എസ്.ടി.യു.വിന്റെ പ്രതിഷേധം ഫലം കണ്ടു
ഓട്ടോ നിരക്ക് വര്‍ദ്ധനവ് പുന:പരിശോധിക്കും: ദൂരപരിധി ഒന്നര കിലോമീറ്ററാക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:
ഓട്ടോകളുടെ മിനിമം ചാര്‍ജ് ദൂരപരിധി ഒന്നര കിലോമീറ്ററാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടാക്‌സികളുടെ നിരക്കില്‍ മാറ്റമുണ്ടാകില്ല. നാളെ വിശദമായ യോഗം ചേര്‍ന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.
രണ്ടു ദിവസം മുമ്പ് ഈ വിഷയത്തിൽ
മോട്ടോർ തൊഴിലാളി ഫെഡറെഷൻ
എസ്.ടി.യു. വ്യാപകമായി പ്രതിഷേ
ധ ജാഥകളും സംഗമങ്ങളും നടത്തിയിരുന്നു.മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ ആയി ഉയർത്തിയതിനെതിരെ എസ്.ടി യു അടക്കമുള യൂനിയനുകൾ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിരക്ക് പുനഃപരിശോധിക്കാന്‍ തീരുമാനമായത്. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധനവില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് തീരുമാനം.
ഈ മാസം 15 ശേഷം നിരക്ക് പ്രാബല്യത്തില്‍ വരും. ഓട്ടോ ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്നും 30 രൂപയാക്കി വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപയും ആക്കിയിട്ടുണ്ട്.
