പെടോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങളോടുള്ള വെല്ലുവിളി
കെ മൂസ മൗലവി
പെടോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങളോടുള്ള വെല്ലുവിളി
കെ മൂസ മൗലവി
പെരുവയൽ:
രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ അടിക്കടിയുള്ള വിലവർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി വെള്ളിപറമ്പ് പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ വിളംബര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരjന്നു അദ്ദേഹം .
ഹാരിസ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു.കെ എം ഷാഫി ,ഈസാ റഷീദ്, ഉസ്മാൻ കുറ്റിക്കാട്ടൂർ ,ഷാഹുൽ ഹമീദ് ,അബൂബക്കർ, റഹൂഫ്, ഫസൽ കീഴ്മാട്, ഫാറൂക്ക് വി.കെ, ഇല്യാസ്, ജാഫർ, മുസ്തജാബ്, സംസാരിച്ചു.
