Peruvayal News

Peruvayal News

ഗ്രാമ പഞ്ചായത്ത് ചേർത്ത് നിർത്തി അവർ ആടി പാടി ആറാടി


ഗ്രാമ പഞ്ചായത്ത് 
ചേർത്ത് നിർത്തി
അവർ ആടി പാടി ആറാടി 
രാമനാട്ടുകര : 
വാഴയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ കലാ കായിക മേള ' വർണ്ണ മേളം 22' നാട്ടിനുത്സവമായി മാറി. 

ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾ,
രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ബഡ്‌സ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾ,വാഴയൂർ പാലിയേറ്റീവ് കെയർ സോസൈറ്റി പ്രതിനിധികൾ, തുടങ്ങി നാടിന്റെ നാനാ തുറകളിൽ പെട്ട ആളുകളുടെയും നേ
തൃത്വത്തിൽ നടന്ന പരിപാടി നവ്യാനുഭവമായി മാറി.
കൈനിറയെ സമ്മാനങ്ങളും, മൊമെന്റോയും നൽകി പങ്കെടുത്ത കുട്ടികളെ ആദരിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ നടത്തി തത്സമയം സമ്മാനങ്ങൾ നൽകിയത് വേറിട്ട അനുഭവമായിരുന്നു.


പരിമിതികളെ അതിജീവിച്ച് സംഗീതത്തിൽ ശ്രദ്ധ നേടിയ ഗായിക ആയിഷ സമീഹ പാട്ട് പാടി ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി .പി വാസുദേവൻ മാസ്റ്റർ അധ്യക്ഷനായി. സാമൂഹ പ്രവർത്തക 
നർഗ്ഗീസ് ബിഗം മുഖ്യാതിഥിയായി .
ജനറൽ കൺവീനർ സി .പി റഷീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രസീത ടീച്ചർ, റാഷിദ ഫൗലദ്, പി.കെ ബാലകൃഷ്ണൻ , ഒ വിനോദ് കുമാർ , ഷാനി ജെസ്റ്റി, ബീന കെ, രജിത , ശ്രീകല യൂനുസ്, സംസാരിച്ചു. വാർഡ് മെമ്പർ മാരായ എ. വി അനിൽകുമാർ കെ .പി ജൗഹറ ടീച്ചർ എന്നിവർ പരിപാടി നിയന്ത്രിച്ചു
Don't Miss
© all rights reserved and made with by pkv24live