കുന്നമംഗലത്ത് പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എം ആക്കോളി റോഡ്, മുത്തപ്പൻതറ വടക്കേച്ചാൽ റോഡ്, കൊളായിത്താഴം കോട്ടാംപറമ്പ് റോഡ് എന്നിവയാണ് നവീകരണം പൂർത്തീകരിച്ച് തുറന്നു കൊടുത്തത്.
പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ വീതമാണ് ഓരോ റോഡിനും അനുവദിച്ചിരുന്നത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, മെമ്പർമാരായ ജസീല ബഷീർ, എം ഷാജി, പി കാലത്ത്, പടാളി ബഷീർ, പി പത്മനാഭൻ നായർ, നീലാറമ്മൽ ബഷീർ സംസാരിച്ചു. വാർഡ് 20 ലെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം എം.എൽ.എ നിർവഹിച്ചു.
