നിരോധനാജ്ഞ പ്രഖ്യാപിച്ച പെരുവയൽ പഞ്ചായത്തിൽ പുവ്വാട്ടുപറമ്പിലെ പോലീസ് വ്യൂഹം
പെരുവയൽ പഞ്ചായത്തിൽ നിരോധനാജ്ഞ ,രാഷ്ട്രീയ പ്രേരിതം യു.ഡി.എഫ്
പെരുവയൽ:
സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.കെ പ്രേംനാഥ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ഷറഫുദ്ദീനെതിരെ നടത്തിയ അസഭ്യവർഷവുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി നടത്താനിരുന്ന പ്രതിഷേധ സംഗമത്തെ ഭയന്ന് കൊണ്ടാണ്ട് സി.പി.എമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് നിരോധനാജ്ഞയെന്ന് യു.ഡി.എഫ് നേതാക്കളായ കെ.മൂസ മൗലവി ,പേങ്കാട്ടിൽ അഹമ്മദ് ,സി.എം സദാശിവൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
യു.ഡി.എഫ് പ്രതിഷേധ സംഗമം ഇന്നലെ ബുധനാഴ്ച പ്രഖ്യാപിച്ചതാണ് .
കഴിഞ്ഞ ദിവസം പുവ്വാട്ടുപറമ്പിൽ നടന്ന യു.ഡി.എഫ് യുവജന വിഭാഗത്തിൻ്റെ പ്രതിഷേധ പ്രകടനത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത് .
ജില്ലാ കമ്മറ്റിയംഗത്തിൻ്റെ തെറിയഭിഷേകം കാരണം സി.പി.എമ്മിനെതിരെയുള്ള ജനരോഷം ശക്തമാണ് .
പ്രതിഷേധ സംഗമങ്ങളിലെ ജനക്കൂട്ടം ജനപങ്കാളിത്തം സി.പി.എമ്മിനെ വിറളി പിടിപ്പിക്കുന്നുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
എന്നാൽ
സംഘർഷ സാധ്യത കണക്കിലെടുത്ത് കൊണ്ടാണ് പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തിയതെന്നും. 14 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നും മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
