ദീർഘകാലം സൈനികനായി സേവനമനുഷ്ടിച്ച ശേഷം തന്റെ ജന്മഗ്രാമത്തിൽതിരിച്ചെത്തി അഞ്ചേക്കർ ഭൂമിയിൽ മൽസ്യം വളർത്തിയും കാർഷിക വിളയിറക്കിയും പൊന്നുവിളയിച്ച് അഭിമാന കരമായ നേട്ടം കൈവരിച്ചിരിക്കുന്നു. അദ്ദേഹത്തെ ആദരിക്കുന്നതിന്നായി താമരശ്ശേരി ചുങ്കത്ത് എളോത്ത് കണ്ടിയിൽ കുടുംബത്തിന്റെ കൃഷിയിടത്തിൽ വച്ച് നടന്ന പ്രൗഡമായ ചടങ്ങിൽ ബഹു: വനം വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി ശ്രീ.എ.കെ. ശശീന്ദ്രൻ ഉപഹാരം സമർപ്പിച്ച് ആദരിച്ചു.
ചടങ്ങിൽ സി. മൊയ്തീൻ കുട്ടി ഹാജി അദ്ധ്യക്ഷം വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. താമരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ എ.അരവിന്ദൻ ,, എ.പി. സജിത്, എ.പി. മുസ്തഫ, കൃഷി ഓഫീസർ ശ്രീമതി സബീന, ശ്രീ. വേളാട്ട് മുഹമ്മദ്, സി.കെ. വേണുഗോപാൽ, സോമൻ പിലാത്തോട്ടം, ഗിരിഷ് തേവള്ളി, കെ.വി. സബാ സ്റ്റ്യൻ,എം.എം. സലിം., പി.ടി. അസ്സയിൻകുട്ടി, യൂസുഫ് പുതുപ്പാടി, രജി ജോസഫ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിജയൻ മലയിൽ സ്വാഗതവും ജോസ് തുണ്ടത്തിൽ നന്ദിയും പറത്തു
