Peruvayal News

Peruvayal News

സേവന മേഖലക്ക് മുഖ്യ പരിഗണന: മാവൂർ പഞ്ചായത്തിന് 24 കോടിയുടെ ബജറ്റ്.


പശ്ചാതല മേഖലക്ക് മുഖ്യ പരിഗണന:
 മാവൂർ പഞ്ചായത്തിന് 24 കോടിയുടെ ബജറ്റ്.


മാവൂർ: 
പശ്ചാതല മേഖലക്ക് സുപ്രധാന പരിഗണന നൽകി മാവൂർ പഞ്ചായത്ത് 24 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.
ജനങ്ങൾക്ക് സേവനമേഖലയിൽ
വലിയ പരിഗണന ലഭിക്കുന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. 



 ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ്  ജയശ്രീ ദിവ്യപ്രകാശ് അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു.

വിട്ടുവീഴ്ചയില്ലാതെ സേവനരംഗത്ത് തുടർന്നും നിലകൊള്ളാൻ ആണ് ബജറ്റിലൂടെ ഉദ്ദേശിക്കുന്നത്.

 സേവനമേഖലക്ക് വലിയ രീതിയിലുള്ള മുന്‍തൂക്കമാണ് ഉള്ളത്.  24,01,37,222 രൂപ യുടെ ബജറ്റിൽ സേവന മേഖലക്ക് 11603600 രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്പാദന മേഖലക്ക് 6300000 രൂപയും പശ്ചാത്തലത്തിന് 20350000 രൂപയും വകയിരുത്തി. ഭവനപദ്ധതികള്‍ക്കായി 1.5 കോടി രൂപയും കുടിവെളള പദ്ധതികള്‍ക്കായി 6.61 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

 ഗ്രാമപഞ്ചായത്തിന്റെ മീറ്റിംഗ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ്  പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
Don't Miss
© all rights reserved and made with by pkv24live