ഇല്ലാ കഥകൾ മെനഞ്ഞ് മുസ്ലീം ലീഗ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ഉള്ള നടപടി അങ്ങേയറ്റം
പ്രതിഷേധാർഹം
കള്ളക്കേസ് പോലിസ് നടപടി പ്രതിഷേധാർഹം
കൊടുവള്ളി
ഇല്ലാ കഥകൾ മെനഞ്ഞ് മുസ്ലീം ലീഗ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ഉള്ള പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്
കൊടുവള്ളി മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സേവന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നേതാക്കളായ വി കെ അബ്ദുഹാജി കെ കെ എ ഖാദർ എം നസീഫ് എന്നിവർക്കെതിരെ വ്യാജ പരാതിയിൽ കേസ് എടുത്ത പോലിസ് നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്
ഇത്പൊതുജനം തള്ളിക്കളയും
അധികാര ബലത്തിൽ വസ്തുതകൾ ഇല്ലാത്ത ആരോപണത്തിൽ പൊതുപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ലംഘനമാണ്
പ്രദേശത്തെ രാഷ്ട്രീയ സൗഹാർദ്ദം തർക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി പ്രസ്താവനയിൽ പറഞ്ഞു..
