ഫ്രറ്റേൺ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ പാഴൂർ ടീം ചാമ്പ്യന്മാർ
കുറ്റിക്കാട്ടൂർ:
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രറ്റേൺ' ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ പാഴൂർ ടീം ചാമ്പ്യന്മാരായി. മുൻ സന്തോഷ് ട്രോഫി താരവും, സംസ്ഥാന ജൂനിയർ ഫുട്ബോൾ ടീം ഹെഡ് കോച്ചുമായ നിയാസ് റഹ്മാൻ പി വിജയികൾക്ക് ട്രോഫി കൈമാറി. കുന്ദമംഗലം മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുസ്അബ് അലവി, സെക്രട്ടറിയേറ്റ് അംഗം ഷാഹിൻ നരിക്കുനി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് സിറാജുദ്ധീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. 10 ടീമുകൾ പങ്കെടുത്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റിയംഗങ്ങളായ വാരിസുൽ ഹഖ്, നൂറുദ്ദീൻ ചെറുപ്പ, ഹിലാൽ, ഷാഹിദ് ഒളവണ്ണ, ഷാദ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.
