ഞാറ്റുവേല ചന്ത ആരംഭിച്ചു.
പെരുവയൽ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക കർമസേന എന്നിവയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ഉൽഘാടന ചടങ്ങിൽ കൃഷി ഓഫീസർ യു.കെ.ദിവ്യ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബിഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ - അബൂബക്കർ ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി ,സീമ ഹരീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കരുപ്പാൽ അബ്ദുറഹിമാൻ, പി.അനിത, പി.എം.ബാബു,- രേഷ്മ, എ.പി.റീന ,അ ഗ്രി കൾച്ചർ അസിസ്റ്റൻ്റുമാരായ റീബ, ചിത്ര. കർമ്മ സേന സൂപ്പർവൈസർ മായ, അഗ്രികൾച്ചറൽ ടെക്നീഷ്യൻസ് എന്നിവർ പങ്കെടുത്തു. കർമസേന സെക്രട്ടറി സി.എം.സദാശിവൻ നന്ദി രേഖപ്പെടുത്തി.
ജൂൺ 29, 30 തിയ്യതികളിൽ നടക്കുന്ന ഞാറ്റുവേല ചന്തയിൽ ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, പച്ചക്കറിതൈകൾ, വിത്തുകൾ, ജൈവവളങ്ങൾ, േഗ്രാബാഗുകൾ എന്നിവ ലഭ്യമാണ്.
