Peruvayal News

Peruvayal News

പെരുവയല്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

പെരുവയല്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ 
ഉദ്ഘാടനം ചെയ്തു


പെരുവയല്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ 
ഉദ്ഘാടനം ചെയ്തു


പെരുവയല്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ 
ഉദ്ഘാടനം ചെയ്തു
പെരുവയല്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടേയും പ്രവൃത്തി ആരംഭിക്കുന്ന ഒരു റോഡിന്‍റേയും ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. 

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പൂര്‍ത്തീകരിച്ച  പരിയങ്ങാട് തടായി പന്നിക്കുഴി കോണാറമ്പ്, കുറ്റിപ്പാടം കരുഞ്ഞിയില്‍ എന്നീ റോഡുകളുടേയും പുതുതായി തുക അനുവദിച്ച  പുതുക്കുടിമുക്ക് കല്ലിടുമ്പില്‍താഴം റോഡിന്‍റെ പ്രവൃത്തിയുടേയും ഉദ്ഘാടനങ്ങളാണ് എം.എല്‍.എ നിര്‍വ്വഹിച്ചത്.
മൂന്ന് റോഡുകള്‍ക്കും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

പെരുവയൽ ഗ്രാമപഞ്ചായത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 14 റോഡുകൾക്കായി 1.53 കോടി രൂപയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പര്‍മാരായ ടി.പി മാധവന്‍, കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  എ.പി റീന, പി.കെ ശറഫുദ്ധീന്‍, പി അനിത, എം.എം പ്രസാദ്, എം മനോഹരന്‍,  എം.കെ മാമുക്കോയ, കെ കൃഷ്ണൻകുട്ടി, കെ.പി സഫിയ സംസാരിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പെരുവയൽ പഞ്ചായത്തിലെ പുതുക്കുടിമുക്ക് കല്ലിടുമ്പിൽതാഴം റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't Miss
© all rights reserved and made with by pkv24live