അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .
ചെറുവണ്ണൂർ
ചെറുവണ്ണൂർ കോയാസ് ആശുപത്രിക്ക് മുൻവശം ലുലു ഹോട്ടൽ ഉടമ പുലിക്കൽ മുക്കത്ത് പി.എം കുഞ്ഞിക്കോയയുടെ മകൻ ഷാദ്ഫർഹാൻ (19) നിര്യാതനായി . കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ മോഡേൺ ഹൈവേയിൽ സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിക്ക് സമീപത്തായിരുന്നു അപകടം . ഷാദ് ഫർഹാൻ സഞ്ചരിച്ച ബൈക്കിൽ തെരുവുനായ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ട വാഹനത്തിൽ തട്ടിയാണ് അപകടം .ഗുരുതരമായി പരിക്കേറ്റ് ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാദ് ഫർഹാൻ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണപ്പെട്ടത്. മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് ചെറുവണ്ണൂർ തെക്കേജുമാ മസ്ജിദിൽ . മാതാവ് : സാജിദ, സഹോദരങ്ങൾ : ഷഹബാസ് (കെ എസ് യു ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ) , ഷാന ഷെറിൻ
