ഫെലോഷിപ്പ് വിദ്യാർഥികൾ ഓണപ്പാട്ടുകളുമായി ഓൺലൈൻ സംഗമം നടത്തി
ഫെലോഷിപ്പ് വിദ്യാർഥികൾ ഓണപ്പാട്ടുകളുമായി ഓൺലൈൻ സംഗമം നടത്തി.
ഓണത്തിന്റെ ഭാഗമായി ഉത്രാടദിനത്തിൽ പാട്ടും വർത്തമാനങ്ങളുമായി വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കുന്ദമംഗലം ക്ലസ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമം, പരിപാടിയുടെ വെത്യസ്തതകൊണ്ട് ശ്രദ്ധേയമായി.
ഫെലോഷിപ്പ് പദ്ധതിയിലെ സംഗീതത്തിലെ വിവിധ പ്രായക്കാരായ പഠിതാക്കളും, ഫെലോഷിപ്പ് കലാകാരന്മാരും, മറ്റു ക്ഷണിതാക്കളും പങ്കെടുത്ത പരിപാടി ഓണപ്പാട്ടുകളും, ഓണവിശേഷങ്ങളും പരസ്പരം പങ്കുവെച്ചു.
വജ്രജൂബിലി ഫെല്ലോഷിപ്പ് കുന്നമംഗലം ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഇർഷാദ് അധ്യക്ഷനായ പരിപാടിയിൽ, പദ്ധതിയിലെ ഏറ്റവും മുതിർന്ന പഠിതാവായ ശ്രീ സത്യേന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചുമർചിത്രകലാകാരൻ നിബിൻരാജ് സ്വാഗതം പറഞ്ഞു. ഫെലോഷിപ്പ് തിറയാട്ട കലാകാരൻ ശ്രീ. കൃശോബ് എം പി ഇടയ്ക്കയുടെ അകമ്പടിയോടെ ഓണപ്പാട്ട് അവതരിപ്പിച്ചു. ഫെല്ലോഷിപ്പ് കലാകാരന്മാരായ ശ്രീ. യാസിർ കുരിക്കൾ, ശ്രീ. ഗോവിന്ദ്, ശ്രീമതി. അനഘ, ശ്രീ. സുരേഷ് കുട്ടിരാമൻ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ കോഡിനേറ്ററും, ഫെലോഷിപ്പ് സംഗീത കലാദ്ധ്യാപികയുമായ ശ്രീമതി. സിന്ധു ടിവി നന്ദി പറഞ്ഞു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരും, വിദ്യാർഥികളും, രക്ഷിതാക്കളും പരിപാടിയിൽ സജീവ സാന്നിധ്യം അറിയിച്ചു.
