മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മനുഷ്യപ്പാലം നിർമ്മിച്ച് പ്രതിഷേധിച്ചു.
മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മനുഷ്യപ്പാലം നിർമ്മിച്ച് പ്രതിഷേധിച്ചു.
പാലം പൊളിച്ച് 9 മാസം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്ത മുഴാ പാലത്ത് യൂത്ത് ലീഗ് മുനുഷ്യപാലം നിർമ്മിച്ച് പ്രതിഷേധിച്ചു.
മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും
MVR ഹോസ്പിറ്റൽ, KMCT ഹോസ്പിറ്റൽ, കുന്ദമംഗലം ഗവൺമെൻ്റ് ആട്സ് കോളേജ്, സാബു കോളേജ്, NIT കോളേജ്, കലിക്കറ്റ് എയർപോട്ട്, തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും സ്ഥലത്തേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും
ഒരു പ്രദേശത്തിൻ്റെ പ്രധാന ബസ്സ് റൂട്ടുമായ മുഴാ പാലത്തെ ഈ പാലം പൂർണ്ണമായും പൊളിച്ച് ഗതാഗതം സ്തംഭിപ്പിച്ചിട്ട് 9 മാസം കഴിഞ്ഞു എന്നാൽ ഇതുവരെ പുന:നിർമ്മാണ പ്രവൃത്തി തുടങ്ങിയിട്ടില്ല.
അധികാര വർഗ്ഗത്തിൻ്റെ കണ്ണ് തുറപ്പിക്കാൻ മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി മുഴാ പാലത്ത് മനുഷ്യ പാലം പണിത് പ്രതിഷേധം തീർത്തു.
