Peruvayal News

Peruvayal News

കെ.പി എ അസീസ് സ്വപനം കണ്ട രാമനാട്ടുകര ഇന്ന് നാടിന് സമർപ്പിക്കും

കെ.പി എ അസീസ് സ്വപനം കണ്ട രാമനാട്ടുകര
ഇന്ന് നാടിന് സമർപ്പിക്കും

രാമനാട്ടുകര :
 അന്തരിച്ച മുൻ രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.
.പി.എ അസീസ് ആവിഷ്കരിച്ച പദ്ധതിയുടെ സൗന്ദര്യവൽകരിച്ച പദ്ധതി പൊതു മരാമത്ത് - ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസും കെ.പി.എ അസീസ് സ്മാരക ഉദ്യാനം എം. കെ രാഘവൻ എം.പിയും ഇന്ന് വൈകുന്നേരം നാടിന് സമർപ്പിക്കും.


2015ൽ കാലിക്കറ്റ് ഡവലപ്പ്മെന്റ് അതോറിറ്റി വിഭാവനം ചെയ്തതാണ് രാമനാട്ടുകര നഗര സൗന്ദര്യവൽക്കരണ പദ്ധതി.പിന്നീട് സർക്കാർ സി.ഡി.എ പിരിച്ചുവിട്ടതോടെ 2017 ൽ പദ്ധതിയുടെ ചുമതല രാമനാട്ടുകര നഗരസഭയ്ക്കായി. സർക്കാർ അനുവദിച്ച 6, 61,73, 452 കോടി രൂപ ചെലവിട്ടു 2020 ഓഗസ്റ്റിലാണ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമിട്ടത്. എന്നാൽ സർവേ നടപടികൾ വൈകിയതും ചില കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചതും പ്രവൃത്തിയെ ബാധിച്ചു. 


അഞ്ച് വർഷം മുമ്പ് തയ്യാറാക്കാക്കിയ എസ്റ്റിമേറ്റ് ഫണ്ട് തികയാത്തത് മൂലം പദ്ധതിയുടെ പൂർത്തികരണത്തിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു.യാത്രക്കാരും വ്യാപാരികളും നേരിടുന്ന പ്രയാസങ്ങൾ പരമാവധി പരിഹരിച്ചാണ് നിർമാണം. മരാമത്ത് ദേശീയപാത വിഭാഗം നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയിൽ നഗരത്തിലൂടെ കടന്നു പോകുന്ന റോഡുകളുടെ ഇരുവശത്തുമായി 1.700 മീറ്റർ ദൂരം ഓടയും തറയോടു പാകിയ നടപ്പാതയുമാണ് പ്രധാനം. വകയിരുത്തിയതിൽ കൂടുതൽ തുക ചിലവഴിച്ചാണ് നഗരസഭ മിനി ഉദ്യാനത്തിന്റെ പണി പൂർത്തീകരിച്ചത്.
പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയുടെ പ്രവേശന കവാടമായ രാമനാട്ടുകരയുടെ മുഖഛായ മാറും.നടപ്പാതകളും പാർക്കിങ് സൗകര്യവും
വർദ്ധിച്ചതോടെ നഗരത്തിൽ കാൽ നടക്കാർക്കും വാഹനങ്ങൾക്കും സൗകര്യമായി.വീതി കൂടിയ നടപ്പാതയും പാർക്കിംങ്ങ് ഏരിയയുമാണ് സജ്ജീകരിച്ചത്.
 ഏറെക്കാലത്തെ ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.
വൈകിട്ട് 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര യോടെ ആരംഭിക്കും . തുടർന്ന് ഗാനമേളയും ഡാൻസും ഉണ്ടായിരക്കും.
Don't Miss
© all rights reserved and made with by pkv24live