ഇടതു സർക്കാറിന്റെ പുതിയ മദ്യനയം ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിന് നേരെയുള്ള വെല്ലുവിളി: വെല്‍ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂർ:
കേരളത്തെ കുടിപ്പിച്ച് കിടത്തുന്ന ഇടതുപക്ഷ മദ്യനയത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കുറ്റിക്കാട്ടൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇടതു സർക്കാറിന്റെ പുതിയ മദ്യനയം ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിന് നേരെയുള്ള വെല്ലു വിളിയാണ്. മദ്യവർജനം എന്ന സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് തികച്ചും വിരുദ്ധമായ സമീപനമാണ് പുതിയ മദ്യനയത്തിലൂടെ വെളിപ്പെടുന്നത്. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീസ് മുണ്ടോട്ട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, മുസ് ലിഹ് പെരിങ്ങൊളം,സിദ്ധീഖ് വചനം എന്നിവർ നേതൃത്വം നൽകി.
