Peruvayal News

Peruvayal News

മതപരവും ഭൗതികവുമായ വിദ്യാഭ്യാസം വർത്തമാനകാലത്ത് അനിവാര്യം - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

മതപരവും ഭൗതികവുമായ വിദ്യാഭ്യാസം വർത്തമാനകാലത്ത് അനിവാര്യം - സയ്യിദ് മുഹമ്മദ്  ജിഫ്രി മുത്തുക്കോയ തങ്ങൾ

മതപരവും ഭൗതികവുമായ വിദ്യാഭ്യാസം വർത്തമാനകാലത്ത് അനിവാര്യം - സയ്യിദ് മുഹമ്മദ്  ജിഫ്രി മുത്തുക്കോയ തങ്ങൾ



പെരുമണ്ണ
മതപരമായും ഭൗതികപരമായും സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസമാണ് വർത്തമാന സാഹചര്യം ആവശ്യപ്പെടുന്നതെന്നും അതോടൊപ്പം തന്നെ പ്രവാചകനിൽ നിന്നും മഹാന്മാരായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നിലനിന്നു വരുന്ന അഹ് ലുസുന്നത്തിൻ്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശക്തിപ്പെടുത്താനും ശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മടവൂർ സി.എം. മഖാമിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ജാമിഅ അശ്അരിയ്യയുടെ ശാഖ പയ്യടി മേത്തൽ കണ്ടഞ്ചേരി മഹല്ലിന് കീഴിൽ സിറാത്തുൽ ഹുദ ഇസ്‌ലാമിക് ആൻ്റ് ആർട്സ് കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡൻ്റ് ടി.കെ.എ.അസീസ് അധ്യക്ഷനായി. മുത്താട്ട് അബ്ദുറഹിമാൻ സി.എ.സിയെ പരിചയപ്പെടുത്തി. ഡോ: ടി.കെ.അബൂബക്കർ ലോഗോ പ്രകാശനം ചെയ്തു. മടവൂർ സി.എ.സി. കൺവീനർ കെ.എം.മുഹമ്മദ്, മഹല്ല് ഖത്വീബ് അബ്ദുൽ ജലീൽ അശ്അരി, സിറാത്തുൽ ഹുദ പ്രിൻസിപ്പൽ പി ഉബൈദ് അശ്അരി, എന്നിവർ സംസാരിച്ചു.പി.ഹംസ സ്വാഗതവും മഹല്ല് സെക്രട്ടറി പീടികക്കണ്ടി കുഞ്ഞിക്കോയ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live