സിദ്ദിഖ്, വാർഡ് മെമ്പർ റീന മാണ്ടിക്കാവിൽ,     
മാവൂർ ബി.പി.സി വി.ടി ഷീബ, പി.ടി.എ പ്രസിഡണ്ട് എം.ടി രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ ലത്തീഫ്, ക്ലസ്റ്റർ കോർഡിനേറ്റർ എസ് മൻസൂർ, സീനിയർ അധ്യാപകൻ സന്തോഷ്, സ്പെഷ്യൽ എഡ്യുകേറ്റർ പി സരള എന്നിവർ സംസാരിച്ചു. 

സ്പെഷ്യൽ കെയർ സെന്ററിൽ കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് ബി ആർ സിയിലെ  സ്പെഷലിസ്റ്റ് അധ്യാപകരെ ഉപയോഗിച്ച്പ്രവൃത്തിപരിചയ പരിശീലനങ്ങൾ നൽകാനും മാവൂർ ബി.ആർ.സി തീരുമാനിച്ചിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live