ഗ്രാസിം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കരിമലയിൽ ഉണ്ടായ തീപിടുത്തം ഫയർഫോഴ്സ് ജീവനക്കാർ എത്തി നിയന്ത്രണവിധേയമാക്കി.
പനങ്ങോട് ഗ്രൗണ്ടിൻ്റെ കിഴക്കുവശത്തുള്ള മലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. തീ കത്തിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ എൻജിൻ ആണ് തീ കെടുത്തിയത്.
എച്ച് ടി വൈദ്യുത ലൈനിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീ പടരാൻ തുടങ്ങുമ്പോൾ തന്നെ നിയന്ത്രിച്ച് നിർത്താൻ ആയതിനാൽ അപകടം ഒഴിവാക്കാനായി. രക്ഷാപ്രവർത്തനങ്ങൾക്ക് നാട്ടുകാരും സന്നദ്ധ സംഘടനകളും പങ്കാളികളായി..
മുക്കം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ
സീനിയർ ഫയർ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ കെ ടി ജയേഷ്, വി സലീം, പി പി ജമാലുദ്ദീൻ, കെ എം അഖിൽ , മഹേഷ് പി പി, നജ്മുദ്ദീൻ ഇല്ലത്തൊടി ,പി യാനവ്, ജോഷി, രവീന്ദ്രൻ എന്നിവർ തീ അണക്കാൻ നേതൃത്വം നൽകി.
