കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ
ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ച അടുക്കളയുടേയും ക്ലാസ് മുറികളുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വിമല എൻ.എം നിർവ്വഹിച്ചു.
കുറ്റിക്കാട്ടൂർ:
കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ച അടുക്കളയുടേയും ക്ലാസ് മുറികളുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വിമല എൻ.എം നിർവ്വഹിച്ചു.
ചടങ്ങിന് ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ PTAപ്രസിഡണ്ട് എൻ.കെ. യൂസഫ് ഹാജി സ്വാഗതം ആശംസിച്ചു.
സ്ക്കൂൾ പ്രിൻസിപ്പാൾ ഷീജ പി യുടെ വിശിഷ്ട സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പെരുവയൽ പഞ്ചായത്ത് LID & EW അസി .എഞ്ചിനീയർ അർച്ചന C J റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ LSS, USS വിജയികളെ അനുമോദിച്ചു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി, വാർഡ് മെമ്പർ പി.എം.ബാബു, SMC ചെയർമാൻ ഉമർ ഷാഫി, SDC ചെയർമാൻ എം.ടി.മാമുക്കോയ, SPG വൈസ് ചെയർമാൻ എ.എം.എസ് അലവി, MPTA പ്രസിഡണ്ട് ശ്രീകല എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ T E രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു
